Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടു വയസുകാരിയെ അച്ഛൻ കഴുത്തുഞെരിച്ച് കൊന്നു; കുട്ടിയുടെ മൃതദേഹം വഹിച്ച് ബൈക്കിൽ മൂത്തമകൾ; ഉത്തർ പ്രദേശിനെ ഞെട്ടിച്ചകൊലപാതകത്തിലെ പ്രതി ഒടുവിൽ പിടിയിൽ

രണ്ടു വയസുകാരിയെ അച്ഛൻ കഴുത്തുഞെരിച്ച് കൊന്നു; കുട്ടിയുടെ മൃതദേഹം വഹിച്ച് ബൈക്കിൽ മൂത്തമകൾ; ഉത്തർ പ്രദേശിനെ ഞെട്ടിച്ചകൊലപാതകത്തിലെ പ്രതി ഒടുവിൽ പിടിയിൽ

സ്വന്തം ലേഖകൻ

ലക്നൗ: ഉത്തർപ്രദേശിൽ രണ്ടു വയസുകാരിയെ അച്ഛൻ കഴുത്തുഞെരിച്ച് കൊന്നു. കൊലപാതകത്തിന് ശേഷം കുഞ്ഞിനെ മൂത്ത മകൾക്ക് കൈമാറി. കുട്ടിയുടെ മൃതദേഹം വഹിച്ച് മൂത്തമകൾ അച്ഛന്റെ ബൈക്കിൽ വരുന്നത് കണ്ട നാട്ടുകാർ ഞെട്ടി. നാട്ടുകാർ ചേർന്ന് മർദ്ദിച്ച യുവാവിനെ പിന്നീട് പൊലീസിന് കൈമാറി.

ഗോരഖ്പൂറിലാണ് നാടിനെ നടുക്കിയ സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. പ്രതി രമേഷ് മദ്യപിച്ച് ഭാര്യയെ തല്ലുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉപദ്രവം സഹിക്കാൻ വയ്യാതെ വന്നതോടെ ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. കൂടെ മൂന്ന് മക്കളെയും കൂട്ടി. ഇഷ്ടിക ചൂളയിലാണ് ഭാര്യയ്ക്ക് ജോലി.

ഭാര്യയ്ക്ക് സുഖമില്ല എന്ന വിവരം അറിഞ്ഞാണ് യുവാവ് വീട്ടിൽ എത്തിയത്. മൂന്ന് കുട്ടികളെയും ബൈക്കിൽ കയറ്റിക്കൊണ്ടുപോയി. തിരിച്ച് വീട്ടിൽ രണ്ടു വയസുകാരിയായ ശ്രേയയുടെ മൃതദേഹവുമായാണ് എത്തിയത്. എട്ടു വയസുകാരിയായ മൂത്തമകൾ കാജൽ കുട്ടിയെ കൈയിൽ എടുത്തിരിക്കുന്ന നിലയിലാണ് വീട്ടിൽ എത്തിയത്. ഇത് കണ്ട നാട്ടുകാർ പ്രകോപിതരാകുകയും യുവാവിനെ മർദ്ദിക്കുകയുമായിരുന്നു.

അനുജത്തിയെ അച്ഛനാണ് കൊന്നതെന്ന് കാജൽ പൊലീസിന് മൊഴി നൽകി. അച്ഛൻ ബൈക്കിൽ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി. രാത്രിയിൽ തോട്ടത്തിലാണ് കഴിഞ്ഞത്. അവിടെ വച്ച് ശ്രേയയെ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നു എന്നതാണ് കാജലിന്റെ മൊഴി. കുട്ടിയുടെ കരച്ചിൽ കേട്ടാണ് എഴുന്നേറ്റത്. ശ്രേയ തന്റെ കുട്ടിയല്ല എന്ന് അച്ഛൻ ഇടയ്ക്കിടെ പറയാറുണ്ടെന്നും കാജൽ പൊലീസിനോട് പറഞ്ഞു.കൊലപാതകം ഉൾപ്പെടെ വിവിധ വകുപ്പുകൾ അനുസരിച്ചാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP