Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രവി ശാസ്ത്രിക്ക് പിന്നാലെ കോവിഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ച് മദൻ ലാൽ; വാക്സിൻ സ്വീകരിച്ചതിൽ അഭിമാനിക്കുന്നുവെന്ന് മുൻ ഇന്ത്യൻ താരം

രവി ശാസ്ത്രിക്ക് പിന്നാലെ കോവിഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ച് മദൻ ലാൽ; വാക്സിൻ സ്വീകരിച്ചതിൽ അഭിമാനിക്കുന്നുവെന്ന് മുൻ ഇന്ത്യൻ താരം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിക്കു പിന്നാലെ കോവിഡ്-19 പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് മുൻ ഇന്ത്യൻ താരം മദൻ ലാൽ.

രണ്ടാം ഘട്ട വാക്സിൻ വിതരണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ന്യൂഡൽഹിയിലെ ജീവൻ ഹോസ്പിറ്റൽ ആൻഡ് നേഴ്സിങ് ഹോമിൽ നിന്നാണ് മദൻ ലാൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്. നേരത്തെ അഹമ്മദാബാദിലെ അപ്പോളോ ആശുപത്രിയിൽ വച്ചാണ് രവി ശാസ്ത്രി കോവിഡ് വാക്സിൻ സ്വീകരിച്ചത്.

'കോവിഡ് 19-ന് എതിരായ പോരാട്ടം. വാക്സിൻ സ്വീകരിച്ചതിൽ അഭിമാനിക്കുന്നു. ജീവൻ ഹോസ്പിറ്റൽ ആൻഡ് നേഴ്സിങ് ഹോം ഇത് നന്നായി സംഘടിപ്പിച്ചു.', കുത്തിവെയ്‌പ്പ് എടുക്കുന്ന ചിത്രത്തിനൊപ്പം മദൻ ലാൽ കുറിച്ചു.

മുതിർന്ന പൗരന്മാർക്കുള്ള കോവിഡ്-19 പ്രതിരോധ വാക്‌സിനേഷൻ തിങ്കളാഴ്ച മുതലാണ് രാജ്യമെമ്പാടും ആരംഭിച്ചത്. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം പ്രതിരോധ കുത്തിവയ്‌പ്പെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP