Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മറ്റൊരു വിവാഹത്തിന് ഒരുങ്ങിയ സ്വവർഗ പങ്കാളിയെ കൊലപ്പെടുത്തി; പൂണെയിൽ പി.എച്ച്.ഡി ബിരുദധാരിയെ കൊന്ന ഡിസൈനർ അറസ്റ്റിൽ

മറ്റൊരു വിവാഹത്തിന് ഒരുങ്ങിയ സ്വവർഗ പങ്കാളിയെ കൊലപ്പെടുത്തി; പൂണെയിൽ പി.എച്ച്.ഡി ബിരുദധാരിയെ കൊന്ന ഡിസൈനർ അറസ്റ്റിൽ

ന്യൂസ് ഡെസ്‌ക്‌

പൂണെ: മറ്റൊരു വിവാഹത്തിന് തയ്യാറെടുത്ത സ്വവർഗ പങ്കാളിയെ യുവാവ് കൊലപ്പെടുത്തി. പൂണെയിൽ നാഷണൽ കെമിക്കൽ ലബോറട്ടറിഗയിലെ പി.എച്ച്ഡി റിസേർചർ ആയ മുപ്പത് വയസുകാരൻ സുദർശൻ ബാബുറാവു പണ്ഡിറ്റ് ആണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ഇന്റീരിയർ ഡിസൈനറായ ഇരുപത്തിനാലുകാരൻ രവിരാജ് ക്ഷീർസാഗറിനെ പുനെ പൊലീസ് അറസ്റ്റു ചെയ്തു. ആറു മാസം മുൻപ് ഒരു ഡേറ്റിങ് ആപ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.

ശനിയാഴ്ചയാണ് സുദർശൻ പണ്ഡിറ്റിന്റെ മൃതദേഹം സുസ് ഖിന്ദിയിൽ കണ്ടെത്തിയത്. കഴുത്ത് അറുത്ത്, മുഖം കല്ലിനിടിച്ച് വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം. പോക്കറ്റിൽ നിന്ന് ലഭിച്ച രേഖകളിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.

കൊലപാതകത്തിനു ശേഷം രവീരാജ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും പൊലീസ് അറിയിച്ചു. സുദർശൻ പണ്ഡിറ്റിന്റെ മൃതദേഹം സുസ് ഖിന്ദിയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രവിരാജ് ക്ഷീർസാഗറിനെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP