Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിജയരാഘവൻജിയോട് ഒരു ചോദ്യം.. കേരളത്തിലെ മലയാളിക്കു മുഴുവൻ സൗജന്യ ചികിത്സ ആയിരുന്നു എങ്കിൽ 2012 ൽ മലയാളിയുടെ ചികിത്സാ ചെലവ് പതിനേഴായിരം കോടി രൂപ ആയിരുന്നത് എങ്ങനെയാണ്..? എല്ലാവർക്കും ആരോഗ്യം എന്ന രാഹുലിന്റെ സ്വപ്‌നം ചർച്ചയാക്കാൻ കോൺഗ്രസ്; സന്തോഷ് വി ജോർജിന്റെ ആശയങ്ങൾ ചർച്ചയാകുമ്പോൾ

വിജയരാഘവൻജിയോട് ഒരു ചോദ്യം.. കേരളത്തിലെ മലയാളിക്കു മുഴുവൻ സൗജന്യ ചികിത്സ ആയിരുന്നു എങ്കിൽ 2012 ൽ മലയാളിയുടെ ചികിത്സാ ചെലവ് പതിനേഴായിരം കോടി രൂപ ആയിരുന്നത് എങ്ങനെയാണ്..? എല്ലാവർക്കും ആരോഗ്യം എന്ന രാഹുലിന്റെ സ്വപ്‌നം ചർച്ചയാക്കാൻ കോൺഗ്രസ്; സന്തോഷ് വി ജോർജിന്റെ ആശയങ്ങൾ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എല്ലാവർക്കും ആരോഗ്യം.. രാഹുൽ ഗാന്ധി പറഞ്ഞത് യാഥാർത്ഥ്യമാക്കാൻ കോൺഗ്രസ്. പ്രകടന പത്രികയിൽ ഇതിനുള്ള വ്യക്തമായ പദ്ധതിയുണ്ടാകും. പ്രചരണത്തിനിടെയാണ് എല്ലാവർക്കും ആരോഗ്യം എന്നത് രാഹുൽ ഗാന്ധി വിഷയമാക്കിയത്. ഇതിനിടെ പ്രതിഷേധവുമായി സിപിഎം രംഗത്തു വന്നിരുന്നു. കേരളത്തിൽ എല്ലാവർക്കും സൗജന്യ ചികിൽസയാണെന്ന് സിപിഎം സെക്രട്ടറി എ വിജയരാഘവൻ വിമർശിച്ചു. എന്നാൽ അങ്ങനെ അല്ല കാര്യങ്ങളെന്നും വ്യക്തമായ പദ്ധതി സൗജന്യ ചികിൽസയുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രകടന പത്രികയിൽ ഉണ്ടാകുമെന്നും കോൺഗ്രസ് പറയുന്നു.

ന്യായ്‌  പദ്ധതിക്കൊപ്പം ആരോഗ്യ സുരക്ഷയും യുഡിഎഫ് ചർച്ചയാക്കും. ഇതിനുള്ള സാധ്യതകൾ കണ്ടെത്തിക്കഴിഞ്ഞു. വലതു ചിന്തകനായ സന്തോഷ് വി ജോർജ് ഇതിനുള്ള പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. ന്യായ്‌ പദ്ധതി പോലെ ജനകീയമായിരിക്കും ഈ പ്രഖ്യാപനമെന്നും അറിയുന്നു. ഏറെ കരുതലുകളെടുത്താണ് പുതിയ ആരോഗ്യ മോഡൽ സന്തോഷ് വി ജോർജ് തയ്യാറാക്കുന്നത്. നേരത്തെ വിജയരാഘവന്റെ രാഹുൽ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരേയും സന്തോഷ് വി ജോർജ് രംഗത്തു വന്നിരുന്നു. 2014 മതുൽ ഇന്ത്യയിലെ ആരോഗ്യ മേഖലയിൽ പുതിയൊരു ദിശാ ബോധത്തിന് ശ്രമിക്കുന്ന വ്യക്തിയാണ് സന്തോഷ്.

വിജയരാഘവൻ ജിയോട് ഒരു ചോദ്യം.. കേരളത്തിലെ മലയാളിക്കു മുഴുവൻ സൗജന്യ ചികിത്സ ആയിരുന്നു എങ്കിൽ 2012 ൽ മലയാളിയുടെ ചികിത്സാ ചെലവ് പതിനേഴായിരം കോടി രൂപ ആയിരുന്നത് എങ്ങനെയാണ്..? ഈ കണക്കു കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആണ്. കഴിഞ്ഞ 25 വർഷം കൊണ്ട് മലയാളിയുടെ ചികിത്സാ ചെലവ് 60 ഇരട്ടി വർദ്ധിച്ചത് എങ്ങനെയാണ്..? അമേരിക്കൻ കള്ളക്കമ്പനി എംസിസിയുമായി 2250 കോടി രൂപയുടെ മൾട്ടി സ്‌പെഷ്യലിറ്റി ആശുപത്രികൾക്കായി ധാരണാപത്രം ഒപ്പിട്ടത് എന്തിനാണ്..? കേരളത്തിലെ മുഴുവൻ ജനങ്ങൾക്കുമായി ചിന്തിക്കാൻ മാർക്‌സിസ്റ്റ് പാർട്ടി പഠിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.. ഇവിടെയാണ് രാഹുൽ ഗാന്ധിയുടെ മഹത്വം-ഇതായിരുന്നു വിജയരാഘവന് സന്തോഷ് വി ജോർജ് നൽകിയ മറുപടി.

2014 മാർച്ച് 26നു കോൺഗ്രസ് പുറത്തിറക്കിയ പാർലമെന്റ് തിരഞ്ഞെടുപ്പു പ്രകടനപത്രികയിലാണ് ആരോഗ്യം അവകാശമാക്കണമെന്ന് പ്രഖ്യാപിക്കപ്പെട്ടത്. തൊഴിലുറപ്പു പദ്ധതിയും ഭക്ഷ്യസുരക്ഷാ പദ്ധതിയും നടപ്പാക്കിയ കോൺഗ്രസ് അടുത്തതായി നടപ്പാക്കേണ്ട ക്ഷേമപദ്ധതിയായി കാണുന്ന ആരോഗ്യ രംഗത്തെ ഇടപെടലാണ്. ഇതിലേക്ക് കാര്യങ്ങളെത്തിച്ചത് സന്തോഷിന്റെ ഇടപെടലാണ്. ആരോഗ്യം ഇലക്ഷൻ വിഷയമാക്കിയതിൽ തനിക്കും ഒരു പങ്കുണ്ടെന്നതിൽ സന്തോഷ് അഭിമാനം കൊള്ളുന്നു. സന്തോഷ് വി. ജോർജ് 2011ലാണ് ഈ ആശയം ചർച്ചയാക്കിയത്. തിരുവല്ല മാർത്തോമ്മാ കോളജ് മുൻ യൂണിയൻ ഭാരവാഹിയും കോൺഗ്രസ് അനുഭാവിയുമായ സന്തോഷ് 1995 മുതൽ കേരളത്തിലെ ഹോട്ടൽ വ്യവസായവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വ്യക്തിയാണ്. സാമൂഹിക സംഘടനകൾ, കോർപറേറ്റ് കമ്പനികൾ എന്നിവയുടെ സഹായം സ്വീകരിച്ചുകൊണ്ട് ആരോഗ്യകേന്ദ്രങ്ങളെ 'ദത്ത്' എടുത്തുകൊണ്ടുള്ള പരിപാടി ആയിരിക്കണം ആസൂത്രണം ചെയ്യേണ്ടതെന്ന് സന്തോഷ് പറയുന്നു.

മെഡിക്കൽ- പാരാമെഡിക്കൽ സ്റ്റാഫിന് ആവശ്യമായ ആവർത്തന ചെലവുകൾ ഗവൺമെന്റും തദ്ദേശ ഭരണ സ്ഥാപനങ്ങളും സംയുക്തമായി ഏറ്റെടുക്കും. ഇതുവഴി ഗ്രാമപ്രദേശങ്ങളുടെ 50-60% ജനങ്ങളുടെ ആരോഗ്യ ചികിത്സാസഹായം ഇവിടെ ലഭ്യമാകും. കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന പുതിയ മാതൃക ആശുപത്രി നേരിടുന്ന അടിസ്ഥാന ചെലവുകൾക്ക് സർക്കാർ പണമായി പിന്തുണ നൽകുകയെന്ന നൂതനമായ മാതൃകയായിരിക്കും എന്നാണ് സൂചന. ഇങ്ങനെ വരുമ്പോൾ ചികിത്സാ ചെലവ് മരുന്നും മുറിവാടകയുമൊഴിച്ചുള്ളതെല്ലാം മുപ്പതിലൊന്നായി ചുരുങ്ങും. ഉദാഹരണം 150 രൂപാ വരുന്ന ഇസിജി അഞ്ചു രൂപയായി കുറയും. സ്‌കാനിങ് ചെലവ് 100-200 രൂപയായി കുറയും. ഇതിനനുസരണമായി ഇൻഷുറൻസ് പ്രീമിയം കുറഞ്ഞത് ഇരുപതിലൊന്നായി ചുരുങ്ങും. ഇത്തരത്തിൽ ഉള്ളൊരു പദ്ധതിയാണ് സന്തോഷ് വി ജോർജിന്റെ മനസ്സിലുള്ളത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. അവതരിപ്പിക്കുന്നത് ഐശ്വര്യ കേരളത്തിന്റെ പ്രകടനപത്രിക ആയിരിക്കുമെന്ന് പ്രകടന പത്രിക കൺവീനർ സി.പി.ജോൺ നേരത്തെ വ്യക്തമാക്കിയിരുന്നു. നാലു തൂണുകളിൽ ഊന്നിയാണ് യുഡിഎഫ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു 'യുഡിഎഫ് ആദ്യമായിട്ടാണ് പ്രകടനപത്രികയുടെ ഒരു ഫ്രെയിംവർക്ക് വിശദമായി ചെയ്യുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വികസനവും കരുതലും എന്നായിരുന്നു.നാല് തൂണുകളിലാണ് ഞങ്ങളുടെ മാനിഫെസ്റ്റോ നിൽക്കുന്നത്. 1) more goverment 2) more investment 3)more employment 4)more compassion.

ഈ നാലുതൂണുകളിൽ കൂടിയുള്ള ഞങ്ങളുടെ പിന്തുണ ഒരു വ്യക്തി എങ്ങനെ പ്രതീക്ഷിക്കണം എന്ന് ചോദിച്ചാൽ ഞങ്ങൾ അതിന് നൽകുന്ന ചുരുക്കെഴുത്ത് SWP എന്നാണ്. എസ് എന്നാൽ സ്‌കോളർഷിപ്പ്. വിദ്യാർത്ഥികളെ സമൂഹത്തിന്റെ പ്രധാനഭാഗമായി കാണുന്നു. അവരിൽ നിന്നാണ് ഞങ്ങൾ തുടങ്ങുന്നത്. കാരണം അവരാണ് ജനസംഖ്യയുടെ പകുതി. വിദ്യാർത്ഥികൾക്ക് മികച്ച സ്‌കോളർഷിപ്പുകൾ നൽകുക. ഇന്ത്യയിലും പുറത്തുമുള്ള മികച്ച സ്ഥാപനങ്ങളിൽ പഠിക്കാൻ അവരെ പിന്തുണയ്ക്കുക എന്നുള്ളതാണ് അതിന്റെ ലക്ഷ്യം.

ഡബ്ല്യു, വേജസാണ്. ഉദാഹരണത്തിന് കർഷകതൊഴിലാളികളിൽ സ്ത്രീകൾക്ക് തുല്യവേതനം കൊടുക്കുന്ന കർഷകർക്ക് താങ്ങുവില എത്രയാണോ അതിന്റെ കൂടെ രണ്ടുരൂപ കൂടി കൂട്ടിനൽകാമെന്ന് നിർദ്ദേശം വന്നിട്ടുണ്ട്. അതായത് സർക്കാരിന്റെ പിന്തുണ വേതനവുമായി ബന്ധപ്പെടുത്തി നൽകുക. വേജസിൽ തൊഴിലുറുപ്പ് വർധിപ്പിക്കലും ഇൻകം സപ്പോർട്ട് സ്‌കീമുകളും ഉൾപ്പെടും.പി-പെൻഷനാണ് ഉദ്ദേശിക്കുന്നത്. ഉദാരമായിട്ടുള്ള പെൻഷൻ നടപ്പാക്കണം. അതിന് ശമ്പള പരിഷ്‌കരണം പോലെ പെൻഷൻ പരിഷ്‌കരണം സംബന്ധിച്ച് നിയമം കൊണ്ടുവരണം. ഇത് ഐശ്വര്യ കേരളത്തിന്റെ മാനിഫെസ്റ്റോ ആണ്. എന്നെ സംബന്ധിച്ച് ജീവിതത്തിലെ വളരെ നല്ലൊരു അനുഭവമായിരുന്നു ഇത്.' - സി.പി.ജോൺ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP