Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശമ്പള പരിഷ്‌കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങളോട് സർക്കാർ മുഖംതിരിക്കുന്നു; ആറ്റുകാൽ പൊങ്കാല ദിനത്തിൽ പ്രതിഷേധ പൊങ്കാലയുമായി കെ എസ് ആർ ടി സി ജീവനക്കാർ

ശമ്പള പരിഷ്‌കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങളോട് സർക്കാർ മുഖംതിരിക്കുന്നു; ആറ്റുകാൽ പൊങ്കാല ദിനത്തിൽ പ്രതിഷേധ പൊങ്കാലയുമായി കെ എസ് ആർ ടി സി ജീവനക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ദിനത്തിൽ പ്രതിഷേധ പൊങ്കാലയുമായി കെ എസ് ആർ ടി സി ജീവനക്കാർ. ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിലാണ് ജീവനക്കാർ പ്രതിഷേധ പൊങ്കാലയിട്ടത്. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് ജീവനക്കാർ പൊങ്കാല ഇട്ടത്. 51 കലങ്ങളിലാണ് ജീവനക്കാർ പ്രതിഷേധ പൊങ്കാല ഇട്ടത്. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക ഉൾപ്പടെയുള്ള കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ നടന്നു വരുന്ന പ്രതിഷേധ പരിപാടികളുടെ ഭാ​ഗമായാണ് പ്രതിഷേധ പൊങ്കാല സംഘടിപ്പിച്ചത്.

തങ്ങൾക്ക് അർഹതപ്പെട്ട ശമ്പള പരിഷ്‌കരണം, ആനുകൂല്യങ്ങൾ എന്നിവ നിഷേധിച്ച മാനേജ്മെന്റിന്റെയും സർക്കാരിന്റെയും അവഗണനക്കെതിരെയാണ് ജീവനക്കാർ പൊങ്കാല ഇട്ട് പ്രതിഷേധിച്ചത്. സംസ്ഥാനത്ത് സർക്കാർ ജേർവനക്കാർക്കും പൊതുമേഖലാ ജീവനക്കാർക്കും ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയെങ്കിലും തങ്ങളെ അവഗണിക്കുകയായിരുന്നു എന്ന് ജീവനക്കാർ പറയുന്നു.

പിൻവാതിൽ നിയമനത്തിലൂടെയല്ല തങ്ങൾ ജോലിയിൽ പ്രവേശിച്ചത്. മറ്റു സർക്കാർ ജീവനക്കാരെ പോലെ തന്നെ പി.എസ്.സി പരീക്ഷ എഴുതി വിജയിച്ചാണ് തങ്ങളും ജോലിയിൽ പ്രവേശിച്ചത്. എന്നിട്ടും അർഹതപ്പെട്ട ആനുകൂല്യങ്ങൾ എന്തിനാണ് ഒഴിവാക്കിയത് എന്ന് അധികൃതർ മറുപടി പറയണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. ശമ്പള പരിഷ്‌കരണം ഉൾപ്പെടെയുള്ളവ നേടിയെടുക്കുന്നതിൽ തൊഴിലാളി യൂണിയനുകൾ പരാജയം കണ്ടതോടെയാണ് യൂണിയൻ വ്യത്യാസമില്ലാതെ ജീവനക്കാർ തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ സംയുക്ത സമര സമിതി എന്ന പേരിൽ ഒരു കൂട്ടായ്മ രൂപീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP