Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സീരിയൽ താരം വിവേക് ഗോപൻ ബിജെപി അംഗത്വം സ്വീകരിച്ചു; ആമ്പല്ലൂരിൽ വിജയ് യാത്രയ്ക്കിടെ പൊന്നാട അണിയിച്ച് സ്വീകരിച്ച് കെ.സുരേന്ദ്രൻ

സീരിയൽ താരം വിവേക് ഗോപൻ ബിജെപി അംഗത്വം സ്വീകരിച്ചു; ആമ്പല്ലൂരിൽ വിജയ് യാത്രയ്ക്കിടെ പൊന്നാട അണിയിച്ച് സ്വീകരിച്ച് കെ.സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

പുതുക്കാട്: പ്രമുഖ സിനിമ സീരിയൽ താരം വിവേക് ഗോപൻ ബിജെപി അംഗത്വം സ്വീകരിച്ചു. പുതുക്കാട് മണ്ഡലത്തിലെ ആമ്പല്ലൂരിൽ വിജയ യാത്രയ്ക്ക് നൽകിയ സ്വീകരണ പരിപാടിക്കിടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അദ്ദേഹത്തെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ബിജെപിയിൽ ചേരുമെന്ന് വിവേക് ഗോപൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

നേമത്ത് ഉൾപ്പെടെ യുഡിഎഫ്-എൽഡിഎഫ് രഹസ്യധാരണ നിലവിൽ വന്നെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ചെന്നിത്തല ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളുടെ ഇടപെടലിന്റെ ഫലമാണ് ഈ സഖ്യമെന്നും തൃശ്ശൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. നേമത്ത് ഇതിന് വേണ്ടി നേതാക്കൾ പ്രചരണം തുടങ്ങി. ഈ രാഷ്ട്രീയ അധാർമികത ജനങ്ങളിലെത്തിച്ച് ഇരു മുന്നണികളെയും തുറന്നു കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എൻഡിഎയുടെ സ്ഥാനാർത്ഥി നിർണയം വേഗം പൂർത്തിയാക്കും. ജനസമ്മതരായ സ്ഥാനാർത്ഥികളെ എല്ലാ മണ്ഡലങ്ങളിലും മത്സരിപ്പിക്കും. മുസ്ലിം ലീഗ് അവരുടെ വർഗീയ അജണ്ട ഉപേക്ഷിച്ച് മോദിയുടെ വികസനയം അംഗീകരിച്ച് ദേശീയധാരയിലേക്ക് വന്നാൽ അവരെ ബിജെപി സ്വാഗതം ചെയ്യുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP