Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഴക്കടൽ മത്സ്യബന്ധന വിവാദം: മേഴ്‌സിക്കുട്ടിയമ്മ എല്ലാം അറിഞ്ഞു, എന്നിട്ടും ഒന്നും അറിഞ്ഞില്ലെന്ന് നടിച്ചു; ഇ എം സി സിയുടെ അപേക്ഷ മേഴ്‌സിക്കുട്ടിയമ്മയുടെ മുന്നിലെത്തിയത് രണ്ടു തവണയെന്ന് സർക്കാർ രേഖ; മന്ത്രി ഫയലിൽ എഴുതിയത് എന്തെന്ന് മാത്രം വ്യക്തമല്ല; ഫയൽ നിക്ഷേപ സംഗമത്തിന് അയക്കുന്നത് മന്ത്രി കണ്ട ശേഷം

ആഴക്കടൽ മത്സ്യബന്ധന വിവാദം: മേഴ്‌സിക്കുട്ടിയമ്മ എല്ലാം അറിഞ്ഞു, എന്നിട്ടും ഒന്നും അറിഞ്ഞില്ലെന്ന് നടിച്ചു; ഇ എം സി സിയുടെ അപേക്ഷ മേഴ്‌സിക്കുട്ടിയമ്മയുടെ മുന്നിലെത്തിയത് രണ്ടു തവണയെന്ന് സർക്കാർ രേഖ; മന്ത്രി ഫയലിൽ എഴുതിയത് എന്തെന്ന് മാത്രം വ്യക്തമല്ല; ഫയൽ നിക്ഷേപ സംഗമത്തിന് അയക്കുന്നത് മന്ത്രി കണ്ട ശേഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദത്തിൽ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറയുന്നതെല്ലാം പച്ചക്കള്ളമെന്ന് വ്യക്തമാകുന്നു. കരാറിനെ കുറിച്ച് താൻ ഒന്നുമറിഞ്ഞില്ലെന്ന മന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്നാണ് പുറത്തുവരുന്ന വിവരം. ഇത് സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തുവന്നു.

അമേരിക്കൻ കമ്പനിയായ ഇ എം സി സി നൽകിയ അപേക്ഷ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രണ്ടുതവണയാണ് കണ്ടത്. ഇത് സംബന്ധിച്ച സർക്കാർ രേഖകളാണ് പുറത്തുവന്നത്. 2019 ഒക്ടോബറിലാണ് അപേക്ഷ ആദ്യമായി മന്ത്രിയുടെ പരിഗണനക്ക് അയച്ചതെന്ന് സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ, മന്ത്രി എന്താണ് ഫയലിൽ എഴുതിയയെന്ന് വ്യക്തമല്ല. ഇതിന് ശേഷമാണ് ഫയൽ നിക്ഷേപക സംഗമത്തിനയക്കുന്നത്.

ന്യൂയോർക്കിൽ മന്ത്രി മേഴ്‌സികുട്ടിയുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് പദ്ധതി സമർപ്പിച്ചതെന്നാണ് ഇ എം സി സി അധികൃതർ പറയുന്നത്. ഇ-ഫയൽ രേഖകൾ പ്രകാരം 2019 ഓഗസ്റ്റ് 9നാണ് ഫിഷറീസ് വകുപ്പിന്റെ അപേക്ഷയിൽ നടപടികൾ ആരംഭിക്കുന്നത്. 2019 ഒക്ടോബർ 19നാണ് അന്നത്തെ ഫിഷറീസ് സെക്രട്ടറി കെ ആർ ജ്യോതിലാൽ മന്ത്രിക്ക് ഫയൽ ആദ്യം കൈമാറുന്നത്.

ആ മാസം 21ന് മന്ത്രി ഫയൽ സെക്രട്ടറിക്ക് തിരികെ നൽകി. മന്ത്രിക്ക് ഫയൽ കൈമാറുന്നത് മുമ്പാണ് അമേരിക്കൻ കമ്പനിയെ കുറിച്ചുള്ള വിവരങ്ങൾ തേടി പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്രത്തിന് കത്തയക്കുന്നത്.അടുത്ത മാസം ഒന്നിന് പ്രിൻസിപ്പൽ സെക്രട്ടറി വീണ്ടും മന്ത്രിക്ക് ഫയൽ കൈമാറുന്നുണ്ട്. 18ന് മന്ത്രി പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഫയൽ തിരികെ നൽകി. രണ്ടു പ്രാവശ്യവും മന്ത്രി അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് എന്താണെന്ന് വ്യക്തമല്ല.

കേന്ദ്രത്തിൽ നിന്ന് കമ്പനിയെക്കുറിച്ച് ലഭിച്ച അഭിപ്രായം പ്രിൻസിപ്പൽ സെക്രട്ടറി മന്ത്രിയെ അറിയിച്ചിരുന്നോ, വിശ്വസ്യതയില്ലാത്ത സ്ഥാപനമെന്ന കേന്ദ്രത്തിന്റെ മറുപടിയിൽ മന്ത്രി എന്ത് അഭിപ്രായം രേഖപ്പെടുത്തി തുടങ്ങിയ കാര്യങ്ങൾ ഇനിയും പുറത്തുവരേണ്ടതുണ്ട്. ഇ എം സി സി തട്ടിപ്പ് കമ്പനിയാണെന്നാണ് മന്ത്രി ഇപ്പോൾ പറയുന്നത്.വൻ വിവാദമായതോടെ ദിവസങ്ങൾക്ക് മുമ്പാണ് സംസ്ഥാന സർക്കാർ ഇ എം സി സിയുമായുള്ള കരാർ റദ്ദാക്കിയത്. കമ്പനിക്ക് ഭൂമി നൽകാനുള്ള കരാറും സർക്കാർ റദ്ദാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.

ആഴക്കടൽ മത്സ്യബന്ധനത്തിനായി ഇഎംസിസി കമ്പനിയുമായി സർക്കാർ കരാറിൽ ഏർപ്പെട്ടുവെന്നത് അടിസ്ഥാന രഹിതമായ ആരോപണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കുകയുണ്ടാിയ. വസ്തുതകളുടെ പിൻബലമില്ലാതെ ഇത്തരം ആരോപണങ്ങൾ പ്രതിപക്ഷ നേതാവ് ഉന്നയിക്കുമ്പോൾ ജനങ്ങൾ തെറ്റിദ്ധരിക്കാൻ ഇടയുണ്ട്. അതിനാലാണ് ധാരണാപത്രം റദ്ദാക്കാൻ സർക്കാർ തയ്യാറായത്. പൊതുസമൂഹത്തിൽ തെറ്റിദ്ധാരണയുടെ ഒരു കണികയും ബാക്കിവെക്കില്ലെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

അസൻഡ് കേരള 2020ൽ 117 താൽപര്യ പത്രങ്ങളും 34 ധാരണപത്രങ്ങളും സംരഭകരുമായി സർക്കാർ ഒപ്പുവെച്ചിട്ടുണ്ട്. കേരളത്തിൽ നിക്ഷേപം നടത്താൻ താൽപര്യമുള്ള സംരഭകരുമായുള്ള സ്റ്റാന്റേഡ് ധാരണാപത്രമാണ് ഒപ്പുവെച്ചത്. അതിൽ സർക്കാർ നയങ്ങൾക്കും ചട്ടങ്ങൾക്കും നിയന്ത്രണങ്ങൾക്കു അടിസ്ഥാനമായ പ്രോത്സാഹനം നൽകുമെന്നാണ് പറഞ്ഞിട്ടുള്ളത്. ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ കോർപ്പറേറ്റുകളെ അനുവദിക്കില്ലെന്നതാണ് സർക്കാരിന്റെ ഫിഷറീസ് നയം. നയങ്ങൾ അടിസ്ഥാനമായ പിന്തുണയും പ്രോത്സാഹനവുമാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. ഇതിന് വിരുദ്ധമായ കാര്യത്തിന് പിന്തുണ നൽകില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

കേരള ഷിപ്പിങ് ഇൻലാൻഡ് നാവിഗേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 400 യാനങ്ങളും 5 മദർ വെസ്സലുകളും ലഭ്യമാക്കാനുള്ള ധാരണാപത്രം 2021 ഫെബ്രുവരി 2നാണ് ഇഎംസിസിയുമായി ഒപ്പുവെക്കുന്നത്. ഇക്കാര്യം വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയേയോ സർക്കാരിനേയോ അറിയിച്ചിരുന്നില്ല. അസൻഡ് കേരളയിലെ ധാരണാപത്രത്തെക്കുറിച്ചുള്ള പരാമർശം ഈ ധാരണാപത്രത്തിലുണ്ട്. സർക്കാരിനെ അറിയിക്കാതെ ഇത്തരത്തിൽ ഗടകചഇ എംഡി ഇഎംസിസിയമായി ഒപ്പുവെച്ച ധാരണാപത്രം സർക്കാരിന്റെ ഫിഷറീസ് നയത്തിന് വിരുദ്ധമാണ്. ഈ വിഷയം ശ്രദ്ധയിൽപ്പെട്ട ഉടനെ ധാരണാപത്രം റദ്ദ് ചെയ്യാൻ നിർദ്ദേശം ൽകി.

സർക്കാരിന്റെ ഫിഷറീസ് നയം മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതാണ്. മറിച്ചുള്ള ഒരു ധാരണാപത്രവും സർക്കാരിന് ബാധകമല്ല. ധാരണാപത്രത്തിൽ ഒപ്പുവെച്ച സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഐഎഎസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP