Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാവെളുക്കുവോളം നാലംഗസംഘത്തിന്റെ ആഘോഷം; രാവിലെ ഓട്ടം വിളിക്കാനെത്തിയവർ കതക് തുറന്ന് നോക്കിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന മൃതദേഹം; ഇലന്തൂരിൽ വീടിനുള്ളിൽ ഓട്ടോഡ്രൈവർ വെട്ടേറ്റ് മരിച്ച നിലയിൽ: പ്രതികളെ കുറിച്ച് സൂചനയെന്ന് പൊലീസ്

രാവെളുക്കുവോളം നാലംഗസംഘത്തിന്റെ ആഘോഷം; രാവിലെ ഓട്ടം വിളിക്കാനെത്തിയവർ കതക് തുറന്ന് നോക്കിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന മൃതദേഹം; ഇലന്തൂരിൽ വീടിനുള്ളിൽ ഓട്ടോഡ്രൈവർ വെട്ടേറ്റ് മരിച്ച നിലയിൽ: പ്രതികളെ കുറിച്ച് സൂചനയെന്ന് പൊലീസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഇലന്തൂർ ഭഗവതിക്കുന്ന് ക്ഷേത്രത്തിന് സമീപം ഓട്ടോഡ്രൈവറെ സ്വന്തം വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂവപ്പള്ളി കിഴക്കേതിൽ കെ ഏബ്രഹാം (കൊച്ചുമോൻ-52) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ഓട്ടോ വിളിക്കാൻ വന്നവർ ആരെയും കാണാതെ വീടിനുള്ളിൽ കയറി നോക്കിയപ്പോഴാണ് കഴുത്തിന് വെട്ടേറ്റ് ചോരവാർന്ന നിലയിൽ കൊച്ചുമോനെ കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചു.

ഭാര്യയുമായി പിണങ്ങി തനിച്ചാണ് കൊച്ചുമോൻ താമസിച്ചിരുന്നത്. ഇന്നലെ രാത്രി കൊച്ചുമോനും മറ്റു മൂന്നുപേരുമായി വീട്ടിനുള്ളിൽ മദ്യസൽക്കാരം നടന്നിരുന്നു. അതിനിടെയുണ്ടായ വാക്കുതർക്കമാകാം കൊലപാതകത്തിൽ കലാശിച്ചതെന്ന് കരുതുന്നു. കഴുത്തിൽ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണമായി പൊലീസ് കരുതുന്നത്. ഇയാൾക്കൊപ്പം മദ്യപിക്കാൻ വന്നവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP