Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഴിമതി പിടിക്കുമ്പോൾ പിണറായിക്ക് മറവിരോഗം; കള്ളക്കടത്തുകാർ ഓഫീസിൽ കയറിയിറങ്ങിയതും സ്വപ്ന വന്നതും അദ്ദേഹം മറന്നു; തട്ടിക്കൂട്ട് കമ്പനിക്കാർ അദ്ദേഹത്തെ കണ്ടതും മറന്നു; മറവിരോഗം ബാധിച്ച ഒരാളെ വീണ്ടും മുഖ്യമന്ത്രി ആക്കേണ്ടതുണ്ടോ എന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും കെ.സുരേന്ദ്രൻ

അഴിമതി പിടിക്കുമ്പോൾ പിണറായിക്ക് മറവിരോഗം; കള്ളക്കടത്തുകാർ ഓഫീസിൽ കയറിയിറങ്ങിയതും സ്വപ്ന വന്നതും അദ്ദേഹം മറന്നു; തട്ടിക്കൂട്ട് കമ്പനിക്കാർ അദ്ദേഹത്തെ കണ്ടതും മറന്നു; മറവിരോഗം ബാധിച്ച ഒരാളെ വീണ്ടും മുഖ്യമന്ത്രി ആക്കേണ്ടതുണ്ടോ എന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും  കെ.സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

പട്ടാമ്പി: അഴിമതി നടത്തിയത് പിടിക്കപ്പെടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് മറവിരോഗം ബാധിക്കുന്നെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ വരുന്നവരെ കുറിച്ച് അദ്ദേഹത്തിന് ഓർമ്മയില്ല. കള്ളക്കടത്തുകാർ ഓഫീസിൽ കയറിയിറങ്ങിയതും സ്വപ്ന വന്നതും അദ്ദേഹം മറന്നു. അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി തന്നെ കള്ളക്കടത്തിന് കൂട്ടുനിന്നതും അറിഞ്ഞില്ല. ഏറ്റവും ഒടുവിൽ ആഴക്കടൽ മത്സ്യബന്ധനത്തിന് വന്ന തട്ടിക്കൂട്ട് കമ്പനിക്കാർ മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറിയിറങ്ങിയതും അദ്ദേഹത്തെ കണ്ടതും മറന്നു. മറവിരോഗം ബാധിച്ച ഒരാളെ വീണ്ടും മുഖ്യമന്ത്രി ആക്കേണ്ടതുണ്ടോ എന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. പട്ടാമ്പിയിൽ വിജയ യാത്രക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ.

ആഴക്കടൽ മത്സ്യബന്ധനത്തിന് തട്ടിപ്പ് കമ്പനിക്ക് അനുമതി നൽകിയതിനു പിന്നിൽ വലിയ അഴിമതിയാണ്. ഇതു പിടിക്കപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രിക്ക് ഒന്നും ഓർമ്മയില്ലാതായത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ തീയതി കുറിക്കാൻ പോയതുപോലും ശിവശങ്കരനെയും കൂട്ടിയാണ്. അത്ര അടുപ്പമായിരുന്നു. ഇപ്പോൾ ശിവശങ്കരനെ തന്നെ ഓർമ്മയില്ല. അഞ്ചു കൊല്ലം നടത്തിയ അഴിമതികളൊന്നും ഓർമ്മയിലേയില്ല. അഞ്ചു കൊല്ലം ഉമ്മൻ ചാണ്ടി അഴിമതി നടത്തി മുടിപ്പിച്ചപ്പോഴാണ് പിണറായി കയറിയത്. കൂടുതൽ വലിയ അഴിമതിക്കാരനാകാനുള്ള മത്സരത്തിലാണവർ.

പിണറായി സർക്കാരിന്റെ അഴിമതിയിൽ മടുത്താണ് ജേക്കബ് തോമസിനെ പോലുള്ള ഉദ്യോഗസ്ഥർ അവർക്കെതിരായത്. അവരെല്ലാം ബിജെപിയെ ആണ് തെരഞ്ഞെടുത്തത്. ബ്രിട്ടീഷുകാരും രാജാക്കന്മാരും പണിത നൂറും ഇരുനൂറും വർഷം പഴക്കമുള പാലങ്ങൾ ഒരു കുഴപ്പവും ഇല്ലാതെ നിൽക്കുമ്പോഴാണ് ഉമ്മൻ ചാണ്ടി പണിത ഒന്നര കൊല്ലം പഴക്കമുള്ള പാലം പൊളിഞ്ഞത്. ആ പാലം പുതുക്കി പണിയാനുള്ള കാലാവധി 18 മാസമായിരുന്നു. അഞ്ചര മാസം കൊണ്ട് പണി തീർത്ത് മെട്രോമാൻ ഇ. ശ്രീധരൻ ബിജെപിയിൽ ചേർന്നു. ഇവരുടെയെല്ലാം അഴിമതി കണ്ട് മടുത്താണ് അദ്ദേഹം നരേന്ദ്ര മോദിയുടെ പാർട്ടി യിൽ എത്തിയത്. സുരേന്ദ്രൻ പറഞ്ഞു.

ലക്ഷക്കണക്കിന് യുവാക്കൾ തൊഴിലിനു വേണ്ടി സമരം ചെയ്യുമ്പോൾ പി എസ് സി റാങ്ക് പട്ടികയെല്ലാം റദ്ദാക്കി നേതാക്കന്മാരുടെ ഭാര്യമാർക്ക് പിൻവാതിലിലൂടെ ജോലി നൽകുന്ന പ്രസ്ഥാനമായി സിപിഎം. സാംസ്‌കാരിക നായകനായി മേനി നടിച്ചു നടക്കുന്ന സുനിൽ പി ഇളയിടം ജോലി നേടിയതും തട്ടിപ്പ് നടത്തിയാണ്. സിപിഎം നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും വഴിവിട്ട് ജോലി നൽകാനുള്ള സ്ഥാപനമായി കാലടി സംസ്‌കൃത സർവകലാശാല മാറി. കാലഹരണപ്പെട്ട പ്രസ്ഥാനമാണ് സിപിഎമ്മെന്ന് സുരേന്ദ്രൻ പറഞ്ഞു. ആശയത്തെ പോലും അവർ തള്ളിക്കളഞ്ഞു. ആശയമല്ല ആമാശയമാണാവർക്കുള്ളത്. സിപിഎം പിരിച്ചുവിട്ട് നേതാക്കൾ കാശിക്കു പോകണമെന്നും സുരേന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP