Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സർക്കാരിനെ രക്ഷിക്കാൻ നടത്തിയ യാത്രയിൽ മുഴുവൻ പ്രതിരോധത്തിലാക്കുന്ന വാക്കുകൾ; വിജയരാഘവന്റെ 'വികട സരസ്വതി' കോടിയേരിയുടെ മൂന്നാം വരവിന് വഴിയൊരുക്കും; ബിനീഷിന്റെ അറസ്റ്റോ ബിനോയിയുടെ ബാർ ഡാൻസർ കേസും തദ്ദേശത്തിൽ ഏശിയില്ല; അസുഖ കാരണത്താൽ അവധിയെടുത്ത കോടിയേരി വീണ്ടും സെക്രട്ടറിയാകും; വിജയരാഘവന് മലമ്പുഴ നൽകുമോ?

സർക്കാരിനെ രക്ഷിക്കാൻ നടത്തിയ യാത്രയിൽ മുഴുവൻ പ്രതിരോധത്തിലാക്കുന്ന വാക്കുകൾ; വിജയരാഘവന്റെ 'വികട സരസ്വതി' കോടിയേരിയുടെ മൂന്നാം വരവിന് വഴിയൊരുക്കും; ബിനീഷിന്റെ അറസ്റ്റോ ബിനോയിയുടെ ബാർ ഡാൻസർ കേസും തദ്ദേശത്തിൽ ഏശിയില്ല; അസുഖ കാരണത്താൽ അവധിയെടുത്ത കോടിയേരി വീണ്ടും സെക്രട്ടറിയാകും; വിജയരാഘവന് മലമ്പുഴ നൽകുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണൻ തദ്ദേശ തെരെഞ്ഞടുപ്പിന് മുൻപ് ആരോഗ്യ പ്രശ്‌നങ്ങൾ പറഞ്ഞാണ് സെക്രട്ടറി സ്ഥാനത്തു നിന്നും ലീവ് എടുത്തത്. മകൻ ഇ ഡി യുടെ കസ്റ്റഡിയിൽ കഴിയുന്നതും മകനെതിരെ ഉയർന്ന മയക്കു മരുന്ന് ലോബി ആരോപണങ്ങളും സ്ഥാനം ഒഴിയാൻ കോടിയേരിയെ പ്രേരിപ്പിച്ചുവെന്നാണ് വിവരം. ഇതിനൊപ്പം മൂത്ത് മകൻ ബിനോയിക്കെതിരെ ഉയർന്ന ബാർ ഡാൻസറുടെ പരാതിയും ചർച്ചയായി. ഇതൊന്നും പാർട്ടിയെ ബാധിച്ചില്ലെന്നാണ് കോടിയേരിയുടെ വിലയിരുത്തൽ. എന്തായലും അവധിയിൽ പോയശേഷവും പാർട്ടിയിൽ സജീവമായി കോടിയേരി സംസ്ഥാന സെക്രട്ടരിയേറ്റ് യോഗങ്ങളിലും എൽ ഡി എഫ് നേതൃയോഗങ്ങളിലും പങ്കെടുത്തിരുന്നു. ഇടതു മുന്നണിയിലെ സീറ്റ് ചർച്ചകളിലും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സജീവ സാന്നിധ്യം. ഇനി പാർട്ടി വീണ്ടും കോടിയേരിയെ ഏൽപ്പിക്കാനാണ് പിണറായിയുടെ ആഗ്രഹം.

സർക്കാരിനെ രക്ഷിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന വിജയരാഘവൻ വടക്കൻ മേഖലാ യാത്ര നടത്തിയിരുന്നു. ഈ യാത്രയിൽ വിജയരാഘവൻ പറഞ്ഞത് പലതും വിവാദമായി. ശബരിമലയിലും മറ്റും വേണ്ടാത്തത് പറയുകയും ചെയ്തു. ഈ സാഹചര്യത്തിൽ കൂടിയാണ് പാർട്ടിയെ നയിക്കാൻ കരുത്തനായ സംഘടാകൻ കൂടിയായ കോടിയേരി വീണ്ടുമെത്തുന്നത്. ന്യൂനപക്ഷ വർഗ്ഗീയതയെ സൂക്ഷിക്കണമെന്ന വിജയരാഘവന്റെ പ്രസ്താവന ഏറെ വിവാദമായ സാഹചര്യത്തിലാണ് ഇത്. വിജയരാഘവനെ മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കും. പകരം കോടിയേരി സെക്രട്ടറിയാകും. ഇത് സംഭവിച്ചാൽ മൂന്നാം തവണയാകും കോടിയേരി സെക്രട്ടറി കസേരയിൽ വീണ്ടുമെത്തുക. പി എസ് സിക്കാരെ വിജയരാഘവൻ നേരിട്ട രീതിയും വിമർശനത്തിന് കാരണമായിട്ടുണ്ട്.

സംഘടനാ തെരഞ്ഞെടുപ്പിൽ ജയിച്ച് സെക്രട്ടറിയായ കോടിയേരി ക്യാൻസർ രോഗ ബാധയെ തുടർന്ന് ഒരിക്കൽ അവധി എടുത്തു. പിന്നീട് വീണ്ടും സജീവമായി. ഇതിന് ശേഷമാണ് ബിനീഷ് കോടിയേരിയുടെ അറസ്റ്റ് എത്തുന്നത്. ഇതോടെ വീണ്ടും അവധി എടുക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ തന്റെ മക്കൾക്കെതിരായ ആരോപണങ്ങൾ പ്രതിഫലിച്ചിരുന്നുവെങ്കിൽ സിപിഎമ്മിന് ഇത്രയും വലിയ വിജയം കിട്ടില്ലായിരുന്നുവെന്നാണ് കോടിയേരിയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് അവധി റദ്ദാക്കി പാർട്ടി സെക്രട്ടരി സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം ആലോചന തുടങ്ങിയത്. കണ്ണൂരിലെ പാർട്ടിക്കാർക്കും കോടിയേരി തിരികെ വരണമെന്ന് അതിയായ ആഗ്രഹം ഉണ്ട്.

പാർട്ടിയും ഭരണവും കണ്ണൂർ കാരുടെ കയ്യിൽ വേണമെന്ന ശാഠ്യവും ഇവർക്കുണ്ട്. പാർട്ടിക്ക് മേൽ കോടിയേരിയെ സെക്രട്ടറി സ്ഥാനത്ത് എത്തിക്കാൻ കണ്ണൂർ ലോബിയുടേതായ സമ്മർദ്ദം ശക്തമായി ഉണ്ടെന്നാണ് വിവരം. എന്നാൽ ബിനിഷിന്റെ അറസ്്റ്റിനെ തുടർന്ന് പാർട്ടി പ്രതിഛായ മോശമാകുമന്ന കണക്കൂട്ടലിൽ പിണരായി വിജയൻ കൂടി താല്പര്യം എടുത്താണ് കോടിയേരി അവധിയിൽ പോയത്. കേന്ദ്ര നേതൃത്വത്തിൻര ഇടപടലും ഇക്കാര്യത്തിൽ ഉണ്ടായിരുന്നു. പാർട്ടി സംവിധാനങ്ങളെ എണ്ണയിട്ട യന്ത്രം പോല പ്രവർത്തിപ്പിക്കാൻ വിജയരാഘവന് കഴിയുന്നില്ലന്ന വിമർശനം ചില നേതാക്കൾക്ക് ഉണ്ട്. ഇതും കോടിയേരിക്ക് ഗുണമാവും. കൂടാതെ ബിനിഷിന്റെ ജയിൽ വാസമോ ആരോപണങ്ങളെ തെരെഞ്ഞടുപ്പിൽ ഏശാത്തതിനാൽ നിയമസഭാ തെരെഞ്ഞടുപ്പിൽ പാർട്ടിയെ കോടിയേരി നയിക്കട്ടെ എന്നാണ് ബഹു ഭൂരിപക്ഷം സെക്രട്ടരിയേറ്റ് അംഗങ്ങളും പറയുന്നതെന്നാണ് അറിയുന്നത്. രാഷ്ട്രീയ വനവാസത്തിന്റെ ആവശ്യം കോടിയേരിക്കില്ലെന്നാണ് അവരുടെ നിലപാട്.

ചികിത്സക്ക് എന്ന് പറഞ്ഞ് അവധി എടുത്തപ്പോൾ കോടിയേരി ബാലകൃഷ്ണൻ തന്നെയാണ് പകരം ചുമതലയിലേക്ക് എ വിജയരാഘവനെ അന്ന് നിർദ്ദേശിച്ചത്. ഇത് താൽക്കാലികമായ മാറ്റം മാത്രമാണെന്നും കോടിയേരി മടങ്ങി എത്തും എന്നും സിപിഎം നേതൃത്വം വിശദീകരിച്ചിരുന്നു. കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരി ബെംഗളുരൂ മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുകയാണ്. ബിനീഷ് വിഷയത്തിൽ കോടിയേരി ബാലകൃഷ്ണൻ രാജി വെയ്‌ക്കേണ്ടതില്ലെന്നാണ് നേരത്തെ പാർട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നത്. മകന്റെ കുറ്റകൃത്യങ്ങൾക്ക് പാർട്ടി സെക്രട്ടറിയായ അച്ഛന് ഉത്തരവാദിത്തം ഇല്ലെന്നും സിപിഎം വാദിച്ചു. പ്രതിപക്ഷം കോടിയേരിയുടെ രാജി ആവശ്യം ശക്തമാക്കിയപ്പോൾ അതിന്റെ ആവശ്യം ഇല്ലെന്ന നിലപാടിലായിരുന്നു സിപിഎം സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും. എന്നാൽ രണ്ട് നിർണായക തിരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കുന്ന പാർട്ടിയും സർക്കാരും ബിനീഷ് വിഷയത്തിന് മേലുള്ള തിരിച്ചടി ഒഴിവാക്കാനാഗ്രഹിച്ചിരുന്നു.

വിജയരാഘവന്റെ നേതൃത്വത്തിൽ നടന്ന വടക്കന്മേഖല ജാഥ വേണ്ടത്ര ഫലപ്രദമായില്ലെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിലുണ്ടായിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കോടിയേരി തിരികെ എത്താനുള്ള സാദ്ധ്യത സി പി എം കേന്ദ്രങ്ങൾ നൽകുന്നത്. കോടിയേരി തിരികെയെത്തുന്ന സാഹചര്യമുണ്ടായാൽ വിജയരാഘവൻ തിരഞ്ഞെടുപ്പിൽ മത്സരിക്കും. വി എസ് അച്യുതാനന്ദൻ ഒഴിയുന്ന മലമ്പുഴ മണ്ഡലത്തിൽ നിന്നാകും അദ്ദേഹം ജനവിധി തേടുക. നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും പൂർത്തിയാക്കുകയാണ് ലക്ഷ്യം. സിപിഐ ഉൾപ്പടെയുള്ള എല്ലാ പാർട്ടികളുമായും ആദ്യഘട്ട സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കിയിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP