Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഇത്തവണ ഇതു യോജിപ്പിച്ചിട്ടില്ല'; 'പക്ഷേ അടുത്ത തവണ ഉറപ്പായും ചെയ്തിരിക്കും'; മുകേഷ് അംബാനിക്കും ഭാര്യ നിതയ്ക്കും വധഭീഷണി; ഹിന്ദിയിൽനിന്ന് ഇംഗ്ലിഷിലേക്കു തർജമ ചെയ്ത കുറിപ്പ് കണ്ടെത്തിയത് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനത്തിൽ; ശതകോടീശ്വരന്റെ കുടുംബത്തിന് പഴുതടച്ച സുരക്ഷ ഒരുക്കാൻ മോദി സർക്കാർ

'ഇത്തവണ ഇതു യോജിപ്പിച്ചിട്ടില്ല'; 'പക്ഷേ അടുത്ത തവണ ഉറപ്പായും ചെയ്തിരിക്കും'; മുകേഷ് അംബാനിക്കും ഭാര്യ നിതയ്ക്കും വധഭീഷണി; ഹിന്ദിയിൽനിന്ന് ഇംഗ്ലിഷിലേക്കു തർജമ ചെയ്ത കുറിപ്പ് കണ്ടെത്തിയത് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനത്തിൽ; ശതകോടീശ്വരന്റെ കുടുംബത്തിന് പഴുതടച്ച സുരക്ഷ ഒരുക്കാൻ മോദി സർക്കാർ

ന്യൂസ് ഡെസ്‌ക്‌

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും വധഭീഷണി. മുകേഷ് അംബാനിയുടെ മുംബൈയിലെ ആഡംബര വസതിക്കു സമീപം സ്‌ഫോടക വസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനത്തിൽ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. 'ഇത്തവണ ഇതു യോജിപ്പിച്ചിട്ടില്ല, പക്ഷേ അടുത്ത തവണ ഉറപ്പായും ചെയ്തിരിക്കും' എന്നാണ് ഹിന്ദിയിൽനിന്ന് ഇംഗ്ലിഷിലേക്കു തർജമ ചെയ്ത കുറിപ്പിൽ ഉള്ളത്.

മുകേഷ് അംബാനിയെയും ഭാര്യ നിതയെയും അഭിസംബോധന ചെയ്തായിരുന്നു കുറിപ്പ്. സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കത്തക്ക തരത്തിൽ ബന്ധിപ്പിച്ചിട്ടില്ല എന്നാണ് കത്തിൽ വ്യക്തമാക്കുന്നത്. കുറിപ്പിൽ നിറയെ അക്ഷരത്തെറ്റുകളായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഒന്നുകിൽ അധികം വിദ്യാഭ്യാസമുള്ളയാൾ ആവില്ല കുറിപ്പെഴുതിയത്. അല്ലെങ്കിൽ അത്തരത്തിൽ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാകുമെന്നും പൊലീസ് കരുതുന്നു.

വാഹനത്തിനുള്ളിൽ കൂടുതൽ നമ്പർ പ്ലേറ്റുകൾ ഉണ്ടായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂറോളം ഡ്രൈവർ പുറത്തിറങ്ങാതെ വാഹനത്തിൽ തന്നെയിരുന്നുവെന്നും സിസിടിവി ദൃശ്യ പരിശോധനയിൽനിന്നു വ്യക്തമായി.

വാഹനം ഉപേക്ഷിച്ചയാളെ കണ്ടെത്താൻ ശക്തമായ അന്വേഷണമാണ് നടത്തുന്നതെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. മുംബൈ ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുമെന്നും വസ്തുതകൾ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

അംബാനിയുടെ ആന്റില എന്ന വീട്ടിൽനിന്ന് ഏതാനും മീറ്ററുകൾ അകലെ ഒരു കെട്ടിടത്തിനു വെളിയിലാണ് സ്ഫോടകവസ്തുക്കൾ നിറച്ച് വാഹനം പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയത്. പുലർച്ചെ ഒരു മണിയോടെ വാഹനം അവിടെ പാർക്ക് ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഏതാണ്ട് രണ്ട് മണിക്കൂറോളം ഡ്രൈവർ പുറത്തിറങ്ങാതെ വാഹനത്തിൽ തന്നെയിരുന്നുവെന്നും സിസിടിവി ദൃശ്യ പരിശോധനയിൽനിന്നു വ്യക്തമായി.

വിജയ സ്റ്റോഴ്സ് എന്ന പലചരക്കു കടയ്ക്കു പുറത്താണു വാഹനം പാർക്ക് ചെയ്തിരുന്നത്. മണിക്കൂറുകൾ പിന്നിട്ടിട്ടും വാഹനം മാറ്റാത്തതിനെത്തുടർന്ന് അംബാനിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അറിയിച്ചതനുസരിച്ചാണ് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. 20 ജലാറ്റിൻ സ്റ്റിക്കുകൾ വാഹനത്തിലുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ തുടർന്ന് കമാൻഡോകളും ഡോഗ് സ്‌ക്വാഡും രംഗത്തെത്തി. അംബാനിയുടെ വീടുൾപ്പെടുന്ന പ്രദേശത്തെ സുരക്ഷ ശക്തമാക്കി. 27 നിലയുള്ള ആന്റിലിയ എന്ന ബഹുനില വസതിയിലാണ് അംബാനിയും കുടുംബവും കഴിയുന്നത്. 2012ലാണ് ഇവിടേക്കു താമസം മാറ്റിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP