Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനധികൃത കയ്യേറ്റം ഒഴിപ്പിക്കൽ വിഷയത്തിൽ അധികാര ദുർവിനിയോഗം നടത്തിയെന്ന തരത്തിൽ സി ഐയുടെ പരാമർശം; ചൊടിച്ച് അടിമാലി പഞ്ചായത്ത് സെക്രട്ടറി; ഇരുവരും തമ്മിൽ രൂക്ഷമായ വാക്‌പോരും; ഉച്ചത്തിൽ സംസാരിച്ചാൽ കേസെടുക്കുമെന്നും സിഐയുടെ ഭീഷണി; ഉദ്യോഗസ്ഥർ തമ്മിൽ കോർത്ത വീഡിയോ സോഷ്യൽ മീഡിയയിലും വൈറൽ

അനധികൃത കയ്യേറ്റം ഒഴിപ്പിക്കൽ വിഷയത്തിൽ അധികാര ദുർവിനിയോഗം നടത്തിയെന്ന തരത്തിൽ സി ഐയുടെ പരാമർശം; ചൊടിച്ച് അടിമാലി പഞ്ചായത്ത് സെക്രട്ടറി; ഇരുവരും തമ്മിൽ രൂക്ഷമായ വാക്‌പോരും; ഉച്ചത്തിൽ സംസാരിച്ചാൽ കേസെടുക്കുമെന്നും സിഐയുടെ ഭീഷണി; ഉദ്യോഗസ്ഥർ തമ്മിൽ കോർത്ത വീഡിയോ സോഷ്യൽ മീഡിയയിലും വൈറൽ

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: അടിമാലി പഞ്ചായത്ത് സെക്രട്ടറി സഹജനും സി ഐ .ഷാരോണും തമ്മിലുള്ള വാക്കേറ്റം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ.കഴിഞ്ഞ ദിവസം അടിമാലി സ്റ്റേഷനുമുന്നിൽ വച്ചാണ് ഇരുവരും തമ്മിൽ കൊമ്പുകോർത്തത്. അനധികൃത കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ അധികാര ദുർവിനിയോഗം നടത്തിയെന്ന തരത്തിൽ സി ഐയുടെ ഭാഗത്തുനിന്നുള്ള പരാമർശവും തനി പൊലീസ് മുറയിലുള്ള ചോദ്യം ചെയ്യലുമാണ് പഞ്ചായത്ത് സെക്രട്ടറിയെ ചൊടിപ്പിച്ചത്. ഇരുവരും തമ്മിലുള്ള രൂക്ഷമായ വാദപ്രതിവാദവും പോർവിളിയുമൊക്കെ ഉൾപ്പെടുന്ന വീഡിയോ ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.

ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ആരംഭം മുതൽ സെക്രട്ടറി കുറ്റക്കാരനാണെന്ന് മുൻവിധിയോടെയാണ് സി ഐ പെരുമാറുന്നതെന്നാണ് വീഡിയോ കണ്ട ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. തന്നെ വകുപ്പും ന്യായവും പഠിപ്പിക്കുന്നതിനുള്ള സി ഐ യുടെ നീക്കം ആദ്യഘട്ടത്തിൽ ക്ഷമയോടെ കേട്ടുനിൽക്കുന്ന സെക്രട്ടറി അസഹ്യമായപ്പോൾ നിങ്ങൾക്കെന്നെ ചോദ്യം ചെയ്യാൻ അധികാരമില്ലന്ന് വ്യക്തമാക്കി കാറിനടുത്തേയ്ക്ക് നീങ്ങുന്നതും ഈ സമയം സി ഐ എഴുന്നേറ്റ്് ആയാൾക്കെതിരെ കേസെടുക്കാൻ സമീപത്തുള്ള പൊലീസുകാരനോട് നിർദ്ദേശിക്കുന്നതുമാണ് വീഡിയോയുടെ അവസാനഭാഗത്തുള്ളത്.

ഉച്ചത്തിൽ സംസാരിച്ചാൽ കേസെടുക്കുമെന്ന് സി ഐയുടെ ഭീഷിണിപ്പെടുത്തുമ്പോൾ ,എന്റെ സംഭാഷണം ഇങ്ങിനെയാണെന്നും ഇതെ ശബ്ദത്തിലാണ് താൻ സസാരിക്കുന്നതെന്നുമായിരുന്നു സെക്രട്ടറിയുടെ പ്രതികരണം. ഇത് ഇഷ്ടപ്പെടാത്ത തരത്തിൽ ഇരുപ്പിടത്തിൽ നിന്നും സി ഐ ചാടിയെഴുന്നേൽക്കുന്നതും ഉച്ചത്തിൽ സംസാരിക്കുന്നതും കേസെടുക്കാൻ അലറിവിളിക്കുന്നതും വീഡിയോയിൽ കാണാം. ഇഷ്ടിക നിർമ്മാണ യൂണീറ്റിന്റെ ലൈസൻസ് പുതുക്കുന്നതിന് പഞ്ചായത്ത് ഓഫീസിലെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സെക്രട്ടറിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെപൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും പൊലീസിനോട് മോശമായി സംസാരിച്ചതിനും.

മറ്റൊരു കേസുകൂടി ഇപ്പോൾ സഹജനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കേസിന് കാരണമായ സംഭവം നടന്നത്. പത്താംമൈലിൽ പ്രവർത്തിച്ച് വരുന്ന സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കാൻ സ്ഥാപന ഉടമയായ യുവതി ഓഫീസിൽ എത്തി. നിയമപരമായി ലൈസൻസ് പുതുക്കി നൽകാൻ കഴിയില്ലെന്ന് സെക്രട്ടറി അറിയിച്ചു. ഇതേ ചൊല്ലി ഇരുവരും ഓഫീസിൽ വെച്ച് വാക്കേറ്റം ഉണ്ടായി. ഇതിനിടെ സെക്രട്ടറി തന്റെ ദേഹത്ത് പിടിച്ചതായും, തന്നോട് അപമര്യാദയായി പെരുമാറി എന്നും കാണിച്ച് യുവതി അടിമാലി പൊലീസിൽ പരാതി നൽകി. ഇത് പ്രകാരം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി ഐ.പി.സി 354 വളപ്പ് പ്രകാരം സെക്രട്ടറിക്കെതിരെ കേസെടുത്തു.

പിന്നീട് സംഭവത്തെ കുറിച്ച് അറിയാൻ അടിമാലി സിഐ.ഷാരോൺ സെക്രട്ടറിയെ വ്യാഴാഴ്‌ച്ച സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി. പൊലീസുമായി കാര്യങ്ങൾ സംസാരിക്കുന്നതിനിടെ തന്നോട് സെക്രട്ടറി കയർത്ത് സംസാരിക്കുകയും, തന്റെ അനുവാദമില്ലാതെ സ്റ്റേഷനിൽ നിന്നും ഇറങ്ങി പോകുകയും ചെയ്തതായിട്ടുമാണ് സിഐ. മാധ്യമങ്ങളെ അറിയിച്ചിട്ടുള്ളത്. ഇത് പ്രകാരം ഐ. പി.സി. 117 ഇ വകുപ്പ് പ്രകാരവും സെക്രട്ടറിക്കെതിരെ കേസെടുത്തതായും സിഐ.വെളിപ്പെടുത്തിയിട്ടുണ്ട്.

തന്റെ സ്റ്റേഷനിൽ വിളിച്ച് വരുത്തി അപമാനിക്കാൻ ശ്രമിക്കുകയും, കള്ള കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്തതിനാലാണ് താൻ പ്രകോപിതനായ തെന്നും, സ്ത്രീയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും, ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും പഞ്ചായത്ത് സെക്രട്ടറി കെ.എൻ. സഹജൻ വ്യക്തമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP