Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൃശ്ശൂർ ആളൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചു; ഏഴ് പേർ അറസ്റ്റിൽ; 20 പേർക്കെതിരെ കേസെടുത്തു

തൃശ്ശൂർ ആളൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചു; ഏഴ് പേർ അറസ്റ്റിൽ; 20 പേർക്കെതിരെ കേസെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: തൃശ്ശൂർ ആളൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ. കാമുകനും സുഹൃത്തുക്കളും ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. 20 പേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

ആളൂർ സ്വദേശിനിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പ്രണയം നടിച്ച് കൂട്ടിക്കൊണ്ട് പോയശേഷം യുവാവ് പീഡിപ്പിച്ചെന്നാണ് കേസ്. യുവാവിന്റെ സുഹൃത്തുക്കളും പെൺകുട്ടിയെ പീഡിപ്പിച്ചു.

ഒരു യുവാവുമായി പ്രണയത്തിലായിരുന്നു പെൺകുട്ടി. പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയ കാമുകനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് യുവാവിന്റെ സുഹൃത്തുകളും പെൺകുട്ടിയെ പീഡിപ്പിച്ചു.

14 തവണ പീഡനത്തിനിരയായി എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളേയും ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP