Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാദിഖലി തങ്ങളുടെ സൗഹൃദ സന്ദേശ യാത്ര മലപ്പുറത്ത് തുടരുന്നു; ഏറനാട്, മഞ്ചേരി നിയോജക മണ്ഡലങ്ങളിലൂടെ വ്യാഴാഴ്ച യാത്ര; തങ്ങൾ മാനവഹൃദയമുള്ള രാഷ്ട്രീയ നേതാവാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

സാദിഖലി തങ്ങളുടെ സൗഹൃദ സന്ദേശ യാത്ര മലപ്പുറത്ത് തുടരുന്നു; ഏറനാട്, മഞ്ചേരി നിയോജക മണ്ഡലങ്ങളിലൂടെ വ്യാഴാഴ്ച യാത്ര; തങ്ങൾ മാനവഹൃദയമുള്ള രാഷ്ട്രീയ നേതാവാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

ജംഷാദ് മലപ്പുറം

മലപ്പുറം: സാദിഖലി തങ്ങളുടെ സൗഹൃദ സന്ദേശ യാത്ര മലപ്പുറത്ത് തുടരുന്നു. കാപട്യം നിറഞ്ഞ രാഷ്ട്രീയ ലോകത്ത് മനുഷ്യനെ സ്‌നേഹിക്കുന്ന ഹൃദയമുണ്ടാകുകയെന്നത് അപൂർവ്വമാണെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ മാനവഹൃദയമുള്ള ഒരു രാഷ്ട്രീയ നേതാവാണെന്നും ജാഥ ഉദ്ഘാടനംചെയ്ത് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ കഥപറയുന്ന ഏറനാടിന്റെ മണ്ണിൽ മനുഷ്യ നന്മയുടെയും സഹിഷ്ണുതയുടെ സന്ദേശവുമായാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദ സന്ദേശ യാത്രയുടെ പ്രയാണം നടക്കുന്നത് ഏറനാട്, മഞ്ചേരി നിയോജക മണ്ഡലങ്ങളുടെ ഹൃദയം കവർന്നാണ് ഇന്നു യാത്ര നടന്നത്.

കോഴിക്കോട്-മലപ്പുറം ജില്ലയുടെ അതിർത്തി പങ്കിടുന്ന അരീക്കോട് പത്തനാപുരത്ത് നിന്നാണ് ഇന്ന് യാത്ര ആരംഭിച്ചത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് ചാലിയാറിന്റെയോരം പറ്റികിടക്കുന്ന പത്തനാപുരത്ത് ജാഥാ നായകൻ സാദിഖലി ശിഹാബ് തങ്ങളെത്തിയത്. പ്രൗഢമായ സ്വീകരണ പരിപാടി മുതർന്ന കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. കെ.സി.എ ഷുക്കൂർ അധ്യക്ഷത വഹിച്ചു.

അരീക്കോട്, ഊർങ്ങാട്ടിരി, കീഴ്പറമ്പ് പഞ്ചായത്തുകളാണ് പത്തനാപുരത്ത് സംഗമിച്ചത്. രണ്ടാം സ്വീകരണ കേന്ദ്രമായ കാവനൂരിൽ അഡ്വ. കെ.എൻ.എ ഖാദർ ഉദ്ഘാടനം ചെയ്തു. കെ. ഉമ്മർ അധ്യക്ഷത വഹിച്ചു. കാവനൂർ, കുഴിമണ്ണ, എടവണ്ണ പഞ്ചായത്തുകളുടെ സ്വീകരണമാണ് ഇവിടെ നടന്നത്. തൃക്കലങ്ങോട്ട് നടന്ന മൂന്നാം സ്വീകരണ സമ്മേളനം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. കണ്ണിയൻ അബൂബക്കർ അധ്യക്ഷത വഹിച്ചു. ഇവിടെ മഞ്ചേരി മുനിസിപ്പാലിറ്റി, തൃക്കലങ്ങോട് പഞ്ചായത്തുമാണ് പരിപാടിയിൽ അണിചേർന്നത്. പാണ്ടിക്കാട്ടെ സമാപന സമ്മേളനം മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. വല്ലാഞ്ചിറ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. പാണ്ടിക്കാട്, എടപ്പറ്റ, കീഴാറ്റൂർ, പഞ്ചായത്തുലാണ് പാണ്ടിക്കാട് സംഗമിച്ചത്.

യാത്ര വൈസ് ക്യാപ്റ്റൻ അഡ്വ.യു.എ.ലത്തീഫ്, ഡയറക്ടർ ഇസ്മായിൽ മുത്തേടം, ചീഫ് കോഡിനേറ്റർ ഉമ്മർ അറക്കൽ കോഡിനേറ്റർമാരായ അഷ്റഫ് കോക്കൂർ, സലിം കുരുവമ്പലം, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, സി.മുഹമ്മദലി, എം.അബ്ദുള്ളക്കുട്ടി, പി.കെ.സി.അബ്ദുറഹിമാൻ, കെ.എം.ഗഫൂർ, നൗഷാദ് മണ്ണിശ്ശേരി നേതൃത്വം നൽകി. വിവിധ കേന്ദ്രങ്ങളിലായി പി.കെ.ബഷീർ.എംഎ‍ൽഎ, അഡ്വ. എ. ഉമർ എംഎ‍ൽഎ, പി. അബ്ദുൽ ഹമീദ് മാസ്റ്റർ, അഡ്വ. എൻ. ഷംസുദ്ധീൻ, അഡ്വ. എം. റഹ്മത്തുല്ല, ചന്ദ്രിക എഡിറ്റർ സി.പി സൈതലവി, എ.പി ഉണ്ണിക്കൃഷ്ണൻ, അഡ്വ. വി.കെ ഫൈസൽ ബാബു, അബ്ദുറഹിമാൻ രണ്ടത്താണി, സിദ്ധീഖലി രാങ്ങാട്ടൂർ, പി.കെ നവാസ്, മുജീബ് കാടേരി, അഡ്വ. പി. മനാഫ് അരീക്കോട്, അഡ്വ. കെ.കെ ഷാഹുൽ ഹമീദ്, ശരീഫ് കുറ്റൂർ, മുസ്തഫ അബ്ദുൽ ലത്തീഫ്, ടി.പി അഷ്റഫലി, കബീർ മുതുപറമ്പ്, വി.എ വഹാബ്, വി.എ.കെ തങ്ങൾ, എ.കെ മുസ്തഫ, വല്ലാഞ്ചിറ മജീദ്, അൻവർ മുള്ളമ്പാറ, കെ.ടി അഷ്റഫ്, ശമീർ ഇടിയാട്ടിൽ, നിസാജ് എടപ്പറ്റ, പി. ളംറത്ത്, ടി.വി അബ്ദുറഹിമാൻ, യൂസുഫ് വല്ലാഞ്ചിറി, ടി.പി ഹാരിസ്, പി.വി അഹമ്മദ് സാജു പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP