Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആഴിമലയിൽ കടലിൽ ഒരാൾ മുങ്ങിമരിച്ചു; ഒരാളെ കാണാതായി; അപകടം കടലിൽ കുളിക്കവെ; മരിച്ചത് പേയാട് സ്വദേശി പ്രശാന്ത് കുമാർ; പ്രശാന്തിന്റെ മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ

ആഴിമലയിൽ കടലിൽ ഒരാൾ മുങ്ങിമരിച്ചു; ഒരാളെ കാണാതായി; അപകടം കടലിൽ കുളിക്കവെ; മരിച്ചത് പേയാട് സ്വദേശി പ്രശാന്ത് കുമാർ; പ്രശാന്തിന്റെ മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം :ആഴിമലയിൽ കടലിൽ കുളിക്കവെ രണ്ട് പേരെ കാണാതായി. കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. പേയാട് സ്വദേശി പ്രശാന്ത് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

രാവിലെ 7 മണിക്കായിരുന്നു സംഭവം. പ്രശാന്തും സുഹൃത്തും കടലിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെടുകയായിരുന്നു. തിരയിൽപ്പെടുന്നത് മത്സ്യത്തൊഴിലാളികൾ കണ്ടെങ്കിലും പാറയുള്ള മേഖലയായതിനാൽ ഇരുവരെയും പെട്ടെന്ന് കാണാതായി.

തുടർന്ന് മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP