Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയിലെ സിപിഎമ്മിന്റെ നിലപാട് മാറ്റം അംഗീകരിക്കില്ലെന്ന് സിപിഐ; കേസുകൾ പിൻവലിക്കാൻ അനുവദിക്കില്ലെന്ന് കാനം; ശബരിമലയിൽ വോട്ട് നേടാനുള്ള പിണറായിയുടെ നീക്കം തടഞ്ഞ് സിപിഐ സെക്രട്ടറി രംഗത്ത്; നവോത്ഥാനത്തിൽ ഇടതിൽ ആശയക്കുഴപ്പം തുടരുമ്പോൾ

ശബരിമലയിലെ സിപിഎമ്മിന്റെ നിലപാട് മാറ്റം അംഗീകരിക്കില്ലെന്ന് സിപിഐ; കേസുകൾ പിൻവലിക്കാൻ അനുവദിക്കില്ലെന്ന് കാനം; ശബരിമലയിൽ വോട്ട് നേടാനുള്ള പിണറായിയുടെ നീക്കം തടഞ്ഞ് സിപിഐ സെക്രട്ടറി രംഗത്ത്; നവോത്ഥാനത്തിൽ ഇടതിൽ ആശയക്കുഴപ്പം തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമലയിൽ ഇടതുപക്ഷത്തിന്റെ നിലപാട് നവോത്ഥാനത്തിന് ഒപ്പമെന്ന് സിപിഐ പറയുമ്പോൾ വീണ്ടും ഈ വിശ്വാസ വിഷയം തെരഞ്ഞെടുപ്പ് ചർച്ചയാകുകയാണ്. എങ്ങനേയും അധികാരത്തിൽ എത്താൻ വിശ്വാസികളെ കൂടെ കൂട്ടാനായിരുന്നു സിപിഎമ്മിലെ ധാരണ. എന്നാൽ സിപിഎമ്മിലെ നേതാക്കൾ തന്നെ പല അഭിപ്രായവുമായി എത്തി. ഒടുവിൽ ശബരിമലയിൽ നിലപാട് മാറ്റമില്ലെന്ന് സിപിഎം സെക്രട്ടറി എ വിജയരാഘവനും പറഞ്ഞു. ഇതിനിടെയാണ് ശബരിമല കേസുകൾ പിൻവലിക്കാനുള്ള തീരുമാനം വന്നത്. എന്നാൽ ഇതും നടക്കാനിടയില്ല. സിപിഐയുടെ എതിർപ്പാണ് ഇതിന് കാരണം.

ശബരിമല വിഷയത്തിൽ സർക്കാർ ഒരു നിലപാടും മാറ്റിയിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറയുന്നു. പിൻവലിച്ചത് വഴി തടയൽ പോലുള്ള ചെറിയ കേസുകളാണ്. ക്രിമിനൽ കേസുകൾ പിൻവലിക്കാനാകില്ല. സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്-കാനം പറയുന്നു. ശബരിമലയിൽ ഒരു പ്രശ്‌നവുമില്ല. എല്ലാം സങ്കൽപ കഥകൾ മാത്രം. കോവിഡ് കാരണം കഴിഞ്ഞ വർഷം തീർത്ഥാടകർ കുറവായിരുന്നു. അതിനാൽ ദേവസ്വം ബോർഡിനുള്ള വരുമാനം കുറഞ്ഞു എന്നല്ലാതെ മറ്റൊരു പ്രശ്‌നവും ഇല്ല. ശബരിമല വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിധി വന്നിട്ട് ബാക്കി കാര്യങ്ങൾ ആലോചിക്കാം-ഇതാണ് സിപിഐയുടെ നിലപാട്.

എൻഎസ് എസിനെ കൂടെ നിർത്താനായിരുന്നു കേസുകൾ പിൻവലിക്കാനുള്ള തീരുമാനം പിണറായി സർക്കാർ എടുത്തത്. ഇതു പല സംശയങ്ങൾക്കും ചർച്ചയ്ക്കും ഇട നൽകി. യുവതി പ്രവേശനമെന്ന നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ടു പോയോ എന്ന സംശയവും ഉയർന്നു. ഇതിനിടെയാണ് നവോത്ഥാനത്തിൽ വിട്ടു വീഴ്ച വരില്ലെന്ന നിലപാട് മുഖ്യമന്ത്രി പിണറായി തന്നെ പരോക്ഷമായി നൽകിയത്. ശബരിമലയിൽ വിശ്വാസ വികാരത്തെ അംഗീകരിച്ച എംഎ ബേബിക്ക് പോലും ആ നിലപാട് തിരുത്തേണ്ടി വന്നു. ഇതിനിടെയിലും തന്ത്രപരമായ സമീപനമെടുക്കുകയായിരുന്നു മുഖ്യമന്ത്രി.

സുപ്രീംകോടതിയുടെ വിധി അതേ പടി അംഗീകരിക്കുമെന്നാണ് പിണറായിയുടെ നിലപാട്. എന്നാൽ വിശ്വാസികളുടെ കണ്ണിൽ പൊടിയാടാനായി കേസുകൾ പിൻവലിക്കുമെന്ന് പറയുകയും ചെയ്തു. എന്നാൽ ഈ കേസുകൾ പിൻവലിക്കുക അത്ര എളുപ്പമല്ലെന്നതാണ് വസ്തുത. ശബരിമലയിൽ വീട്ടുവീഴ്ച വേണ്ടെന്ന് ഇപ്പോൾ അംഗീകരിക്കുന്നു. ഇതോടെ ശബരിമലയിൽ വിശ്വാസ താൽപ്പര്യമുള്ള സിപിഎം നേതാക്കൾ അതൃപ്തരാണ്. മുന്നണിയിലെ മറ്റ് കക്ഷികളും ശബരിമയിൽ വിശ്വാസികൾക്ക് അനുകൂലമായ ഇടപെടൽ വേണമെന്നാണ് ആഗ്രഹം. എന്നാൽ സിപിഎം പേടിയിൽ അവർ അത് പുറത്തു പറയില്ല. സിപിഐയുടെ നിലപാട് അനുകൂലമാകുന്നതോടെ ശബരിമലയിൽ നവോത്ഥാനക്കാരുടെ വാദങ്ങൾ വിജയിക്കും.

ശബരിമല സ്ത്രീപ്രവേശം ഒരിക്കൽകൂടി തിരഞ്ഞെടുപ്പ് വിഷയമാക്കാനുള്ള യു.ഡി.എഫ് തീരുമാനത്തെ അവഗണിച്ച് മുന്നോട്ട് പോകാനൊരുങ്ങുകയാണ് സിപിഎം. അത്തരം കാര്യങ്ങളോട് പ്രതികരിച്ച് വിഷയം ചർച്ചയാക്കേണ്ടതില്ലെന്നും അവഗണിക്കാനുമാണ് സിപിഎമ്മിന്റെ തീരുമാനം. സിപിഎം സെക്രട്ടറിയേറ്റിന്റേതാണ് ഇത് സംബന്ധിച്ചുള്ള നിർദ്ദേശം. കോടതിപരിഗണനയിലുള്ള വിഷയമായതിനാൽ അതിനോട് പ്രതികരിക്കാനില്ലെന്ന നിലപാടാണ് നേതാക്കൾ ഇപ്പോൾ സ്വീകരിക്കു്‌നത്. ശബരിമലവിധി മറികടക്കാൻ നിയമനിർമ്മാണം നടത്തുമെന്ന വാഗ്ദാനം മുന്നോട്ടുവച്ചാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. ബിജെപിയും ഇത് ചർച്ചയാക്കുന്നു.

ശബരിമലക്കാര്യത്തിൽ വിശ്വാസവും ആചാരവും സംരക്ഷിക്കുംവിധം സർക്കാർ നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. കരട് നിയമവും പുറത്തു വിട്ടു. ഇടതുപക്ഷത്തേയും ബിജെപി.യേയും ഒരുമിച്ച് പ്രതിരോധത്തിലാക്കാൻ പറ്റിയ വിഷയമായാണ് യു.ഡി.എഫ്. ശബരിമല പ്രശ്നത്തെ കാണുന്നത്. പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ ദർശനം നടത്താമെന്ന സുപ്രീംകോടതിവിധി മറികടക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിയമനിർമ്മാണം നടത്തിയില്ലെന്ന് യു.ഡി.എഫ്. ഓർമിപ്പിക്കുന്നു.

മുൻ യു.ഡി.എഫ്. സർക്കാർ ആചാരസംരക്ഷണം ചൂണ്ടിക്കാട്ടി നൽകിയ സത്യവാങ്മൂലം പിൻവലിച്ച് പുതിയത് നൽകിയതിലൂടെ എൽ.ഡി.എഫ്. സർക്കാർ സുപ്രീംകോടതിവിധി ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടുന്നു. വിശ്വാസികൾക്ക് അനുകൂല നിലപാട് എടുത്ത ദേവസ്വം ബോർഡിനെക്കൊണ്ടും നിലപാട് തിരുത്തിച്ചുവെന്നും യുഡിഎഫ് മുന്നോട്ടുവെക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP