Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നാറ്റ 2021: പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; പരീക്ഷ നടക്കുന്നത് രണ്ടുഘട്ടമായി; ഒന്നാംഘട്ടം ഏപ്രിൽ 10ന്

നാറ്റ 2021: പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; പരീക്ഷ നടക്കുന്നത് രണ്ടുഘട്ടമായി; ഒന്നാംഘട്ടം ഏപ്രിൽ 10ന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബാച്ചിലർ ഓഫ് ആർക്കിടെക്ചർ (ബി.ആർക്.) പ്രവേശനത്തിന് നടത്തുന്ന നാഷണൽ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) അഭിരുചിപരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു.

2021-22 പ്രവേശന വർഷത്തിലേക്ക് രണ്ടുതവണ പരീക്ഷ നടത്തും. ആദ്യ പരീക്ഷ ഏപ്രിൽ 10-നും രണ്ടാം പരീക്ഷ ജൂൺ 12-നുമാണ്.

ഇതിൽ ഏതെങ്കിലും ഒന്നോ രണ്ടുമോ അഭിമുഖീകരിക്കാം. രണ്ടും അഭിമുഖീകരിക്കുന്നവരുടെ ഭേദപ്പെട്ട സ്‌കോർ പ്രവേശനപ്രക്രിയയിൽ പരിഗണിക്കും.

വിശദാംശങ്ങൾ ഉൾപ്പെടുന്ന നാറ്റ 2021 ബ്രോഷർ രജിസ്‌ട്രേഷൻ സൗകര്യം എന്നിവ www.nata.in, www.coa.gov.in എന്നീ സെറ്റുകളിൽ വരുംദിവസങ്ങളിൽ ലഭിക്കും. ജോയന്റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ/അഡ്വാൻസ്ഡ് വഴിയുള്ള ബി.ആർക്. പ്രവേശനത്തിന് നാറ്റ ബാധകമല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP