Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അയൽ വീട്ടിൽ കളിക്കാൻ പോയതിന് പിതാവ് മൂന്നാം ക്ലാസുകാരിയുടെ കാലുകൾ ചട്ടുകം ചൂടാക്കി പൊള്ളിച്ചതായി പരാതി; എതിർത്ത വീട്ടുകാരെ മർദ്ദിച്ചും ആശുപത്രിയിൽ കൊണ്ടു പോകരുതെന്ന് ഭീഷണിപ്പെടുത്തിയും പിതാവ്: പൊള്ളലേറ്റ ഭാഗത്ത് മരുന്ന് വയ്ക്കാത്തതിനാൽ വ്രണമായ അവസ്ഥയിൽ

അയൽ വീട്ടിൽ കളിക്കാൻ പോയതിന് പിതാവ് മൂന്നാം ക്ലാസുകാരിയുടെ കാലുകൾ ചട്ടുകം ചൂടാക്കി പൊള്ളിച്ചതായി പരാതി; എതിർത്ത വീട്ടുകാരെ മർദ്ദിച്ചും ആശുപത്രിയിൽ കൊണ്ടു പോകരുതെന്ന് ഭീഷണിപ്പെടുത്തിയും പിതാവ്: പൊള്ളലേറ്റ ഭാഗത്ത് മരുന്ന് വയ്ക്കാത്തതിനാൽ വ്രണമായ അവസ്ഥയിൽ

സ്വന്തം ലേഖകൻ

കൊല്ലം: അയൽവീട്ടിൽ കളിക്കാൻ പോയതിന് പിതാവ് മൂന്നാം ക്ലാസുകാരിയുടെ കാലുകൾ ചട്ടുകം ചൂടാക്കി പൊള്ളിച്ചതായി പരാതി. വീട്ടുകാർ എതിർത്തപ്പോൾ അവരെ മർദിച്ച ശേഷമാണ് കുട്ടിയുടെ ശരീരം ദയനീയമായി പൊള്ളിച്ചത്. പനയം പഞ്ചായത്ത് പരിധിയിൽ അഞ്ച് ദിവസം മുൻപാണ് എട്ട് വയസ്സുകാരിക്ക് പൊള്ളലേറ്റത്. കുട്ടിയെ പൊള്ളിക്കുന്നത് കണ്ട വീട്ടുകാർ എതിർത്തപ്പോൾ അവരെ മർദിക്കുകയും ആശുപത്രിയിൽ കൊണ്ടുപോകരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു.

പൊള്ളലേറ്റ ഭാഗത്തു മരുന്നു വയ്ക്കാതിരുന്നതിനാൽ വ്രണമായ അവസ്ഥയിലായിരുന്നു. കഴിഞ്ഞദിവസം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അധികൃതർ വീട്ടിലെത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. കുട്ടിയെ ഉടൻ തന്നെ അങ്കണവാടി ജീവനക്കാരുടെ സഹായത്തോടെ കുട്ടിയെ തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു ചികിത്സ ലഭ്യമാക്കി.

ആരെങ്കിലും ചോദിച്ചാൽ ചീനച്ചട്ടി കൊണ്ട് പൊള്ളലേറ്റതാണെന്നു പറയണമെന്നു പിതാവ് കുട്ടിക്കു നിർദ്ദേശം നൽകിയിരുന്നു. ആരോഗ്യവകുപ്പ്, ചൈൽഡ് ലൈൻ അധികൃതർ വിവരം അഞ്ചാലുംമൂട് പൊലീസിനു കൈമാറി. സംഭവത്തിൽ ഇന്നു തുടർനടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP