Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രീപെയ്ഡ് വരിക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് ലഭ്യമാക്കി; വി-ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് പങ്കാളിത്തം

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ വി, ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസുമായി (എബിഎച്ച്ഐ) സഹകരിച്ച് വരിക്കാർക്കായി 'വി ഹോസ്പികെയർ' എന്ന മെഡിക്കൽ ഇൻഷുറൻസ് അവതരിപ്പിച്ചു. പ്രീപെയ്ഡ് വരിക്കാർക്ക് ആശുപത്രി ചെലവിന് കവറേജ് നൽകുന്നതാണ് ഇൻഷുറൻസ്. പെട്ടെന്നുണ്ടാകുന്ന ആശുപത്രി ചെലവുകളിൽ നിന്നും വരിക്കാർക്ക് ഇത് ആശ്വാസമാകും.

വിയാണ് ഇത്തരത്തിലുള്ള ഒരു ഹെൽത്ത് ഇൻഷുറൻസ് രാജ്യത്ത് ആദ്യമായി അവതരിപ്പിക്കുന്ന ടെലികോം ഓപറേറ്റർ. ഈ ഓഫറിനു കീഴിൽ 24 മണിക്കൂറുള്ള ആശുപത്രി വാസത്തിന് വി വരിക്കാർക്ക് 1000 രൂപ ലഭിക്കും. ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുന്നവർക്ക് 2000 രൂപയും എബിഎച്ച്ഐ ഇൻഷുറൻസ് നൽകും. കോവിഡ്-19 ഉൾപ്പടെ നിലവിലുള്ള രോഗങ്ങൾക്കും ഈ ഇൻഷുറൻസ് കവർ ലഭിക്കും.

ഒരു വലിയവിഭാഗം പ്രീപെയ്ഡ് വരിക്കാർക്കും നേട്ടങ്ങൾ ലഭിക്കുമെന്ന് ഉറപ്പു വരുത്തുന്നതിനായി വി ഹോസ്പികെയർ രണ്ടു തരത്തിലുള്ള റീച്ചാർജിങ്ങ് ലഭ്യമാക്കി. 18 മുതൽ 55 വയസ്സ് വരെയുള്ള പ്രായപരിധിയിൽപ്പെട്ടവർക്ക് 51 രൂപയ്ക്കും 301 രൂപയ്ക്കും റീചാർജ് ചെയ്യുമ്പോൾ ഈ നേട്ടങ്ങൾ ലഭിക്കും. ഇൻഷുറൻസ് പരിരക്ഷ ഓരോ റീചാർജിലും 28 ദിവസം വരെ നീണ്ടുനിൽക്കും.

രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ ആശുപത്രികൾ, അലോപതി/ആയൂഷ് ആശുപത്രികൾ തടങ്ങി എല്ലാ ആശുപത്രികളിലും എബിഎച്ച്ഐ ഹെൽത്ത് കവറേജ് ബാധകമാണ്. ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെയും അടിസ്ഥാന പരിശോധനയുടെയും സ്‌കാൻ ചെയ്ത പകർപ്പ് സമർപ്പിച്ചാൽ ആനുകൂല്യങ്ങൾ ലഭിക്കും.

വി എന്നും വരിക്കാരുടെ ഉന്നമനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നും 100 കോടി വരുന്ന ഇന്ത്യൻ മൊബൈൽ ഫോൺ ഉപഭോക്താക്കളുടെ നല്ലൊരു ഭാവിക്കായി നൂതനവും ചെലവു കുറഞ്ഞതുമായ പരിഹാരമാണ് അവതരിപ്പിക്കുന്നതെന്നും ഉപഭോക്താക്കൾക്ക് മൂല്യാധിഷ്ഠിത സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായുള്ള സഹകരണ പരിപാടിയുടെ ഭാഗമാണ് ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസുമായി ചേർന്നുള്ള വി ഹോസ്പികെയറെന്നും അധിക ചെലവുകളൊന്നും ഇല്ലാതെ ഈ ഓഫർ പ്രീപെയ്ഡ് വരിക്കാർക്ക് അനുഗ്രഹമാകുമെന്ന് ഉറപ്പുണ്ടെന്നും വി സിഎംഒ അവ്നീഷ് ഖോസ്ല പറഞ്ഞു.

അവിചാരിതമായ മെഡിക്കൽ ചെലവുകൾ ആളുകളെ അലട്ടുന്നുവെന്നും ആ അവരുടെ സമ്പാദ്യത്തിൽ നിന്നും ഇതിനായി പണം മുടക്കേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് വഴിയൊരുക്കുന്നുവെന്നും ചെലവു കുറച്ച് എല്ലാവർക്കും ഇൻഷുറൻസ് ലഭ്യമാക്കുന്നതിലാണ് ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് വിശ്വസിക്കുന്നതെന്നും വി ഹോസ്പികെയർ ലളിതമായി ലഭിക്കുന്ന ഇൻഷുറൻസ് കവറാണെന്നും വിയുമായുള്ള സഹകരണം വലിയൊരു വിഭാഗത്തിലേക്ക് എത്തിച്ചേരാനുള്ള അവസരമാകുമെന്നും വൈവിധ്യമാർന്ന സാമ്പത്തിക പശ്ചാത്തലത്തിലുള്ള ഉപഭോക്താക്കൾക്ക് ഹെൽത്ത് ഇൻഷുറൻസ് ലഭ്യമാക്കുക എന്ന പ്രതിബദ്ധത പൂർത്തിയാക്കുന്നതിലേക്ക് ഉറ്റുനോക്കുകയാണെന്നും ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് സിഇഒ മായാങ്ക് ബാത്വാൾ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP