Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അൾട്രാ സൗണ്ട് സ്‌കാൻ ചെയ്തപ്പോൾ ഒരു കിഡ്നി മാത്രമെന്ന് സംശയം; ദൂരീകരണത്തിനായി എംആർഐ ചെയ്തപ്പോൾ കിഡ്നി രണ്ടുമുണ്ട്; റിപ്പോർട്ടിൽ തൃപ്തി വരാതെ ഡോക്ടർ വീണ്ടും സ്‌കാൻ ചെയ്തപ്പോൾ കിഡ്നി ഒന്നേയുള്ളൂ; തെറ്റ് തിരിച്ചറിഞ്ഞപ്പോൾ കാലുപിടുത്തം: മുത്തൂറ്റ് സ്‌കാനിങ് സെന്ററിനെതിരേ പരാതിയുമായി യുവാവ്

അൾട്രാ സൗണ്ട് സ്‌കാൻ ചെയ്തപ്പോൾ ഒരു കിഡ്നി മാത്രമെന്ന് സംശയം; ദൂരീകരണത്തിനായി എംആർഐ ചെയ്തപ്പോൾ കിഡ്നി രണ്ടുമുണ്ട്; റിപ്പോർട്ടിൽ തൃപ്തി വരാതെ ഡോക്ടർ വീണ്ടും സ്‌കാൻ ചെയ്തപ്പോൾ കിഡ്നി ഒന്നേയുള്ളൂ; തെറ്റ് തിരിച്ചറിഞ്ഞപ്പോൾ കാലുപിടുത്തം: മുത്തൂറ്റ് സ്‌കാനിങ് സെന്ററിനെതിരേ പരാതിയുമായി യുവാവ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തെറ്റായ റിപ്പോർട്ട് നൽകിയെന്ന പരാതിയുമായി മുത്തൂറ്റ് മെഡിക്കൽ സെന്ററിലെ സ്‌കാനിങ് സെന്ററിനെതിരേ യുവാവ്. കൈപ്പട്ടൂർ സ്വദേശിയായ 24 വയസുകാരനാണ് പരാതിക്കാരൻ. അപ്പൻഡിസൈറ്റിസിന്റെ ഓപ്പറേഷനുമായി ബന്ധപ്പെട്ട് ആദ്യം പത്തനംതിട്ടയിലെ ഒരു സ്‌കാനിങ് സെന്ററിൽ ഇയാൾ അൾട്രാസൗണ്ട് സ്‌കാനിങ് നടത്തിയിരുന്നു.

ഇടതു വശത്തെ കിഡ്നി ദൃശ്യമാകുന്നില്ലെന്ന് സ്‌കാനിങ് റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ഇതുമായി യുവാവ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടറെ കണ്ടു. റിപ്പോർട്ടിന്റെ സാധുത ഉറപ്പു വരുത്തുന്നതിനായി ഡോക്ടർ എംആർഐ സ്‌കാനിങ്ങിന് അയച്ചു. മുത്തൂറ്റ് മെഡിക്കൽ സെന്ററിലെ സ്‌കാനിങ് യൂണിറ്റിലാണ് യുവാവ് പരിശോധന നടത്തിയത്. ഇരുകിഡ്നിയും യഥാസ്ഥാനത്തുണ്ടെന്ന റിപ്പോർട്ടാണ് ലഭിച്ചത്.

ഇതു കണ്ട ഡോക്ടർ ഞെട്ടി. ജനറൽ ആശുപത്രിയിലെ തന്നെ സ്‌കാനിങ് സെന്ററിൽ ഒരു തവണ കൂടി സ്‌കാൻ ചെയ്തപ്പോൾ ഇടതു കിഡ്നിയില്ലെന്ന് സ്ഥിരീകരിച്ചു. ചിലരിൽ ജന്മനാ ഇങ്ങനെ കണ്ടുവരാറുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. തെറ്റായ റിപ്പോർട്ട് നൽകിയ സ്‌കാനിങ് സെന്ററുമായി യുവാവ് ബന്ധപ്പെട്ടു. പരിശോധിച്ച് മറുപടി നൽകാമെന്ന് അറിയിച്ചു.

അതിന് ശേഷം വീണ്ടും വിളിച്ചപ്പോൾ തങ്ങൾക്ക് റിപ്പോർട്ട് മാറിയതാണെന്നും ഇടതു കിഡ്നി ഇല്ലെന്നും അറിയിച്ചു. അങ്ങനെ കാണിച്ചു കൊണ്ടുള്ള ഇമെയിലും യുവാവിന് നൽകി. ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഗുരുതരമായ അശ്രദ്ധയും പിഴവുമാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും പത്തനംതിട്ട എസ്‌പിക്കും പരാതി നൽകിയതായും യുവാവ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP