Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താമരശ്ശേരിയിൽ വീണ്ടും കഞ്ചാവ് വേട്ട; രണ്ടു കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ; അറസ്റ്റ് മൂന്നു കിലോ കഞ്ചാവുമായി രണ്ടു പേർ കഴിഞ്ഞ ദിവസം പിടിയിലായതിന് പിന്നാലെ

താമരശ്ശേരിയിൽ വീണ്ടും കഞ്ചാവ് വേട്ട; രണ്ടു കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ;  അറസ്റ്റ് മൂന്നു കിലോ കഞ്ചാവുമായി രണ്ടു പേർ കഴിഞ്ഞ ദിവസം പിടിയിലായതിന് പിന്നാലെ

കെ വി നിരഞ്ജൻ

കോഴിക്കോട്: വിൽപ്പനയ്ക്കായി കൊണ്ടു പോവുകയായിരുന്ന മൂന്ന് കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ പൊലീസ് പിടികൂടിയതിന് പിന്നാലെ രണ്ടു കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. താമരശ്ശേരിക്ക് സമീപം എളേറ്റിൽ വട്ടോളി റോഡിൽ കെ പി ബഷീർ സ്മാരക ബസ് സ്റ്റോപ്പിൽ വച്ചാണ് ബംഗാൾ സ്വദേശി അബ്ദുൾസക്ക് (28)നെ എക്‌സൈസ് സംഘം പിടികൂടിയത്.

എൻ ഡി പിഎസ് നിയമപ്രകാരം ഇയാളുടെ പേരിൽ കേസെടുത്തു. കോഴിക്കോട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്ക് സ്‌പെഷൽ സ്‌ക്വാഡ് ഇന്റലിജൻസ് ബ്യൂറോയിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് താമരശ്ശേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.ആർ.ദേവദാസിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്. എക്‌സൈസ് ഇൻസ്‌പെക്ടർ വി ആർ പ്രജിത്ത്, പ്രിവന്റീസ് ഓഫീസർമാരായ ചന്ദ്രൻ കുഴിച്ചാലിൽ, സന്തോഷ് ചെറു വോട്ട്, ഷംസുദ്ദീൻ, സി ഇ ഒ മാരായ ദീൻ ദയാൽ, എൻ എസ് സന്ദീപ്, ഷിബു ,പി വിപിൻ, ടി നൗഫൽ, പ്രജിത്ത്, ഫെബിൻ എൽദോസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

കഴിഞ്ഞ ദിവസം വിൽപ്പനയ്ക്കായി കൊണ്ടുപോവുകയായിരുന്ന മൂന്നു കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ താമരശ്ശേരി ഡി വൈ എസ് പി എൻ സി സന്തോഷ് കുമാർ, നാർക്കോട്ടിക് ഡി വൈ എസ് പി സുന്ദരൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. പെരുമ്പള്ളി അടിമാറിക്കൽ വീട്ടിൽ ആബിദ് (35), പെരുമ്പള്ളി കെട്ടിന്റെ അകായിൽ ഷമീർ എന്ന ഷഹീർ (40) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് റൂറൽ എസ് പി ഡോ. എ ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നുള്ള പരിശോധനയിലാണ് ഇവർ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ എലോക്കരയിൽ വെച്ച് താമരശ്ശേരി ഇൻസ്‌പെക്ടർ മുഹമ്മദ് ഹനീഫ, എസ് ഐ ശ്രീജേഷ്, ക്രൈം സ്‌ക്വാഡ് എസ് ഐമാരായ രാജീവ് ബാബു, സുരേഷ് വി കെ, ബിജു പി, എ എസ് ഐ ജയപ്രകാശ്, സി പി ഒമാരായ ബവീഷ്, ജിലു സെബാസ്റ്റ്യൻ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.

എലോക്കര വെച്ച് പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെപോയ കെ എൽ 57 8121 നമ്പർ സ്‌കൂട്ടർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. സ്‌കൂട്ടറിന്റെ സീറ്റിനടിയിലും ഷമീറിന്റെ കൈവശം കവറിൽ സൂക്ഷിച്ച നിലയിലുമായിരുന്നു കഞ്ചാവ്. പിടികൂടിയ കഞ്ചാവിന് ഒന്നര ലക്ഷം രൂപ വിലവരും. കാസർകോട്, തമിഴ്‌നാടിലെ തേനി എന്നിവിടങ്ങളിലെ മൊത്ത കച്ചവടക്കാരിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് അടിവാരം, താമരശ്ശേരി കൊടുവള്ളി, കോഴിക്കോട് എന്നിവിടങ്ങളിലെ കച്ചവടക്കാർക്കും സ്‌കൂൾ വിദ്യാർത്ഥികൾക്കും വിൽപ്പന നടത്തുന്നത് ആണ് പ്രതികളുടെ രീതി. ആബിദ് ഒരു വർഷം മുമ്പ് നാല് കിലോ കഞ്ചാവുമായി താമരശ്ശേരി എക്‌സൈസ് പിടികൂടി രണ്ടു മാസം ജയിലിൽ കഴിഞ്ഞതാണ്. വീണ്ടും 2021 ഫെബ്രുവരിയിൽ 100 ഗ്രാം കഞ്ചാവുമായി എക്‌സൈസ് പിടികൂടിയെങ്കിലും, അന്നുതന്നെ ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. ആറുവർഷം മുമ്പ് ചന്ദന മരം മുറിച്ച് മോഷ്ടിച്ചതിന് കൽപ്പറ്റയിലും, ചാരായം കടത്തിയതിന് വൈത്തിരിയിലും കേസുണ്ട്. സ്ഥിരമായി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന ആബിദിന്റെ പേരിൽ നാട്ടുകാർ പൊലീസിന് മാസ് പെറ്റീഷൻ നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP