Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ബാർസ ഗേറ്റ്' വിവാദം; അറസ്റ്റിലായ ബാഴ്സലോണ ക്ലബ് മുൻ പ്രസിഡന്റ് ജോസഫ് മരിയ ബർതോമ്യുവിന് ജാമ്യം

'ബാർസ ഗേറ്റ്' വിവാദം; അറസ്റ്റിലായ ബാഴ്സലോണ ക്ലബ് മുൻ പ്രസിഡന്റ് ജോസഫ് മരിയ ബർതോമ്യുവിന് ജാമ്യം

ന്യൂസ് ഡെസ്‌ക്‌

ബാഴ്സലോണ: 'ബാർസ ഗേറ്റ്' വിവാദത്തിൽ അന്വേഷണങ്ങളുടെ ഭാഗമായി കാറ്റലൻ പൊലീസ് അറസ്റ്റ് ചെയ്ത സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാഴ്സലോണയുടെ മുൻ പ്രസിഡന്റ് ജോസഫ് മരിയ ബർതോമ്യുവിന് ജാമ്യം അനുവദിച്ച് കോടതി. ഉപാദികളോടെയാണ് ബാഴ്സലോണ കോടതി ജാമ്യം അനുവദിച്ചത്.

തിങ്കളാഴ്ച അറസ്റ്റ് ചെയ്ത ബർതോമ്യുവിന് ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ജാമ്യം ലഭിച്ചത്. ബർതോമ്യുവിനും അദ്ദേഹത്തിന്റെ മുൻ ഉപദേഷ്ടാവ് ജൗമി മാസ്ഫെറർക്കുമാണ് കോടതി ജാമ്യം അനുവദിച്ചത്.

ബാഴ്സലോണ പ്രസിഡന്റായിരിക്കെ ബാഴ്സലോണ താരങ്ങളായ ലയണൽ മെസ്സി, ജെറാർഡ് പിക്വെ, മുൻ താരം സാവി ഹെർണാണ്ടസ്, മുൻ പരിശീലകൻ പെപ് ഗ്വാർഡിയോള, ക്ലബ് പ്രസിഡന്റ് സ്ഥാനാർത്ഥികളായ വിക്ടർ ഫോണ്ട്, അഗസ്തി ബെനഡിറ്റോ എന്നിവരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിക്കാൻ ഒരു സ്വകാര്യകമ്പനിക്കു കരാർ നൽകിയതുമായി ബന്ധപ്പെട്ടായിരുന്നു ബർതോമ്യുവിന്റെ അറസ്റ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP