Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരിയെ പീഡിപ്പിച്ച കേസ്: സ്ഥാപന നടത്തിപ്പുകാരൻ അറസ്റ്റിൽ; യുവതിയുടെ കൈയിൽ നിന്ന് പണവും സ്വർണവും തട്ടിയെടുത്തതായും ഭീഷണിപ്പെടുത്തിയതായും പരാതി

ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരിയെ പീഡിപ്പിച്ച കേസ്: സ്ഥാപന നടത്തിപ്പുകാരൻ അറസ്റ്റിൽ; യുവതിയുടെ കൈയിൽ നിന്ന് പണവും സ്വർണവും തട്ടിയെടുത്തതായും ഭീഷണിപ്പെടുത്തിയതായും പരാതി

ജംഷാദ് മലപ്പുറം

മലപ്പുറം : പെരിന്തൽമണ്ണയിലെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ പീഡിപ്പിച്ചത് സ്ഥാപന നടത്തിപ്പുകാരൻ അറസ്റ്റി. യുവതിയെ പീഡിപ്പിച്ച ശേഷം വിവാഹം കഴിക്കാൻ ഉപാധിയായി പ്രതി ഹമ്മദ് ഷെരീഫ് 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. തുടർന്ന് യുവതി 2,64,000 രൂപയും 55 പവനിലേറെ സ്വർണാഭരങ്ങളും നൽകി. പ്രതിക്ക് ഭാര്യയും കുട്ടികളുമുണ്ടെന്ന് യുവതി തിരിച്ചറിഞ്ഞത് പിന്നീടാണ്.

കബളിപ്പിക്കപ്പെട്ടതോടെ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു, കുന്നപ്പള്ളി തങ്കയത്തിൽ മുഹമ്മദ് ഷെരീഫ്‌നെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. 2014-ലാണ് കേസിനാസ്പദമായ സംഭവം. യുവതിയെ ഊട്ടിറോഡിലെ സ്ഥാപനത്തിന് മുകളിൽവച്ചാണ്് ഇയാൾ പീഡിപ്പിച്ചത്. കൂടാതെ പുറത്തറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

പാതായ്ക്കര എരവിമംഗലം സ്വദേശിനിയായ 38 കാരിയാണ് പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.സീനിയർ സി.പി.ഒ. ഫൈസൽ കപ്പൂർ, സി.പി.ഒ. ഷിഹാബ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. ബലാൽസംഗത്തിനും വഞ്ചനയ്ക്കും ഭീഷണിപ്പെടുത്തിയതിനുമുള്ള വകുപ്പുകൾ പ്രകാരമാണ് യുവാവിന് എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പെരിന്തൽമണ്ണ പൊലീസ് ഇൻസ്‌പെക്ടർ സജിൻ ശശിയുടെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP