Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എയ്ഡഡ് സ്‌കുൾ അദ്ധ്യാപക ശമ്പളം: വ്യക്തത വരുത്തി പുതിയ ഉത്തരവ് പുറത്ത്; നിയമന തീയതി ഏതായിരുന്നാലും ശമ്പളം ഫെബ്രുവരി ആറിന് ശേഷം; പുതിയ ഉത്തരവ് അദ്ധ്യാപകർക്ക് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട്

എയ്ഡഡ് സ്‌കുൾ അദ്ധ്യാപക ശമ്പളം: വ്യക്തത വരുത്തി പുതിയ ഉത്തരവ് പുറത്ത്; നിയമന തീയതി ഏതായിരുന്നാലും ശമ്പളം ഫെബ്രുവരി ആറിന് ശേഷം; പുതിയ ഉത്തരവ്  അദ്ധ്യാപകർക്ക് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ 2016 ജൂൺ മുതൽ അധിക തസ്തികകളിൽ ജോലി ചെയ്യുന്ന നിയമനാംഗീകാരം ലഭിക്കാത്ത അദ്ധ്യാപകർക്ക്, നിയമന തീയതി ഏതായിരുന്നാലും ഫെബ്രുവരി ആറിന് ശേഷമേ ശമ്പളം ഉൾപ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾക്ക് അർഹതയുള്ളൂവെന്നു വ്യക്തത വരുത്തി ഉത്തരവ്.

നിയമനാംഗീകാരം ലഭിക്കാത്ത അദ്ധ്യാപകർക്ക് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിലാണ് വ്യക്തത വരുത്തിയത്. 2016 -17 മുതൽ 2019 -20 വരെ അധിക തസ്തികകളിൽ നിയമിതരായവരുടെ കാര്യത്തിൽ, കോടതി വിധിക്ക് വിധേയമായി ഭാവിയിൽ നിയമനം നൽകാമെന്ന് സത്യപ്രസ്താവന നൽകുന്നുവെങ്കിൽ, നിയമന തീയതി മുതൽ സാങ്കൽപ്പികമായി (നോഷണൽ) അംഗീകാരം നൽകും. ഇതിന് ആവശ്യമായ സമ്മത പത്രത്തിന്റെ മാതൃക സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തയാറാക്കി നിയമ പരിശേധാന നടത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകണം.

സംരക്ഷിത അദ്ധ്യാപകർ ലഭ്യമല്ലാത്തതിനാൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവരുണ്ടെങ്കിൽ അവർക്ക് നിയമനാംഗീകാരം ലഭിക്കില്ല. 1979ന് ശേഷം നിലവിൽ വന്നതോ അപ്‌ഗ്രേഡ് ചെയ്യപ്പെട്ടതോ ആയ സ്‌കൂളുകളിലെ ഒരു തസ്തികയിൽ സംരക്ഷിത അദ്ധ്യാപക നിയമനം നടത്തുകയോ, ഭാവിയിൽ നിയമനം നടത്താമെന്ന് സത്യപ്രസ്താവന നടത്തുകയോ ചെയ്ത മാനേജ്‌മെന്റുകളിൽ ആദ്യം ഉണ്ടാകുന്ന ഒഴിവുകളിൽ സംരക്ഷിത അദ്ധ്യാപകനെ നിയമിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP