Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തെ പുതിയ കോവിഡ് കേസുകൾ; 86.37 ശതമാനവും കേരളം അടക്കം ആറ് സംസ്ഥാനങ്ങളിൽ; പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി ഉന്നതതല സംഘം

രാജ്യത്തെ പുതിയ കോവിഡ് കേസുകൾ; 86.37 ശതമാനവും കേരളം അടക്കം ആറ് സംസ്ഥാനങ്ങളിൽ; പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി ഉന്നതതല സംഘം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് പുതുതായി രോഗബാധ സ്ഥിരീകരിച്ചവരിൽ 86.37 ശതമാനവും കേരളം അടക്കം ആറ് സംസ്ഥാനങ്ങളിലെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കേസുകളിൽ വൻ വർധന രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണാടക, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ വർധിച്ചത്.

Maharashtra, Kerala, Punjab, Karnataka, Tamil Nadu and Gujarat have shown a surge in new COVID19 cases in the last 24 hours. 86.37% of the new cases are from these six States: Government of India pic.twitter.com/i5mjxlljFi

— ANI (@ANI) February 28, 2021

കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ കാരണം കണ്ടെത്താനും പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും വിവിധ സംസ്ഥാനങ്ങളിലേക്ക് കഴിഞ്ഞ ബുധനാഴ്ചതന്നെ കേന്ദ്ര സർക്കാർ ഉന്നതതല സംഘത്തെ അയച്ചിരുന്നു.

കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ഛത്തീസ്‌ഗഢ്, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീർ എന്നിവിടങ്ങളിലേക്കാണ് ഉന്നതതല സംഘത്തെ അയച്ചിട്ടുള്ളത്. പരിശോധനകൾ കൂട്ടാനും അതിതീവ്ര വ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ഈ സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP