Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലൗ ജിഹാദോ.? ഒരു കഥ സൊല്ലട്ടുമാ..?; ചന്ദനക്കുറിയിട്ട പെണ്ണിന്റെ കൈയിലൊരു കുട്ടി; ഇസ്ലാം മത വിശ്വാസിയായ ഒരാളെ ചാച്ചാ എന്നുവിളിച്ചത് കണ്ടവർക്കും കേട്ടവർക്കും അത്ഭുതമായി; ആ രണ്ടു കുട്ടികൾ 'മതേതര' നാട്ടിൽ വളരട്ടെ; കെ.എസ്.യു നേതാവിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വൈറലാകുന്നു

ലൗ ജിഹാദോ.? ഒരു കഥ സൊല്ലട്ടുമാ..?; ചന്ദനക്കുറിയിട്ട പെണ്ണിന്റെ കൈയിലൊരു കുട്ടി; ഇസ്ലാം മത വിശ്വാസിയായ ഒരാളെ ചാച്ചാ എന്നുവിളിച്ചത് കണ്ടവർക്കും കേട്ടവർക്കും അത്ഭുതമായി; ആ രണ്ടു കുട്ടികൾ 'മതേതര' നാട്ടിൽ വളരട്ടെ; കെ.എസ്.യു നേതാവിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വൈറലാകുന്നു

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയിൽ ഉദ്യോഗാർത്ഥികൾക്ക് പിന്തുണയർപ്പിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് സമരവേദിയിൽ കണ്ട ഹൃദയസ്പർശിയായ ഒരു രംഗത്തെക്കുറിച്ച് കെ.എസ്.യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി പ്രിയങ്ക ഫിലിപ്പിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വൈറലാകുന്നു.

നിരാഹാര സമരം അനുഷ്ഠിക്കുന്ന യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂറിന്റെ ഭാര്യ രമ്യയും മക്കളും നുസൂറിനെ കാണാനെത്തിയപ്പോൾ സമരവേദിയിലുണ്ടായ അമ്പരപ്പിനെക്കുറിച്ചാണ് പ്രിയങ്കയുടെ കുറിപ്പ്. ചന്ദനക്കുറിയിട്ട പെണ്ണിന്റെ കൈയിലൊരു മൂന്നുവയസുകാരൻ കുട്ടി, വന്നപാടെ ഒരു സമര നേതാവിന്റെ നെഞ്ചിലേക്ക് ചാടിക്കയറി. ''ചാച്ചാ ' എന്ന് വിളിച്ചു ഉമ്മകൾ നൽകി. മൂത്തകുട്ടി അടുത്തുവന്നിരുന്നു. ആർക്കും ഒന്നും മനസിലായില്ല. ഈ കാഴ്ച കണ്ടവർക്കും കേട്ടവർക്കും അത്ഭുതമായെന്ന് പ്രിയങ്ക എഴുതുന്നു.

ജാതി- മത രാഷ്ട്രീയ ചിന്തകൾക്കപ്പുറം സ്നേഹത്തിനുള്ള സ്ഥാനം, ജാതിയും മതവും കാറ്റിൽ പറത്തിഎന്നാവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ്കാരേക്കാൾ നന്നായി സ്വാതന്ത്ര്യത്തിന്റെ അമൃതപുണ്യം പകർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനറിയാം, യൂത്ത് കോൺഗ്രസിനറിയാം, കെ.എസ്.യുവിനറിയാം. ജാതിയും മതവുമില്ലാത്ത ആ രണ്ടു കുട്ടികൾ 'മതേതര' നാട്ടിൽ വളരട്ടെ.

കഴിഞ്ഞ ഒന്നര വർഷമായി എനിക്ക് നുസൂർ ഇക്കയെയും രമ്യ ചേച്ചിയെയും അറിയാം. ഇനിയും ഒരുപാടുവർഷം അവനവന്റെ മതത്തെ തീവ്രമായി പിന്തുടരുന്ന പരസ്പരം തീവ്രമായി പ്രണയിക്കുന്ന 'ലൗ ജിഹാദികളായി' മുൻപോട്ട് പോകാൻ കഴിയട്ടെ..! എന്ന ആശംസയോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം :

ലൗ ജിഹാദോ.? ഒരു കഥ സൊല്ലട്ടുമാ..?

യൂത്ത് കോൺഗ്രസ് സമരപ്പന്തലിൽ ഇന്നലെ വൈകുന്നേരം ഒരു കാഴ്ച കണ്ടു. ഭൂരിഭാഗം പ്രവർത്തകർക്കും നേതാക്കൾക്കും പരിചിതമല്ലാത്ത മുഖങ്ങൾ. നിരാഹാര സമരപ്പന്തലിൽ ഇന്നലെ വൈകിട്ടോടെ ഒരമ്മയ്ക്കൊപ്പം രണ്ടു കുട്ടികളും എത്തി. പൊട്ടും കുറിയുമിട്ട് ചിരിച്ചുകൊണ്ട് വന്ന ആ മുഖം അധികം ആർക്കും പരിചിതമല്ല. വന്നപാടെ കയ്യിലിരുന്ന മൂന്നുവയസുകാരൻ ഒരു സമര നേതാവിന്റെ നെഞ്ചിലേക്ക് ചാടിക്കയറി. ''ചാച്ചാ ' എന്ന് വിളിച്ചു ഉമ്മകൾ നൽകി. മൂത്തകുട്ടി അടുത്തുവന്നിരുന്നു. ആർക്കും ഒന്നും മനസിലായില്ല. എങ്ങനെ മനസിലാകാനാണ് നെറ്റിയിൽ ചന്ദനകുറിയിട്ട പെണ്ണിന്റെ കയ്യിലിരുന്നൊരു കുട്ടി ഇസ്ലാംമതവിശ്വാസിയായ ഒരാളെ ' ചാച്ചാ ' എന്ന് വിളിക്കാനോ? സാധാരണ മനുഷ്യന് തോന്നാവുന്ന സംശയം. അറിയാവുന്ന ആളുകൾ പരിചയപ്പെടുത്തി കൊടുത്തു. ' അത് എൻ. എസ് നുസൂറിന്റെ ഭാര്യ ആണ്, രമ്യ''.
അതെങ്ങനെ ശെരിയാകും?

ശോഭേച്ചിയ്യും സുരേന്ദ്രേട്ടനും പിന്നെ വിഷരാഘവനും പറഞ്ഞ വർഗീയതയും ' ലൗ ജിഹാദും?
ഇതൊന്നും ഇവരാരും അറിഞ്ഞില്ലേ?
പലരും കഥ ചോദിച്ചപ്പോ നിരാഹാരത്തിന്റെ അവശതയൊക്കെ മറന്ന് വിവാദ ക്യാമ്പസ് പ്രണയകഥയും കഷ്ടപ്പാടും ജീവിതവുമൊക്കെ ഒരു ചെറിയ പുഞ്ചിരിയോടെ പറഞ്ഞു. അപ്പോഴും ആ മൂന്ന് വയസുകാരൻ ചാച്ചന്റെ മടിയിലിരുന്ന് കളിക്കുന്നുണ്ടാരുന്നു.

ജാതി- മത രാഷ്ട്രീയ ചിന്തകൾക്കപ്പുറം സ്‌നേഹത്തിനുള്ള സ്ഥാനം, ജാതിയും മതവും കാറ്റിൽ പറത്തിഎന്നാവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ്കാരേക്കാൾ നന്നായി സ്വാതന്ത്ര്യത്തിന്റെ അമൃതപുണ്യം പകർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനറിയാം, യൂത്ത് കോൺഗ്രസിനറിയാം, കെ.എസ്.യുവിനറിയാം.
ജാതിയും മതവുമില്ലാത്ത ആ രണ്ടു കുട്ടികൾ ''മതേതര'' നാട്ടിൽ വളരട്ടെ.
കഴിഞ്ഞ ഒന്നര വർഷമായി എനിക്ക് നുസൂർ ഇക്കയെയും രമ്യ ചേച്ചിയെയും അറിയാം.
ഇനിയും ഒരുപാടുവർഷം അവനവന്റെ മതത്തെ തീവ്രമായി പിന്തുടരുന്ന പരസ്പരം തീവ്രമായി പ്രണയിക്കുന്ന ''ലൗ ജിഹാദികളായി'' മുൻപോട്ട് പോകാൻ കഴിയട്ടെ..!

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP