Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആഴക്കടൽ മത്സ്യബന്ധനത്തിൽ മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും പറയുന്നത് പച്ചക്കള്ളം; സർക്കാറിനുള്ള അപേക്ഷയിൽ ഇഎംസിസി പറയുന്നത് മീൻപിടുത്തത്തെ കുറിച്ച്; അസൻഡിൽ വ്യവസായ വകുപ്പ് ഒപ്പു വെച്ചു; 400 ട്രോളറുകൾ നിർമ്മിക്കാനുള്ള വമ്പൻ കരാർ പിടിച്ചതിന് മുഖ്യമന്ത്രിയും കെ.എസ്ഐ.എൻ.സി എംഡി പ്രശാന്തിനെ അഭിനന്ദിച്ചു; കുറ്റപ്പെടുത്തൽ വോട്ടുബാങ്ക് നഷ്ടഭീതിയിൽ

ആഴക്കടൽ മത്സ്യബന്ധനത്തിൽ മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും പറയുന്നത് പച്ചക്കള്ളം; സർക്കാറിനുള്ള അപേക്ഷയിൽ ഇഎംസിസി പറയുന്നത് മീൻപിടുത്തത്തെ കുറിച്ച്; അസൻഡിൽ വ്യവസായ വകുപ്പ് ഒപ്പു വെച്ചു; 400 ട്രോളറുകൾ നിർമ്മിക്കാനുള്ള വമ്പൻ കരാർ പിടിച്ചതിന് മുഖ്യമന്ത്രിയും കെ.എസ്ഐ.എൻ.സി എംഡി പ്രശാന്തിനെ അഭിനന്ദിച്ചു; കുറ്റപ്പെടുത്തൽ വോട്ടുബാങ്ക് നഷ്ടഭീതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച വിവാദ ഇടപാടിനു തുടക്കമിട്ടത് ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മും വ്യവസായ വകുപ്പും മുഖ്യമന്ത്രിയും അടക്കം അറിഞ്ഞുകൊണ്ടെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവരുന്നു. ഇഎംസിസി സർക്കാറിനെ സമീപിക്കുമ്പോൾ തന്നെ ആഴക്കടലിൽ മീൻപിടിക്കാനുള്ള പദ്ധതിയാണ് ഇതെന്ന് വ്യക്തമാക്കുന്നതായിരുന്നു. ഇതെല്ലാം അറിഞ്ഞു കൊണ്ടായിരുന്നു സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോയതും ചർച്ചകൾ പുരോഗമിച്ചതും. പദ്ധതിയുടെ കരാറിന്റെ ഭാഗമായുള്ള ഉപകരാർ മാത്രമാണ് 400 ട്രോളറുൾ നിർമ്മിക്കുക എന്നത്. വ്യവസായവകുപ്പ്, ഉൾനാടൻ ജലഗതാഗത കോർപറേഷനെ (കെ.എസ്‌ഐ.എൻ.സി) എംഡി പ്രശാന്ത് ഈ കരാർ ഒപ്പിട്ടത് സർക്കാറിന്റെ എല്ലാം അനുമതിയോടും കൂടിയാണ് താനും. മാത്രമല്ല, ഇത്രയും വലിയ പദ്ധതിയുടെ നിർമ്മാണ കരാർ നേടിയതിന്റെ പേരിൽ മുഖ്യമന്ത്രി അടക്കം പ്രശാന്തിനെ അഭിനന്ദിക്കുകയുണ്ടായി. ഇക്കാര്യമെല്ലാം അറിയില്ലെന്ന് നടിച്ചാണ് കുറ്റങ്ങളെല്ലാം പ്രശാന്തിന്റെ തലയിലിട്ട് തടിയൂരാൻ സർക്കാർ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിൽ വോട്ടുബാങ്ക് നഷ്ടമാകും എന്നതു തന്നെയാണ് ഇതിന് കാരണം.

സംസ്ഥാനസർക്കാരിന്റെ മത്സ്യബന്ധന നയവുമായോ ഫിഷറീസ് വകുപ്പുമായോ ഒരു ബന്ധവുമില്ലെന്നിരിക്കേയാണു കെ.എസ്‌ഐ.എൻ.സി. വിവാദത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ടത്. ബോട്ടുകളും ചെറുകപ്പലുകളും നിർമ്മിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന കെ.എസ്‌ഐ.എൻ.സി. അതിനായി മാത്രമാണ് ഇ.എം.സി.സിയുമായി ധാരണാപത്രം ഒപ്പുവച്ചത്. 400 ട്രോളറുകൾ നിർമ്മിക്കാനാണ് കരാർ ലഭിച്ചത്. അതിൽ മത്സ്യബന്ധനത്തേക്കുറിച്ച് പരാമർശിക്കുന്നുമില്ല. ധാരണാപത്രപ്രകാരം നിർമ്മിക്കുന്ന ട്രോളറുകൾ ഇ.എം.സി.സിക്ക് എവിടെ വേണമെങ്കിലും ഉപയോഗിക്കാം.

എന്നാൽ, ഇത്തരത്തിൽ കേരളത്തിൽ മത്സ്യബന്ധത്തിനാണ് ഇഎംസിസി എത്തിയതെന്നും അതിനായി ട്രോളറുകൾ നിർമ്മിക്കേണ്ടി വരുമെന്നും എല്ലാം അറിഞ്ഞിരുന്നത് വ്യവസായ വികസന കോർപറേഷൻ (കെ.എസ്‌ഐ.ഡി.സി) ആയിരുന്നു. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയാണ് മുഖ്യധാരാണപത്രം ഒപ്പിട്ടതും. ഇതേക്കുറിച്ച ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മക്കും വ്യക്തമായ അറിവുണ്ടായിരുന്നു. രണ്ട് തവണ ഇവർ ഫയൽ കണ്ടുവെന്നതും വ്യക്തമാണ്. മുഖ്യധാരണാ പത്രത്തിൽ പറയുന്നത് വളരെ വ്യക്തമാണ്.

കേരള സംസ്ഥാനത്തെ ആഴക്കടൽ മൽസ്യബന്ധനത്തിന്റെ ഉയർച്ചയ്ക്കും മെച്ചപ്പെടുത്തലിനും വേണ്ടിയുള്ള ഗവേഷണ, വികസനപ്രവർത്തനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന വികസനസൗകര്യങ്ങൾ ലഭ്യമാക്കിയും സമയബന്ധിതമായ അനുമതികൾ നൽകിയും ആകർഷകമായ ഇൻസന്റീവുകൾ വാഗ്ദാനം ചെയ്തും വേണ്ടത്ര സഹായം നൽകുകയും സുഗമമായ പ്രവർത്തനം ഉറപ്പാക്കുകയും ചെയ്യും. മത്സ്യം ഹാർവെസ്റ്റ് ചെയ്യുമെന്നും ഇഎംസിസിയുടെ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് സാങ്കേതികമായി അനുമതി നൽകുകയാണ് കെഎസ്‌ഐഡിസി ചെയ്തത്.

മത്സ്യസംസ്‌കരണ യൂണിറ്റിനായി ഇ.എം.സി.സിക്ക് ആലപ്പുഴ പള്ളിപ്പുറത്തു സ്ഥലം നൽകിയതും കെ.എസ്‌ഐ.ഡി.സി തന്നെയണ്. സംസ്ഥാനസർക്കാരിന്റെ മത്സ്യബന്ധനനയം അനുസരിച്ചായിരുന്നു ഇത്. എന്നാൽ, വിവാദ ഇടപാടിന്റെ ഉത്തരവാദിത്വം നിർമ്മാണക്കമ്പനി മാത്രമായ കെ.എസ്‌ഐ.എൻ.സിയിൽ കെട്ടിവയ്ക്കാനാണ് നീ്ക്കം നടന്ന്ത. യു.എസ്. കമ്പനിയായ ഇ.എം.സി.സിയുമായി ധാരണാപത്രത്തിൽ ഏർപ്പെട്ടശേഷം ട്രോളർ നിർമ്മാണക്കരാറിനു വ്യവസായവകുപ്പാണു കെ.എസ്‌ഐ.എൻ.സിക്കു നിർദ്ദേശം നൽകിയത്. അതായത് ഇഎംസിസി എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യവസായ വകുപ്പിനും കൃത്യമായ ധാരണ ഉണ്ടായിരുന്നതായി വ്യക്തം.

സെൻട്രൽ മറൈൻ ആൻഡ് ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, തമിഴ്‌നാട്ടിലെ പൂംപുഹാർ കോർപറേഷൻ, കേരള ടൂറിസം, മലബാർ-മലനാട് പ്രോജക്ട് എന്നിവയടക്കം നിരവധി സ്ഥാപനങ്ങൾക്കായി കെ.എസ്‌ഐ.എൻ.സി. ബോട്ടുകൾ നിർമ്മിച്ചുനൽകുന്നുണ്ട്. 2950 കോടി രൂപയുടെ ട്രോളറുകൾ നിർമ്മിക്കാൻ കെ.എസ്‌ഐ.ഡി.സി. വഴിയാണു യു.എസ്. കമ്പനിയുടെ കരാർ കെ.എസ്‌ഐ.എൻ.സിക്കു ലഭിച്ചത്. കെ.എസ്‌ഐ.ഡി.സി. മാനേജിങ് ഡയറക്ടർ എം.ജി. രാജമാണിക്യം ഒപ്പുവച്ച മുഖ്യധാരണാപത്രത്തിൽ സഹകരണം നിർദ്ദേശിച്ചിട്ടുള്ള 13 സ്ഥാപനങ്ങളിൽ ഒന്നുമാത്രമാണ് കെ.എസ്‌ഐ.എൻ.സി. എന്നതാണു യാഥാർഥ്യം. ഇ.എം.സി.സി. മുൻകൂർ പണം നൽകിയാലേ നിർമ്മാണം ആരംഭിക്കൂവെന്നാണു വ്യവസ്ഥ.

ധാരണാപത്രം കഴിഞ്ഞ ഫെബ്രുവരി 12-നു കെ.എസ്‌ഐ.എൻ.സി. ബോർഡ് യോഗം അംഗീകരിച്ചു. ഇത് സ്ഥാപനത്തിനു ലഭിക്കുന്ന വലിയ അവസരമായി ബോർഡ് അംഗങ്ങൾ വിലയിരുത്തുകയും ചെയ്തു. തീരുമാനം സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിച്ചിരുന്നു. ബോർഡ് തീരുമാനത്തെ സർക്കാർ അഭിനന്ദിക്കുകയും സർക്കാരിന്റെ വൻനേട്ടങ്ങളിലൊന്നായി പരസ്യപ്പെടുത്തുകയും ചെയ്തു.

അസൻഡിൽ ഒപ്പുവച്ച പദ്ധതി പ്രകാരം ഫിഷ് പ്രോസസിങ് സെന്ററിന് ഭൂമി അനുവദിച്ചതും കെഎസ്‌ഐഡിസിയാണ്. വ്യവസായങ്ങൾക്ക് ഭൂമി അനുവദിക്കുന്നത് കെഎസ്‌ഐഡിസി സ്വാഭാവിക ബിസിനസാണെന്ന് മന്ത്രി പറയുന്നതു പോലെ കെഎസ്‌ഐഎൻസിയുടെ സ്വാഭാവിക ബിസിനസാണ് കപ്പൽ നിർമ്മാണം എന്നതുമാണ് ഇക്കാര്യത്തിൽ പ്രശാന്ത് സ്വീകരിച്ച നിലപാട്. അസന്റ് ധാരണാപത്രത്തിലെ ചെറിയ ഭാഗം മാത്രമാണ് ട്രോളർ നിർമ്മാണം. സ്വകാര്യമേഖലയിലെ യാർഡുകളുമായി മത്സരിച്ചാണ് ഈ കരാർ പൊതുമേഖലാ സ്ഥാപനം നേടിയെടുത്തത്. 2950 കോടിയുടെ ഈ പദ്ധതി നടപ്പാക്കാൻ ഇന്ത്യൻ തീരത്തെ എല്ലാ യാർഡുകളുമായും കൈകോർക്കാനായിരുന്നു കെഎസ്‌ഐഎൻസിയുടെ പദ്ധതി. ഇഎംസിസിയിൽ നിന്ന് വാണിജ്യതാൽപര്യമുള്ള ഒരു ഇടപാട് സ്വീകരിക്കാൻ തീരുമാനിക്കുകയാണ് പ്രശാന്ത് ചെയ്തത്. അസന്റ് കരാറും പള്ളിപ്പുറം ഭുമി ഇടപാടും ഇഎംസിസിയെ സഹായിക്കുന്നതും അവർക്ക് അനുകൂല്യം നൽകുന്നതുമാണെങ്കിൽ കെഎസ്‌ഐഎൻസിയുടെ നിലപാട് വിപരീതമാണ്.

ഇഎംസിസിയിൽ നിന്നും പണം ഈടാക്കി വൻ ബിസിനസാണ് ഈ പൊതുമേഖലാ സ്ഥാപനം നേടിയത്. ഈ ഇടപാട് വിവാദമായിരുന്നില്ലെങ്കിൽ അത് ഇഎംസിസിയുടെ
ഇത്തരമൊരു വലിയ വാണിജ്യവാഗ്ദാനം സ്വീകരിക്കാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ അത് കോർപ്പറേഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമായിട്ടായിരിക്കും ചിത്രീകരിക്കപ്പെടുകയെന്നാണ് പ്രശാന്തിന്റെ പക്ഷം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് സർക്കാറിന് മറുപടി നൽകിയെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP