Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാമുകൻ തേച്ചു; സ്വയം വിവാഹിതയായി യുവതി: വധുവായി അണിഞ്ഞൊരുങ്ങി കണ്ണാടിയിൽ ചുംബിച്ച് വിവാഹിതയായി പ്രഖ്യാപിച്ച് മെഗ് ടൈലർ: വിവാഹത്തനായി പൊടിച്ചത് ഒരു ലക്ഷം രൂപ

കാമുകൻ തേച്ചു; സ്വയം വിവാഹിതയായി യുവതി: വധുവായി അണിഞ്ഞൊരുങ്ങി കണ്ണാടിയിൽ ചുംബിച്ച് വിവാഹിതയായി പ്രഖ്യാപിച്ച് മെഗ് ടൈലർ: വിവാഹത്തനായി പൊടിച്ചത് ഒരു ലക്ഷം രൂപ

സ്വന്തം ലേഖകൻ

കാമുകനുമായുള്ള വിവാഹ ജീവിതം സ്വപ്‌നം കണ്ടാണ് ഒരു വർഷം മുന്നേ വരെ മെഗ് ടൈലർ ജീവിച്ചത്. ന്നാൽ കഴിഞ്ഞ ജൂണിൽ മെഗിന്റെ വിവാഹ ബന്ധം തകർന്നു. പ്രാണനെ പോലെ സ്‌നേഹിച്ച കാമുകൻ ചതിച്ചപ്പോൾ അണഞ്ഞു പോയത് മെഗിന്റെ ജീവിത സ്വപ്‌നങ്ങളായിരുന്നു. എന്നാൽ വിവാഹം എന്ന സ്വപ്‌നം അപ്പോഴും മെഗിന്റെ ഉള്ളിൽ അതു പോലെ തന്നെ കിടന്നു. പുതുതായി ഒരു ജീവിത പങ്കാളിയെ കണ്െത്താൻ മെഗിന് കഴിഞ്ഞില്ലെങ്കിലും വധുവായി അണിഞ്ഞൊരുങ്ങാനുള്ള തന്റെ ആഗ്രഹം വിട്ടുകളയാൻ മെഗ് തയ്യാറായിരുന്നില്ല.

വധുവായി അണിഞ്ഞൊരുങ്ങാനുള്ള തന്റെ മോഹം പൂർത്തിയാക്കാനായി സ്വയം വിവാഹിതയാകാൻ മെഗ് തീരുമാനിച്ചു. സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിൽ മെഗ് തന്റെ വിവാഹം നടത്തുകയും ചെയ്തു. അമേരിക്കയിലാണ് രസകരമായ വിവാഹം നടന്നത്. ഒരു ലക്ഷം രൂപയാണ് സ്വയം വിവാഹിതയാകാൻ മെഗ് പൊടിച്ചു കളഞ്ഞത്. കൊളറാഡോയിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു മെഗിന്റെ വിവാഹ ചടങ്ങ്.

വധുവായി ഒരുങ്ങാനുള്ള വസ്ത്രങ്ങളും കേക്കും കയ്യിലണിയാൻ ഡയമണ്ട് മോതിരം വരെ മെഗ് വാങ്ങി. തന്റെ ആഗ്രഹം പോലെ നവവധുവായി ഒരുങ്ങി തന്നെയാണ് മെഗ് വേദിയിലേക്ക് കടന്നു വന്നത്. സ്വയം എഴുതിത്ത്തയ്യാറാക്കിയ വിവാഹ ഉടമ്പടി വായിച്ചതോടെ ചടങ്ങുകൾ ആരംഭിച്ചു. കയ്യിൽ കരുതിയിരുന്ന മോതിരം സ്വയം വിരലിൽ അണിയുകയും ചെയ്തു. പിന്നീട് കണ്ണാടിയിൽ സ്വന്തം പ്രതിബിംബത്തെ ചുംബിച്ച് താൻ വിവാഹിതയായതായി പ്രഖ്യാപിക്കുകയായിരുന്നു.

തന്റെ ആഗ്രഹങ്ങൾക്കൊപ്പം സഞ്ചരിക്കാനുള്ള തീരുമാനമാണ് ഇങ്ങനെ ഒരു വിവാഹത്തിന് തന്നെ പ്രേരിപ്പിച്ചത് എന്ന് മെഗ് പറയുന്നു. സ്വയം വിവാഹിതയാകാൻ തീരുമാനിച്ചപ്പോൾ ആദ്യമൊക്കെ സുഹൃത്തുക്കളും ബന്ധുക്കളും എതിർപ്പുകളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഉള്ളതല്ല തന്റെ ജീവിതം എന്ന ഉറച്ച വിശ്വാസം വന്നതോടെ തീരുമാനമായി മുന്നോട്ടു പോവുകയായിരുന്നു അവർ. പിന്നീടങ്ങോട്ട് വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.

ഒരു ലക്ഷം രൂപയാണ് വിവാഹ ചടങ്ങുകൾക്കായി ഇവർ മുടക്കിയത്. ഏതാനും മാസങ്ങൾക്ക് മുൻപ് ഇതേ രീതിയിൽ വിവാഹിതനായ ഡിയോഗോ റബേലോ എന്ന വ്യക്തിയും വാർത്തകളിൽ ഇടം നേടിയിരുന്നു. വിവാഹ നിശ്ചയത്തിനു ശേഷം പ്രതിശ്രുതവധുവുമായി വേർപിരിഞ്ഞെങ്കിലും നിശ്ചയിച്ച ദിവസം തന്നെ ഡിയോഗോ സ്വയം വിവാഹിതനാവുകയായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP