Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീട്ടിൽ വച്ച് കുഴഞ്ഞു വീണു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം പൊലീസ് നിർദേശാനുസരണം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ വച്ചു; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വന്നതോടെ പൊലീസ് അറിയാതെ വീട്ടുകാർ സംസ്‌കരിച്ചു; ഇനി കല്ലറ തുറന്ന് പോസ്റ്റുമോർട്ടം: സംഭവം കോയിപ്പുറത്ത്

വീട്ടിൽ വച്ച് കുഴഞ്ഞു വീണു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം പൊലീസ് നിർദേശാനുസരണം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ വച്ചു; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വന്നതോടെ പൊലീസ് അറിയാതെ വീട്ടുകാർ സംസ്‌കരിച്ചു; ഇനി കല്ലറ തുറന്ന് പോസ്റ്റുമോർട്ടം: സംഭവം കോയിപ്പുറത്ത്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വീട്ടിൽ കുഴഞ്ഞു വീണ യുവാവ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത ശേഷം കോവിഡ് പരിശോധനാ ഫലം വരുന്നതിനായി മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് നെഗറ്റീവായതറിഞ്ഞ വീട്ടുകാർ മോർച്ചറിയിൽ നിന്ന് മൃതദേഹം എടുത്ത് പള്ളി വളപ്പിൽ സംസ്‌കരിച്ചു. തുടർന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സ്റ്റേഷനിൽ കൊണ്ടു ചെന്നപ്പോഴാണ് പൊലീസുകാർ ഞെട്ടിയത്.

ഇനി കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തേണ്ട അവസ്ഥയിലാണ് പൊലീസ്. മാരാമൺ ചെട്ടിമുക്ക് മണിയിലേത്ത്ജസ്റ്റിൻ കുര്യൻ (48) ആണ് മരിച്ചത്. 24 ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അസ്വസ്ഥത അനുഭവപ്പെട്ട ജസ്റ്റിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. കോഴഞ്ചേരി ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയായതിനാൽ മൃതദേഹം തൊട്ടടുത്ത പൊയ്യാനിൽ ആശുപത്രി മോർച്ചറിയിൽ വയ്ക്കാൻ പൊലീസ് നിർദേശിച്ചു.

കോവിഡ് പരിശോധനാ ഫലം വന്ന ശേഷം തങ്ങളെ അറിയിച്ച് സംകരിച്ചാൽ മതിയെന്ന് കോയിപ്പുറം പൊലീസ് നിർദേശവും നൽകി. ബന്ധുക്കൾ മാത്രമാണ് മൃതദേഹം മോർച്ചറിയിലേക്ക് വയ്ക്കാൻ എത്തിയത്. 25 ന് രാവിലെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് അറിഞ്ഞു. ബന്ധുക്കൾ നേരെ ആശുപത്രി മോർച്ചറിയിലെത്തി മൃതദേഹം ഏറ്റു വാങ്ങി. ഒരു മണിയോടെ ഇടവകപ്പള്ളിയിൽ സംസ്‌കരിക്കുകയും ചെയ്തു. പൊലീസിന്റെ നിർദ്ദേശം സ്വകാര്യ ആശുപത്രിക്കാർക്ക് ലഭിക്കാത്തതിനാൽ മൃതദേഹം വിട്ടു കൊടുക്കുന്നതിന് തടസമൊന്നുമുണ്ടായില്ല.

സംസ്‌കാരം കഴിഞ്ഞ ശേഷം വൈകിട്ട് മൂന്നു മണിയോടെ മരിച്ചയാളുടെ മകൻ ജയ്സൺ(19) കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി കോയിപ്രം പൊലീസ് സ്റ്റേഷനിൽ ചെന്നു. മൃതദേഹം എടുത്ത് വിട്ടു നൽകുന്നതിന് വേണ്ടി പൊലീസ് പോകാൻ തയാറായപ്പോഴാണ് തങ്ങൾ അടക്കിയെന്ന വിവരം അറിഞ്ഞത്. പൊലീസ് എഫ്ഐആർ ഇട്ട മൃതദേഹം അവരുടെ അനുവാദം കൂടാതെ സംസ്‌കരിച്ചത് എന്തിനെന്ന ചോദ്യത്തിന് പള്ളിയിലെ വികാരി പോസ്റ്റുമോർട്ടം വേണ്ടെന്ന് പറഞ്ഞുവെന്നായിരുന്നു മറുപടി. ഇതോടെ പൊലീസ് ശരിക്കും വെട്ടിലായി. ഇനി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാതെ സംസ്‌കരിക്കാൻ കഴിയില്ല.

അതിനായി നിരവധി നൂലാമാലകളുണ്ട്. ആർഡിഓയ്ക്ക് പരാതി നൽകണം. ആർഡിഓ ഉത്തരവ് വന്നാൽ പള്ളി കമ്മറ്റിയുടെ അനുവാദം കല്ലറ പൊളിക്കുന്നതിന് വേണം. പൊലീസ് സർജന്മാരുടെ സമയവും സന്ദർഭവും നോക്കണം. എല്ലാം കൂടി ചുരുങ്ങിയത് ഒരു മാസമെങ്കിലും സമയം വേണ്ടി വരും. ആകെ പെട്ട അവസ്ഥയിലാണ് കോയിപ്രം പൊലീസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP