Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്വപ്‌നയ്ക്ക് ശമ്പളമായി സർക്കാർ നൽകിയത് 16.15 ലക്ഷം രൂപ; ശിവശങ്കർ അടക്കം മൂന്ന് പേരിൽ നിന്നും തുല്യമായി ഈടാക്കാൻ ശുപാർശ

സ്വപ്‌നയ്ക്ക് ശമ്പളമായി സർക്കാർ നൽകിയത് 16.15 ലക്ഷം രൂപ; ശിവശങ്കർ അടക്കം മൂന്ന് പേരിൽ നിന്നും തുല്യമായി ഈടാക്കാൻ ശുപാർശ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശമ്പള ഇനത്തിൽ സർക്കാർ ചിലവഴിച്ച തുക ശിവശങ്കർ അടക്കം മൂന്ന് പേരിൽ നിന്നും തുല്യമായി ഈടാക്കാൻ ശുപാർശ. ശമ്പളത്തിനും മറ്റുമായി സർക്കാർ ചെലവഴിച്ച 16.15 ലക്ഷം രൂപ (ജിഎസ്ടി ഒഴികെ) മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഉൾപ്പെടെ മൂന്ന് പേരിൽ നിന്നും ഈടാക്കാൻ ധനകാര്യ പരിശോധനാ വിഭാഗമാണ് ശുപാർശ നൽകിയത്.

സ്വപ്നയെ സ്‌പേസ് പാർക്കിൽ നിയമിച്ച കെഎസ്‌ഐടിഐഎൽ (കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) എംഡി സി. ജയശങ്കർ പ്രസാദ്, സ്‌പേസ് പാർക്ക് സ്‌പെഷൽ ഓഫിസർ സന്തോഷ് കുറുപ്പ് എന്നിവരാണു മറ്റു 2 പേർ. സ്വപ്നയെ നിയോഗിച്ച പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) ഈ പണം തിരികെ നൽകിയില്ലെങ്കിൽ ഈ മൂന്ന് പേരിൽ നിന്നും പണം ഈടാക്കാനാണ് നിർദ്ദേശം.

ഇവരുടെ ആസൂത്രിത നീക്കം മൂലമാണു സ്വപ്നയ്ക്കു ജോലി ലഭിച്ചതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പണം ആവശ്യപ്പെട്ടെങ്കിലും പിഡബ്ല്യുസി ഇതുവരെ നൽകിയിട്ടില്ല. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട് മുഖ്യമന്ത്രി കണ്ടശേഷം ഐടി സെക്രട്ടറിക്കു കൈമാറിയെങ്കിലും നടപടിയുണ്ടായിട്ടില്ല. പകരം ആരോപണ വിധേയനായ ജയശങ്കർ പ്രസാദിന് തുടർനടപടികൾക്കായി കൈമാറുകയെന്ന വിചിത്ര നടപടിയാണുണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP