Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബീഹാറിൽ കോൺഗ്രസ് എം‌എൽ‌എയുടെ സഹോദരീ പുത്രൻ വെടിയേറ്റ് മരിച്ചു; ആക്രമണത്തിന് പിന്നിൽ മുൻവൈരാ​ഗ്യമെന്ന് പൊലീസ്

ബീഹാറിൽ കോൺഗ്രസ് എം‌എൽ‌എയുടെ സഹോദരീ പുത്രൻ വെടിയേറ്റ് മരിച്ചു; ആക്രമണത്തിന് പിന്നിൽ മുൻവൈരാ​ഗ്യമെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പാട്ന: ബീഹാറിൽ കോൺഗ്രസ് എം‌എൽ‌എയുടെ സഹോദരീ പുത്രൻ വെടിയേറ്റ് മരിച്ചു. കാർഗഹാർ എം‌എൽ‌എ സന്തോഷ് മിശ്രയുടെ അനന്തരവൻ സാർജീവ് മിശ്ര ആണ് മരിച്ചത്. ബീഹാറിലെ സസാരാമിൽ വച്ചാണ് യുവാവ് ആക്രമണത്തിന് ഇരയായത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിൽ.

സാർജീവ് മിശ്ര വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. മുൻവൈരാ​ഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് സംശയം. സഞ്ജീവ് മിശ്രയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സർദാർ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സഞ്ജീവ് മിശ്ര പദ്ധതിയിട്ടിരുന്നു. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്മാവൻ സന്തോഷിന് വേണ്ടി പ്രചാരണത്തിലും ഇദ്ദേഹം സജീവമായിരുന്നു. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP