Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാസർകോടിനൊരു എയിംസ്: ഗവർണ്ണറെയും കേന്ദ്ര മന്ത്രിയേയും നേരിട്ട് കണ്ട് നിവേദനം നൽകി എയിംസ് കാസർഗോഡ് ജനകീയ കൂട്ടായ്മ

കാസർകോടിനൊരു എയിംസ്: ഗവർണ്ണറെയും കേന്ദ്ര മന്ത്രിയേയും നേരിട്ട് കണ്ട് നിവേദനം നൽകി എയിംസ് കാസർഗോഡ് ജനകീയ കൂട്ടായ്മ

ബുർഹാൻ തളങ്കര

കാസർകോഡ്: കേരളത്തിന് അനുവദിക്കുന്ന നിർദ്ദിഷ്ട ഓൾ ഇന്ത്യാ മെഡിക്കൽ സയൻസ് (എയിംസ്)കാസർകോടിന് ലഭിക്കുന്നതിന് ജില്ലയുടെ പ്രൊപോസൽ കൊടുക്കാൻ കൂടുതകൾ സമ്മർദ്ദവുമായി മുന്നോട്ടു പോകുമെന്ന് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

കേന്ദ്ര സർവ്വകലാശാലയുടെ 12 ആം സ്ഥാപകദിന പരിപാടിക്കായി കാസർകോട്ടെത്തിയ കേരളം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും, കേന്ദ്ര മന്ത്രി വി. മുരളീധരനെയും നേരിട്ട് കണ്ട് നിവേദനം നൽകി. കാസറഗോഡ് ജില്ലയിലെ ആരോഗ്യ രംഗത്തെ ശോചനീയാവസ്ഥയെപറ്റി എംബിക്കെ കാസറഗോഡും, എയിംസ് ജനകീയ കൂട്ടായ്മയും ഇന്ന് നേരിൽ കണ്ടു നിവേദനവും വിശദമായ റിപ്പോർട്ടുകൾ നൽകിയിട്ടുണ്ടെന്നും കാര്യങ്ങൾ പരിശോധിച്ചു ന്യായമായ ആവശ്യത്തിനായി കേരള സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും ഗവർണ്ണർ മറുപടി നൽകി.

ആക്ഷൻ കമ്മറ്റി ഭാരവാഹികളായ സുലൈഖ മാഹിൻ, ഉഷ ടീച്ചർ, താജുദ്ധീൻ പടിഞ്ഞാറ്,സിസ്റ്റർ ജയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകി സംസാരിച്ചത്.

കാസർകോടിന് എയിംസ് വേണ്ടതിന്റെ ആവശ്യകത ഭാരവാഹികൾ നേരിട്ട് തന്നെ ധരിപ്പിക്കുകയും വിശദമായ നിവേദനം നൽകുകയും ചെയ്തു.കേന്ദ്രമന്ത്രി വി.മുരളീധരനും എയിംസിന്റെ കാര്യത്തിൽ ഇടപെടാമെന്ന് അറിയിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സിപിഎം സംസ്ഥാന സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറുമായ എ.വിജയരാഘവൻ , ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ തുടങ്ങിയവർക്കും നേരത്തെ നിവേദനങ്ങൾ നൽകിയിരുന്നു.എല്ലാവരും പോസറ്റീവായ മറുപടിയാണ് നൽകിയത്.

വലിയ ക്യാമ്പയിനാണ് കാസർകോട്ട് എയിംസിനായി നടന്നു വരുന്നത്. കേരള സർക്കാർ യുഡിഫ് കാലത്തു 2015 ൽ കേന്ദ്രത്തിന് നൽകിയ നാല് പ്രപ്പോസിലുകളിലും പിന്നീട് എൽഡിഫ് സർക്കാർ 2018 നൽകിയ പ്രപ്പോസലിലും കാസർകോടിനെ ഉൾപ്പെടുത്താതിരുന്നത് ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വരുന്ന ഇലക്ഷൻ സമയത് ശക്തമായ സമ്മർദ്ദവുമായി പൊതുജങ്ങൾക്കിടയിലും , സോഷ്യൽ മീഡിയയിലും മുന്നോട്ടുപോകാനാണ് തീരുമാനം എന്ന് ജനകീയ ആക്ഷൻ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP