Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായക നീക്കവുമായി അമേരിക്ക; ജോൺസൺ & ജോൺസണിന്റെ വാക്‌സിൻ വിതരണത്തിനും അനുമതി; ഒറ്റ ഡോസ് മതിയെന്നതിനാൽ വാക്സിനേഷൻ പ്രവർത്തനം വേ​ഗത്തിലാകും

കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായക നീക്കവുമായി അമേരിക്ക; ജോൺസൺ & ജോൺസണിന്റെ വാക്‌സിൻ വിതരണത്തിനും അനുമതി; ഒറ്റ ഡോസ് മതിയെന്നതിനാൽ വാക്സിനേഷൻ പ്രവർത്തനം വേ​ഗത്തിലാകും

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: ജോൺസൺ & ജോൺസണിന്റെ ഒറ്റ ഡോസ് കോവിഡ് വാക്‌സിൻ അമേരിക്കയിൽ ഉടൻ ഉപയോ​ഗിച്ച് തുടങ്ങും. ജോൺസൺ & ജോൺസണിന്റെ വാക്സിൻ അടിയന്തര ഉപയോഗത്തിന് എഫ്ഡിഎ അനുമതി നൽകിയതോടെയാണ് വാക്സിനേഷൻ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ യുഎസ് ഭരണകൂടം തീരുമാനിച്ചത്. കോവിഡ് പ്രതിസന്ധിക്ക് അറുതി വരുത്താൻ നിർണായകമായ മുന്നേറ്റമാണ് ഇതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.

തിങ്കളാഴ്ച മുതൽ രാജ്യത്ത് വാക്സിൻ ഡോസുകൾ എത്തിക്കും. യൂറോപ്പിൽ വാക്സിന്റെ അടിയന്തിര ഉപയോഗത്തിനായി ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ലോകാരോഗ്യ സംഘടനയിൽ നിന്നു അനുമതി തേടിയിട്ടുണ്ട്. കോവിഡിനെ തുടർന്ന് ഇതുവരെ 5.10 ലക്ഷം പേർക്കാണ് അമേരിക്കയിൽ മാത്രം ജീവൻ നഷ്ടമായിരിക്കുന്നത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് മൂന്നാമത്തെ വാക്സിന് അമേരിക്ക അനുമതി നൽകിയത്. അനുമതി ലഭിച്ച സാഹചര്യത്തിൽ രാജ്യത്ത് ഉടനെ കുത്തിവെയ്‌പ്പ് ആരംഭിക്കും.

കോവിഡിന്റെ പുതിയ വകഭേദത്തെ ഉൾപ്പെടെ തടയാൻ ഈ വാക്‌സിൻ ഫലപ്രദമാണെന്നാണ് പഠനം. ഒറ്റഡോസ് ആയതിനാൽ വാക്‌സിൻ വിതരണം വേഗത്തിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് ഗുരുതരമായവരിൽ 85.8 ശതമാനമാണ് ജോൺസൺ & ജോൺസണിന്റെ ഒറ്റ ഡോസ് വാക്‌സിന്റെ ഫലപ്രാപ്തി. ആഫ്രിക്കയിൽ നടത്തിയ പഠനത്തിൽ 81.7 ശതമാനവും ബ്രസീലിൽ നടന്ന പഠനത്തിൽ 87.6 ശതമാനവും ഫലപ്രാപ്തി ലഭിച്ചതായി അധികൃതർ വ്യക്തമാക്കി.

അമേരിക്കയ്ക്ക് പുറത്ത് 44,000 സന്നദ്ധപ്രവർത്തകരിലാണ് വാക്സിൻ പരീക്ഷണം നടത്തിയത്. അതിൽ വൈറസിന്റെ പല വകഭേദം കണ്ടെത്തിയ മേഖലകളിലാണ് പരീക്ഷണം നടന്നത്. ലാറ്റിനമേരിക്കയിൽ 66% മാത്രമായിരുന്നു വാക്സിന്റെ ഫലപ്രാപ്തി. അതേസമയം ഫൈസർ, ഭാരത് ബയോടെക് അടക്കമുള്ള എല്ലാ കമ്പനികളുടെയും വാക്സിനുകൾ വൈറസിന്റെ പല വകഭേദങ്ങളുള്ള മേഖലകളിൽ പരീക്ഷിച്ചവയല്ല. അങ്ങനെ പരീക്ഷിക്കാതെയാണ് 95% ഫലപ്രാപ്തി മറ്റ് വാക്സീനുകൾ അവകാശപ്പെടുന്നത്. മാത്രമല്ല, ഫൈസർ പോലെയുള്ള ചില വാക്സിനുകൾ അമേരിക്കയിൽ മാത്രമാണ് വ്യാപകമായി ക്ലിനിക്കൽ ട്രയലുകൾ നടത്തിയിരിക്കുന്നത്.

യു എസ്സിൽ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിൻ ആണ് ജോൺസൺ ആൻഡ് ജോൺസൺ. രോഗപ്രതിരോധ നിരക്ക് വർദ്ധിപ്പിക്കുന്നതിൽ ഇത് സുപ്രധാന പങ്ക് വഹിക്കുമെന്നാണ് അധികൃതർ കരുതുന്നത്. ഫൈസർ, മൊഡേണ വാക്സിനുകൾക്ക് ഡിസംബറിൽ അനുമതി ലഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP