Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചൈനയെ ഒഴിവാക്കിയുള്ള ബിസിനസ് നമ്മെ അപൂർണ്ണരാക്കും; ആ അനുഭവങ്ങൾ നഷ്ടമാകുന്നതിലൂടെ ഞങ്ങൾ ദരിദ്രരായി മാറും; അയൽക്കാരുമായുള്ള വ്യാപാരം തുടരണമെന്ന് ആവശ്യപ്പെട്ട് രാജീവ് ബജാജ്

ചൈനയെ ഒഴിവാക്കിയുള്ള ബിസിനസ് നമ്മെ അപൂർണ്ണരാക്കും; ആ അനുഭവങ്ങൾ നഷ്ടമാകുന്നതിലൂടെ ഞങ്ങൾ ദരിദ്രരായി മാറും; അയൽക്കാരുമായുള്ള വ്യാപാരം തുടരണമെന്ന് ആവശ്യപ്പെട്ട് രാജീവ് ബജാജ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ചൈനയുമായുള്ള വ്യാപാരം തുടരുന്നതിനെ അനുകൂലിക്കുന്നതായി ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടർ രാജീവ് ബജാജ്. ചൈനയുമായുള്ള വ്യാപാരം അവസാനിപ്പിക്കുന്നത് നമ്മെ അപൂർണരാക്കുമെന്ന് രാഹുൽ ബജാജ് അറിയിച്ചു.

ചൈനയുമായുള്ള വ്യാപാരം തീർച്ചയായും തുടരണമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇത്രയും വലിയൊരു രാജ്യത്തെ, ഇത്രയും വലിയ വിപണിയെ ഒഴിവാക്കിക്കൊണ്ട് ഞങ്ങൾ ഞങ്ങളുടെ ബിസിനസ്സ് നടത്തുകയാണെങ്കിൽ, കാലക്രമേണ ഞങ്ങൾ അപൂർണ്ണരായിത്തീരും. ആ ആനുഭവങ്ങൾ നഷ്ടമാകുന്നതിലൂടെ ഞങ്ങൾ ദരിദരായി മാറുമെന്നും'-' രാജീവ് ബജാജ് വ്യക്തമാക്കി.

വിദേശകാര്യ മന്ത്രാലയവും പൂണെ ഇന്റർനാഷണൽ സെന്ററും സംയുക്തമായി വിളിച്ചുചേർത്ത മൂന്ന് ദിവസത്തെ വെർച്വൽ ഏഷ്യ ഇക്കണോമിക് ഡയലോഗ് 2021 ന്റെ രണ്ടാം ദിവസം 'ബിൽഡിങ് റിലയബിൾ സപ്ലൈ ചെയിൻ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു രാജീവ് ബജാജ്. മത്സരാധിഷ്ഠിതമായി ലഭ്യമായ ഇടങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങണമെന്നും ആസിയാൻ രാജ്യങ്ങളിലെ ബിസിനസ് അന്തരീക്ഷം ഇന്ത്യയുടേതിനേക്കാൾ മികച്ചതാണെന്നും ബജാജ് പറഞ്ഞു.

'ഞങ്ങൾ ഒരു ആഗോള കമ്പനിയാണെന്ന് വിശ്വസിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അതിനാൽ ഇതൊരു സാംസ്‌കാരികവും പ്രവർത്തനപരവുമായ വീക്ഷണകോണിൽ നിന്നും കാണണം. ജീവനക്കാരുടെ ലിംഗഭേദത്തിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള വിതരണക്കാർ, ഡീലർമാർ എന്നിവരുടെ കാര്യത്തിലെല്ലാം ഉൾച്ചേർക്കലിന്റെ സമീപനമാണ് കൈക്കൊള്ളുന്നതെന്നും' അദ്ദേഹം വ്യക്തമാക്കി. 'അതുകൊണ്ടാണ് ചൈനയുമായി വ്യാപാരം തുടരണമെന്ന് വിശ്വസിക്കുന്നത്. കാരണം, അത്രയും വലിയൊരു രാജ്യത്തെ, അത്രയും വലിയ വിപണിയെ ഒഴിവാക്കിക്കൊണ്ട് ഞങ്ങൾ ഞങ്ങളുടെ ബിസിനസ്സ് നടത്തുകയാണെങ്കിൽ, കാലക്രമേണ ഞങ്ങൾ അപൂർണ്ണരായിത്തീരുമെന്നും ബജാജ് കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP