Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജസ്റ്റിസ് വി ചിദംബരേഷും ജസ്റ്റിസ് പിഎൻ രവീന്ദ്രനും ബിജെപിയിൽ ചേർന്നു; ഇരുവരും അംഗത്വമെടുത്തത് തൃപ്പൂണുത്തുറയിലെ സ്വീകരണ യോഗത്തിൽ

ജസ്റ്റിസ് വി ചിദംബരേഷും ജസ്റ്റിസ് പിഎൻ രവീന്ദ്രനും ബിജെപിയിൽ ചേർന്നു; ഇരുവരും അംഗത്വമെടുത്തത് തൃപ്പൂണുത്തുറയിലെ സ്വീകരണ യോഗത്തിൽ

സ്വന്തം ലേഖകൻ

കൊച്ചി: രണ്ട് റിട്ട. ഹൈക്കോടതി ജഡ്ജിമാർ ബിജെപയിൽ ചേർന്നു. പിഎൻ രവീന്ദ്രൻ, വി ചിദംബരേഷ് എന്നിവരാണ് ബിജെപിയിൽ അംഗത്വമെടുത്തത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ തൃപ്പൂണിത്തുറയിലെ സ്വീകരണ യോഗത്തിലായിരുന്നു ഇവർ ഉൾപ്പെടെ പതിനെട്ടു പേരുടെ അംഗത്വ സ്വീകരണം.

ഡൽഹിയിൽ ആയതിനാൽ ചിദംബരേഷ് ചടങ്ങിന് എത്തിയില്ല. എന്നാൽ അദ്ദേഹം ഉൾപ്പെടെയുള്ളവർ പാർട്ടിയിൽ അംഗത്വം സ്വീകരിച്ചതായി ബിജെപി അറിയിച്ചു. ചിദംബരേഷ് ഇക്കാര്യം സ്ഥിരീകരിച്ചു.

താൻ നേരത്തെ തന്നെ ബിജെപിയുടെ സഹയാത്രികൻ ആയിരുന്നുവെന്ന് ചിദംബരേഷ് പറഞ്ഞു. ഇപ്പോൾ ഔദ്യോഗികമായി പാർട്ടി അംഗമായി. ഡൽഹിയിൽ ആയതിനാലാണ് ചടങ്ങിൽ പങ്കെടുക്കാതിരുന്നത്- അ്ദ്ദേഹം പറഞ്ഞു.

മുൻ ഡിജിപി വേണുഗോപാലൻ നായർ, അഡ്‌മിറൽ ബിആർ മേനോൻ, ബിപിസിഎൽ മൻ ജനറൽ മാനേജർ സോമചൂഡൻ എന്നിവരും ഏതാനും മഹിളാ കോൺഗ്രസ് പ്രവർത്തകരും ബിജെപി അംഗത്വം സ്വീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP