Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി; മുൻ ഡിസിസി അധ്യക്ഷൻ എ.വി.ഗോപിനാഥ് ഷാഫി പറമ്പിലിനെതിരെ പാലക്കാട്ട് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു രംഗത്ത്; പാർട്ടി എന്നെ ഉപേക്ഷിച്ചാൽ തനിക്ക് സ്വന്തം വഴി സ്വീകരിക്കേണ്ടി വരുമെന്നും ഗോപിനാഥ് മാധ്യമങ്ങളോട്; സ്വതന്ത്രനായി മത്സരിച്ചാൽ പിന്തുണക്കാൻ സിപിഎം നീക്കവും

പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി; മുൻ ഡിസിസി അധ്യക്ഷൻ എ.വി.ഗോപിനാഥ് ഷാഫി പറമ്പിലിനെതിരെ പാലക്കാട്ട് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു രംഗത്ത്; പാർട്ടി എന്നെ ഉപേക്ഷിച്ചാൽ തനിക്ക് സ്വന്തം വഴി സ്വീകരിക്കേണ്ടി വരുമെന്നും ഗോപിനാഥ് മാധ്യമങ്ങളോട്; സ്വതന്ത്രനായി മത്സരിച്ചാൽ പിന്തുണക്കാൻ സിപിഎം നീക്കവും

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിനുള്ളിൽ വിമതനീക്കങ്ങൾ ശക്തമായി. പാലക്കാട് ജില്ലാ കോൺഗ്രസിനുള്ളിലാണ് പൊട്ടിത്തെറി ഉണ്ടായിരിക്കു്ന്നത്. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവായ എ വി ഗോപിനാഥ് പാലക്കാട് എംഎൽഎ ഷാഫി പറമ്പിലിനെതിരെ മത്സരിക്കാൻ തയ്യാറെടുക്കുകയാണ്. എൽഡിഎഫ് പിന്തുണയോടെയാണ് ഗോപിനാഥിന്റെ വിമത നീക്കമെന്നാണറിയുന്നത്. സിപിഎം നേതാക്കളുമായി ഫോണിലൂടെ ബന്ധപ്പെടാറുണ്ടെന്നും ഗോപിനാഥ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

താൻ അടിയുറച്ച കോൺഗ്രസുകാരനാണ്. ഒരിക്കലും പാർട്ടി വിരുദ്ധനാകാനാകില്ല. പക്ഷേ പാർട്ടി എന്നെ ഉപേക്ഷിച്ചാൽ തനിക്ക് സ്വന്തം വഴി സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സംസാരിക്കാൻ കഴിവുള്ളരും ശേഷിയുള്ളവരും സംഘാടകരേയും പാർട്ടിയിൽ പറ്റില്ല എന്ന നിലപാട് ചിലർ സ്വീകരിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ എന്ത് നിലപാട് സ്വീകരിക്കുന്നുവെന്ന് താൻ നോക്കി കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പുതർക്കങ്ങളിൽ ഗോപിനാഥ് നിലവിലെ ജില്ലാ കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലാണെങ്കിലും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാണ് എ വി ഗോപിനാഥ്. 10 വർഷത്തോളമായി ഗോപിനാഥ് ഷാഫി പറമ്പിലുമായി തുടരുന്ന വൈരമാണ് മറിച്ചു ചിന്തിക്കാൻ കാരണമായതെന്നാണ് പുറത്തുവരുന്ന വിവരം. ജില്ലാ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് എ വി ഗോപിനാഥിനെ മാറ്റുമ്പോഴുണ്ടായിരുന്ന പ്രധാന വാഗ്ദാനം പാലക്കാട് നിയമസഭാ സീറ്റ് നൽകാമെന്നായിരുന്നു. പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ച് എ വി ഗോപിനാഥ് 2011 ൽ പ്രചരണം തുടങ്ങിയ ശേഷമാണ് കെഎസ്‌യുക്കാരനായിരുന്ന ഷാഫി പറമ്പിലിന് സീറ്റ് നൽകിയിരുന്നത്. അന്നുമുതൽ ഇരുവരും തുടങ്ങിയ പിണക്കം പരിഹരിക്കപ്പെട്ടില്ല.

കാൽ നൂറ്റാണ്ടുകാലം പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് പ്രസിഡന്റായിരുന്ന എ വി ഗോപിനാഥ് മത്സരിക്കാനൊരുങ്ങുന്നത് നേതൃത്വത്തിലെ ചിലരുമായി ചർച്ച നടത്തിയിരുന്നു. എ വി ഗോപിനാഥ് മത്സരിക്കുകയാണെങ്കിൽ പിന്തുണക്കാനാണ് സിപിഎം ആലോചിക്കുന്നത്. ഇന്നു നടക്കുന്ന ജില്ലാ സെക്രട്ടറിയേറ്റിൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവും. സിപിഐഎം പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്നതിൽ ഗോപിനാഥിനും എതിർപ്പില്ല.

1952 ൽ രൂപീകരിച്ച പാലക്കാട് നിയോജക മണ്ഡലത്തിൽ സിപിഎം, കോൺഗ്രസ് പാർട്ടികൾക്ക് വലിയ വേരോട്ടമുണ്ട്. 2001 ൽ കെ ശങ്കരനാരായണൻ വിജയിച്ച കോൺഗ്രസ് സീറ്റ് 2006 ൽ കെ കെ ദിവാകരനിലൂടെയാണ് സിപിഎം തിരിച്ചുപിടിച്ചത്. 2011 മുതൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ഷാഫി പറമ്പിലാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. രാഷ്ട്രീയത്തിനതീതമായ സ്വാധീനമാണ് ഷാഫി പറമ്പിലിനെ മണ്ഡലത്തിൽ പ്രിയങ്കരനാക്കുന്നത്. എന്നാൽ സ്വന്തം പാളയത്തിൽ നിന്ന് പട തുടങ്ങിയാൽ മറികടക്കുക വെല്ലുവിളിയാകും. ബിജെപി കൂടി കളത്തിൽ ഇറങ്ങുന്നതോടെ മത്സരം പൊടിപാറാനാണ് സാധ്യത.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ശക്തനായ നേതാക്കളിലൊരാളായ എൻ എൻ കൃഷ്ണദാസിനെ മത്സരിപ്പിച്ചിട്ടും സിപിഎം മൂന്നാം സ്ഥാനത്തേക്ക് പോയത് ഞെട്ടലുണ്ടാക്കിയിരുന്നു. നഗരത്തിലെ ബിജെപിയുടെ മുന്നേറ്റവും ഇടതിന് അങ്കത്തിനുള്ള ആത്മവിശ്വാസം കുറച്ചിരുന്നു. ഇതിനിടെയാണ് എ വി ഗോപിനാഥിന്റെ വരവ്. ആലത്തൂരിൽ നിന്ന് നേരത്തേ എ വി ഗോപിനാഥ് നിയമസഭയിലെത്തിയിട്ടുണ്ട്. 1979 മുതൽ പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.

25 വർഷം പൂർത്തിയായി സ്ഥാനമൊഴിഞ്ഞിരുന്നെങ്കിലും പ്രവർത്തകർ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ഗോപിനാഥ് മത്സരിച്ചിരുന്നു. അതേസമയം ഗോപിനാഥിലൂടെ പാലക്കാട് തിരിച്ചുപിടിക്കാനുള്ള അവസരം മുതലാക്കാനാണ് സിപിഎം ശ്രമം. അതേ സമയം എ.വി.ഗോപിനാഥുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ പറഞ്ഞു. കോൺഗ്രസിനെതിരെ മത്സരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് ഗോപിനാഥിന്റെ വ്യക്തിപരമായ കാര്യമെന്നും അദ്ദേഹം പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP