Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫോണിൽ സൗഹൃദത്തിൽ വീഴ്‌ത്തി എറണാകുളത്ത് എത്തിച്ച് പീഡിപ്പിക്കും; പോക്‌സോയിൽ കുടുങ്ങിയപ്പോൾ കേസ് ഒഴിവാക്കാൻ ജാമ്യം കിട്ടിയ ശേഷം ഭൂവനേശ്വരീ ക്ഷേത്രത്തിൽ വച്ച് താലികെട്ട്; ദാമ്പത്യം നാലു മാസം കൊണ്ട് തകർത്തത് ലഹരിയും; പിന്നെ കാമുകിയുടെ രക്തസ്രാവത്തിലെ മരണവും; ഗോകുലെന്ന മുത്തുവിന് ആദ്യ കേസിൽ ശിക്ഷ ഒരുങ്ങിയത് ഇങ്ങനെ

ഫോണിൽ സൗഹൃദത്തിൽ വീഴ്‌ത്തി എറണാകുളത്ത് എത്തിച്ച് പീഡിപ്പിക്കും; പോക്‌സോയിൽ കുടുങ്ങിയപ്പോൾ കേസ് ഒഴിവാക്കാൻ ജാമ്യം കിട്ടിയ ശേഷം ഭൂവനേശ്വരീ ക്ഷേത്രത്തിൽ വച്ച് താലികെട്ട്; ദാമ്പത്യം നാലു മാസം കൊണ്ട് തകർത്തത് ലഹരിയും; പിന്നെ കാമുകിയുടെ രക്തസ്രാവത്തിലെ മരണവും; ഗോകുലെന്ന മുത്തുവിന് ആദ്യ കേസിൽ ശിക്ഷ ഒരുങ്ങിയത് ഇങ്ങനെ

ആർ പീയൂഷ്

കൊച്ചി: ഹോട്ടൽ മുറിയിൽ പത്തൊൻപതുകാരി അമിത രക്ത സ്രാവത്തെ തുടർന്ന് മരിച്ചപ്പോഴാണ് എടവനക്കാട് കാവുങ്കൽ വീട്ടിൽ ഗോകുൽ (മുത്തു-25) ചർച്ചയായത്. ഈ മുത്തു ഇപ്പോൾ മറ്റൊരു കേസിൽ കുറ്റവാളിയാകുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി 10 വർഷം തടവും 25,000 രൂപ പിഴയും വിധിച്ചതോടെ മുത്തുവിന് ജയിലറയിൽ ഇനി കഴിഞ്ഞ് അടുത്ത കേസിൽ വിചാരണ നേരിടാം.

രണ്ട് വർഷം മുൻപ് ഞാറക്കൽ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫോൺ വഴി സൗഹൃദത്തിലാക്കിയ ശേഷം എറണാകുളത്തെത്തിച്ച് ഉപദ്രവിച്ചിരുന്നു. ഇതറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും പോക്‌സോ നിയമ പ്രകാരം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. ജാമ്യത്തിലിറങ്ങിയ ശേഷം പെൺകുട്ടിയെ വിളിച്ചിറക്കിക്കൊണ്ട് ബന്ധുവീട്ടിൽ വരികയും പിന്നീട് ബന്ധുക്കളുടെ സാന്നിധ്യത്തിൽ അണിയൽ കടപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കുകയും ചെയ്തു.

അമിതമായി ലഹരി ഉപയോഗിക്കുന്ന ഇയാൾ ജോലിക്ക് പോകാറേയില്ലായിരുന്നു. പെൺകുട്ടി കഴിഞ്ഞിരുന്നത് ഗോകുലിന്റെ പിതാവിന്റെ ചെലവിലായിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഒരു വസ്ത്രമോ മറ്റെന്തെങ്കിലുമോ ഗോകുൽ വാങ്ങി കൊടുത്തിട്ടില്ല. ഇക്കാര്യം പറഞ്ഞ് ഇരുവരും എപ്പോഴും വഴക്കായിരുന്നു. കൂടാതെ മറ്റു പെൺകുട്ടികളുമായുള്ള ഫോൺ വിളിയും ലഹരി ഉപയോഗവും മനസ്സിലായതോടെ പെൺകുട്ടി വിവാഹം നടന്ന് നാലാം മാസം ഇയാളെ ഉപേക്ഷിച്ച് പോയി. ഈ കേസിലാണ് കോടതിയുടെ നിർണ്ണായക വിധിയുണ്ടായത്.

ജാമ്യത്തിൽ ഇറങ്ങി വീണ്ടും മറ്റൊരു പെൺകുട്ടിയെ ഹോട്ടൽ മുറിയിൽ കൊണ്ടു പോയി പീഡിപ്പിക്കുകയും രക്തസ്രാവമുണ്ടായി പെൺകുട്ടി മരിക്കുകയും ചെയ്ത കേസിൽപെട്ടത് കോടതി നിരീക്ഷിച്ചു. പ്രതി ഇനിയും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല എന്ന പ്രോസിക്യൂഷൻ വാദം എറണാകുളം അഡി.ജില്ലാസെക്ഷൻസ് കോടതി ശരിവയ്ക്കുകയായിരുന്നു. തുടർന്ന് ഗോകുലിനെ ശിക്ഷിക്കുകയായിരുന്നു. ഞാറയ്ക്കൽ മുൻ ഇൻസ്പെക്ടർ എ.എ അഷ്റഫ് അന്വേഷണം നടത്തിയാണ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

ഗോകുൽ നാട്ടിലെ സ്ഥിരം പ്രശ്നക്കാരനാണ്. ലഹരി മരുന്ന് ഉപയോഗവും പെൺകുട്ടികളെ ചൂഷമം ചെയ്യുകയുമാണ് ഇയാളുടെ സ്ഥിരം പരിപാടി. സോഷ്യൽ മീഡിയ വഴിയും ഫോൺ വഴിയുമാണ് ഇയാൾ പെൺകുട്ടികളെ വശത്താക്കിയിരുന്നത്. എഴുപുന്ന സ്വദേശിനായ പത്തൊൻപതുകാരിയെയും ഇത്തരത്തിൽ വലയിൽ വീഴ്‌ത്തി ചൂഷണം ചെയ്തപ്പോഴാണ് മരണം സംഭവിച്ചത്. പെൺകുട്ടി ഫെയ്സ് ബുക്ക് വഴി ഒരു മാസം മുൻപാണ് ഗോകുലുമായി അടുപ്പത്തിലാകുന്നത്. പിന്നീട് പരസ്പരം മൊബൈൽ നമ്പറുകൾ കൈമാറുകയും വാട്ട്സാപ്പ് വഴി ബന്ധം നിലനിർത്തുകയുമായിരുന്നു.

2020 ഓഗസ്റ്റ് 11 നാണ് ഗോകുൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള 'റീഗേറ്റ് ഇൻ' എന്ന ഹോട്ടലിൽ പെൺകുട്ടിയുമായി എത്തിയത്. ഇരുവരും ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ പെൺകുട്ടിക്ക് രക്തസ്രാവമുണ്ടായി. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും രക്തസ്രാവം നിലച്ചില്ല. രണ്ടു മണി ആയപ്പോഴേക്കും പെൺകുട്ടി അബോധാവസ്ഥയിലായി. തുടർന്നാണ് യുവാവ് പെൺകുട്ടിയെ ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ ഓട്ടോ റിക്ഷയിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മരണം സംഭവിച്ചു എന്നറിഞ്ഞതോടെ ഗോകുൽ ആശുപത്രിയിൽ നിന്നും കടന്നു കളഞ്ഞു. തുടർന്ന് ആശുപത്രി അധികൃതർ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹോട്ടൽ കണ്ടെത്തുകയും ഇവിടെ നിന്നും യുവാവിന്റെ മൊബൈൽ നമ്പരും വിശദാംശങ്ങളും ലഭിച്ചു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാളെ നഗരത്തിൽ നിന്നു തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഗോകുലിന്റെ നിർബന്ധപ്രകാരമാണ് പെൺകുട്ടി എറണാകുളത്തെത്തിയത് എന്ന് പൊലീസ് പറഞ്ഞു. ഒരു ഓട്ടോ റിക്ഷക്കാരനാണ് ഇരുവരെയും ഹോട്ടലിൽ എത്തിച്ചത്. ഇവിടെ വച്ചാണ് പെൺകുട്ടിക്ക് അമിത രക്ത സ്രാവമുണ്ടായി മരണപ്പെട്ടത്. തക്ക സമയത്ത് വൈദ്യ സഹായം ലഭ്യമാക്കാതിരുന്നതാണ് പെൺകുട്ടി മരിക്കാൻ കാരണമെന്നാണ് പൊലീസ് റിപ്പോർട്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP