Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുദ്ധത്തിന്റെ കാര്യത്തിൽ ബൈഡനെന്നോ ട്രംപെന്നോ വ്യത്യാസമില്ല; ഭീഷണി ഉണ്ടായാൽ ആലോചിക്കാൻ ഇടം കൊടുക്കാതെ തിരിച്ചടിക്കും; സിറിയയിൽ കടന്നു കയറി ബോംബിട്ട് അമേരിക്ക കൊന്നത് 22 പേരെ; ഇസ്രയേൽ കാർഗോ ഷിപ്പിൽ സ്ഫോടനം നടത്തി ഇറാന്റെ തിരിച്ചടി; ജോ ബൈഡൻ ഭരണകൂടവും യുദ്ധഭൂമിയിൽ ഇറങ്ങുമ്പോൾ

യുദ്ധത്തിന്റെ കാര്യത്തിൽ ബൈഡനെന്നോ ട്രംപെന്നോ വ്യത്യാസമില്ല; ഭീഷണി ഉണ്ടായാൽ ആലോചിക്കാൻ ഇടം കൊടുക്കാതെ തിരിച്ചടിക്കും; സിറിയയിൽ കടന്നു കയറി ബോംബിട്ട് അമേരിക്ക കൊന്നത് 22 പേരെ; ഇസ്രയേൽ കാർഗോ ഷിപ്പിൽ സ്ഫോടനം നടത്തി ഇറാന്റെ തിരിച്ചടി; ജോ ബൈഡൻ ഭരണകൂടവും യുദ്ധഭൂമിയിൽ ഇറങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ബൈഡൻ അധികാരത്തിലെത്തിയപ്പോൾ ഉണ്ടായ പ്രധാന സംശയം ഇറാനുമായുള്ള ബന്ധം എങ്ങനെയായി മാറുമെന്നായിരുന്നു. ഇറാന്റെ സാമ്പത്തിക ഉപരോധം പിൻവലിക്കാനും മറ്റും തയ്യാറാകുമെന്ന് വരെ നിരീക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. ഭരണകൂടം ഏതായാലും ഇറാൻ പിന്തുണയ്ക്കുന്ന തീവ്രവാദത്തോട് സന്ധിയില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമേരിക്ക. സിറിയൻ അതിർത്തി കടന്ന് അമേരിക്ക നടത്തിയ ബോംബിംഗിൽ ഇറാൻ പിന്തുണയുള്ള 22 വിമതരാണ് കൊല്ലപ്പെട്ടത്. ഇറാക്കിലെ അമേരിക്കൻ താവളങ്ങളിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിന്റെ പ്രതികാരമായിട്ടായിരുന്നു ഈ നടപടി.

അതിർത്തിയിൽ ആയുധങ്ങൾ കടത്താൻ തീവ്രവാദികൾ ഉപയോഗിക്കുന്ന ഭാഗത്താണ് ഏഴ് വ്യത്യസ്ത ഇടങ്ങളിലായി അമേരിക്ക ബോംബ് വർഷിച്ചത്. ഇറാൻ പിന്തുണയുള്ള അൽ ബുകാമൽ എന്ന തീവ്രവാദി സംഘടനയുടെ കേന്ദ്രങ്ങളിലായിരുന്നു ബോംബാക്രമണം നടത്തിയതെന്ന് അമേരിക്ക വെളിപ്പെടുത്തി. ബൈഡൻ ഭരണകൂടത്തിന്റെ ആദ്യ സൈനിക നടപടി കൂടിയാണിത്. നേരത്തേ ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ നടന്ന തീവ്രവാദി ആക്രമണത്തിൽ അനേകം സൈനികർക്ക് പരിക്ക് പറ്റിയിരുന്നു. കരാർ ജോലിയിൽ ഏർപ്പെട്ടിരുന്ന ഒരാൾ മരണമടയുകയും ചെയ്തിരുന്നു. ഇറാഖ് സർക്കാർ ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബൈഡൻ ഭരണകൂടത്തിന്റെ ഈ തിരിച്ചടി രണ്ടുകാര്യങ്ങളാണ് സൂചിപ്പിക്കുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താത്പര്യങ്ങൾ സംരക്ഷിക്കാൻ അമേരിക്ക ഏതറ്റം വരെയും പോകുമെന്നാണ് അതിലൊന്ന്. അതേസമയം, വലിയ ലക്ഷ്യങ്ങളിൽ ആക്രമണം നടത്താതെ, തീവ്രവാദ കേന്ദ്രങ്ങൾ മാത്രം തെരഞ്ഞെടുത്ത് ആക്രമണം നടത്തിയതോടെ, സംഘർഷം വളർത്താൻ അമേരിക്ക് ആഗ്രഹിക്കുന്നില്ല എന്നൊരു സന്ദേശം കൂടി നൽകുന്നു.

അമേരിക്കൻ സൈനിക താവളത്തിനു നേരെ നടത്തിയ ആക്രമണത്തെ കുറിച്ച് ഇറാഖ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് ആക്രമണത്തിനു പിന്നിലെന്ന വസ്തുത ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അധികം അറിയപ്പെടാത്ത ഒരു ചെറിയ ഷിയാ സംഘം, സരയാ ആവ്ലിയാ അൽ ഡാം എന്ന സംഘടന ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് എത്തിയിട്ടുണ്ട്.

ഇസ്രയേലി ചരക്കുകപ്പലിൽ ദുരൂഹമായ സാഹചര്യത്തിൽ സ്ഫോടനം

സിറിയയിലെ തീവ്രവാദി കേന്ദ്രങ്ങളിൽ ഇന്നലെ അമേരിക്ക മിന്നലാക്രമണം നടത്തിയതിന് മണിക്കൂറുകൾക്കകം ഒമാൻ കടലിടുക്കിൽ ഇസ്രയേലിന്റെ ഒരു ചരക്കുകപ്പലിൽ തീർത്തും ദുരൂഹമായ സാഹചര്യത്തിൽ സ്ഫോടനം നടന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ചൂടുപിടിച്ച സാഹചര്യത്തിൽ നടന്ന ഈ സ്ഫോടനം, ഈ മേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഉയർത്തിയിട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന് ഏറ്റവും അടുത്തുള്ള തുറമുഖത്തിൽ അടുക്കുവാൻ നിർബന്ധിതമായ കപ്പലും അതിലെ ജീവനക്കാരും സുരക്ഷിതരാണെന്ന വിവരം ലഭിച്ചിട്ടുണ്ട്.

2019-ൽ സ്ഫോടനങ്ങളുടെ ഒരു പരമ്പര തന്നെ ദൃശ്യമായതാണ് ഒമാൻ കടലിടുക്കിൽ. അതിനെല്ലാം ഉത്തരവാദി ഇറാനാണെന്ന് അമേരിക്ക കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇറാൻ ഈ ആരോപണമെല്ലാം നിഷേധിച്ചിട്ടുമുണ്ട്. എം വി ഹീലിയോസ് റേ എന്ന ചരക്കുകപ്പലിലാണ് സ്ഫോടനമുണ്ടായത് എന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഒമാൻ ഉൾക്കടലിൽ നിന്നും അറബിക്കടലിലേക്ക് പ്രവേശിച്ച ഉടനെ കപ്പൽ തിരിച്ച് ഹോർമൂസ് കടലിടുക്കിലേക്ക് പോകുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP