Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'വ്യക്തിപരമായ നേട്ടങ്ങൾക്കായി മോദിയെ സ്തുതിക്കുന്നത് നിർത്തണം'; 'വളർത്തിക്കൊണ്ടു വന്ന പാർട്ടിയെ ദുർബലപ്പെടുത്തരുത്'; ആനന്ദ് ശർമയേയും ഗുലാം നബി ആസാദിനെയും ലക്ഷ്യമിട്ട് അധീർ രഞ്ജൻ ചൗധരി; കോൺഗ്രസിൽ 'ട്വിറ്റർ പോര്' മുറുകുന്നു

'വ്യക്തിപരമായ നേട്ടങ്ങൾക്കായി മോദിയെ സ്തുതിക്കുന്നത് നിർത്തണം'; 'വളർത്തിക്കൊണ്ടു വന്ന പാർട്ടിയെ ദുർബലപ്പെടുത്തരുത്'; ആനന്ദ് ശർമയേയും ഗുലാം നബി ആസാദിനെയും ലക്ഷ്യമിട്ട് അധീർ രഞ്ജൻ ചൗധരി; കോൺഗ്രസിൽ 'ട്വിറ്റർ പോര്' മുറുകുന്നു

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയെ പുകഴ്‌ത്തി കോൺഗ്രസ് നേതാക്കൾ സമയം പാഴാക്കുന്നത് നിർത്തണമെന്ന് അധീർ രഞ്ജൻ ചൗധരി. മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ എന്നിവരെ പരാമർശിച്ചാണ് അധീർ രഞ്ജൻ ചൗധരിയുടെ ട്വീറ്റ്.

ബംഗാൾ കോൺഗ്രസ് ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായി സഖ്യമുണ്ടാക്കുന്നതിനെതിരെ ആനന്ദ് ശർമ നേരത്തെ രംഗത്തെത്തിയിരുന്നു. പശ്ചിമബംഗാളിൽ ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായി സഖ്യമുണ്ടാക്കുന്നത് മതനിരപേക്ഷത സംബന്ധിച്ച് ഗാന്ധിയും നെഹ്റുവും മുന്നോട്ടുവെച്ച കോൺഗ്രസിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെന്ന് ആനന്ദ് ശർമ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷയങ്ങൾ കോൺഗ്രസ് പ്രവർത്തക സമിതി ചർച്ചചെയ്യണമെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് അധീർ രഞ്ജൻ ചൗധരിയുടെ പ്രതികരണം.

വ്യക്തിപരമായ സൗകര്യങ്ങൾ ലക്ഷ്യംവെച്ച് നേട്ടങ്ങളുണ്ടാക്കാൻ ശ്രമിക്കുകയും നരേന്ദ്ര മോദിയെ സ്തുതിക്കുകുകയും ചെയ്യുന്ന ഒരുവിഭാഗം കോൺഗ്രസ് നേതാക്കളുടെ നടപടി അവസാനിപ്പിക്കണം. പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് അവർ ചെയ്യേണ്ടത്, അവരെ വളർത്തിക്കൊണ്ടുവന്ന പാർട്ടിയെ ദുർബലപ്പെടുത്തുകയല്ല, അധീർ രഞ്ജൻ ചൗധരി ട്വീറ്റിൽ പറഞ്ഞു.

ബിജെപിയുടെ വിഷലിപ്തമായ വർഗീയതയ്ക്കെതിരെ പോരാടാൻ പ്രതിജ്ഞാബദ്ധരാണ് കോൺഗ്രസിന്റെ നേതാക്കൾ. ഈ ലക്ഷ്യത്തിനായി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തുകയും പാർട്ടിക്ക് പിന്തുണ നൽകുകയുമാണ് അവർ ചെയ്യേണ്ടതെന്നും അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

ഗുലാം നബി ആസാദ് അടുത്തിടെ പ്രധാനമന്ത്രിയെ പുകഴ്‌ത്തി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയെ പോലുള്ള നേതാക്കളുടെ കാര്യത്തിൽ അഭിമാനം തോന്നുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

കൂടാതെ വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പുകൾ നടത്താൻ പാടില്ല. എല്ലാ തരത്തിലുമുള്ള വർഗീയതയ്ക്കെതിരെയും നാം പോരാടണം. പശ്ചിമബംഗാളിലെ കോൺഗ്രസ് അധ്യക്ഷന്റെ നിലപാട് അപമാനകരമാണെന്നും ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെടണമെന്നും ആനന്ദ് ശർമ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കോൺഗ്രസ് നേതൃത്വം മാറണമെന്നാവശ്യപ്പെട്ട് കത്തെഴുതിയ വിമത വിഭാഗത്തിൽപെടുന്ന നേതാക്കളാണ് ഗുലാം നബി ആസാദും ആനന്ദ് ശർമയും. പാർട്ടി തീരുമാനങ്ങളെ പലപ്പോഴും വിമർശിച്ചിട്ടുള്ള നേതാക്കളുമാണ് ഇവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP