Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചരിത്രസ്മാരകത്തിന് മുന്നിൽ അവർ തലകുനിച്ച് നിന്നു; പിന്നിൽ നിരന്ന് നിന്ന് നിറയൊഴിച്ചത് കുരുന്നു ഭീകരർ; കൈയടിയോടെ ആൾക്കൂട്ടം; ഐസിസ് ഭീകരതയുടെ മറ്റൊരു വീഡിയോ പുറത്ത്

ചരിത്രസ്മാരകത്തിന് മുന്നിൽ അവർ തലകുനിച്ച് നിന്നു; പിന്നിൽ നിരന്ന് നിന്ന് നിറയൊഴിച്ചത് കുരുന്നു ഭീകരർ; കൈയടിയോടെ ആൾക്കൂട്ടം; ഐസിസ് ഭീകരതയുടെ മറ്റൊരു വീഡിയോ പുറത്ത്

മൃഗീയത തങ്ങളുടെ അടിസ്ഥാന തത്വശാസ്ത്രവും ആദർശവുമാക്കിയ ഐസിസ് ഭീകരർ ഓരോ കൊലപാതകത്തിലും പുതുമ കൊണ്ടു വരാൻ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ കുരുന്നു ഭീകരരെ ഉപയോഗിച്ചാണ് ഐസിസ് പുതിയ കൂട്ടക്കൊല നിർവഹിച്ചിരിക്കുന്നത്. ചരിത്രനഗരമായ പാൽമിറയിലെ ആംഫിതിയേറ്റർ സ്റ്റേജിന് മുന്നിൽ 25 സിറിയൻ പട്ടാളക്കാരെ വധിക്കുന്ന പുതിയ വീഡിയോയാണ് ഐസിസ് പുറത്ത് വിട്ടിരിക്കുന്നത്. ചരിത്ര സ്മാരകത്തിന് മുന്നിൽ അവർ വിധിക്ക് കീഴടങ്ങി തലകുനിച്ച് നിന്നപ്പോൾ പിന്നിൽ നിരന്ന് നിന്ന് നിറയൊഴിച്ചത് കുരുന്നു ഭീകരരായിരുന്നു. ഈ കാഴ്ച കാണാൻ കൈയടിയോടെ ജനക്കൂട്ടവുമുണ്ടായിരുന്നു. ഐസിസ് ഭീകരതയുടെ കൊടും ക്രൂരതയ്ക്ക് പുതിയ ഉദാഹരണമാവുകയാണീ വീഡിയോ.

സിറിയൻ സൈനികർ കൈപുറകിൽ ബന്ധിതരായി മുട്ടുകുത്തി ആംഫി തിയേറ്ററിന് മുന്നിൽ നിൽക്കുന്നതായി കാണാം. അവർക്ക് പുറകിൽ കുരുന്നു ഭീകരർ നിറതോക്കുമായി നിലയുറപ്പിച്ചിരിക്കുന്നതായും കാണാം. കുരുന്നുകളെ ഈ കൊലപാതകം ചെയ്യാൻ ഐസിസ് നിർബന്ധിച്ചയ ക്കുകയായിരുന്നു. തുടർന്ന് അവർ വെടിയുതിർത്ത് സൈനികരെ വധിക്കുകയായിരുന്നു. കാഴ്ച കാണാൻ പുരുഷന്മാരും ആൺകുട്ടികളുമടങ്ങുന്ന ജനക്കൂട്ടവും എത്തിയിരുന്നു. അവർ കൈയടിച്ച് കൊലപാതകത്തെ പ്രോത്സാഹിപ്പിക്കുന്നത് കാണാം. ഓരോ പട്ടാളക്കാരനും പുറകിൽ ഓരോ കുട്ടിഭീകരർ വീതം തോക്കുമായി നിലുറപ്പിച്ചിരുന്നു.

സൈനികർ യൂണിഫോമിലാണെങ്കിൽ ഭീകരർ മരുഭൂമിയോട് പൊരുത്തെപ്പെടുന്ന വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. കൊലപാതകം നിർവഹിച്ച മിക്ക ഭീകരർക്കും 12ലും 13ലും വയസിലധികമില്ല. ഐസിസ് ഭീകരരർ ഇതിന് മേൽനോട്ടം വഹിച്ച കൊണ്ട് സമീപപ്രദേശങ്ങളിൽ നിലയുറപ്പിച്ചിട്ടുമുണ്ട്. കൊലപാതകത്തിന് മുമ്പ് ഒരു ഐസിസ് തലവൻ ഐസിസ് പതാകയുടെ പശ്ചാത്തലത്തിൽ സംസാരിക്കുന്നതും കാണാം.തുടർന്ന് ഒരു ഉത്തരവുണ്ടായതോടെ എല്ലാ സൈനികരും തലയ്ക്ക വെടിയേറ്റ് ഒരേ സമയം മരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

മെയ് 21നാണ് ചരിത്ര പ്രാധാന്യമുള്ള പാൽമിറ നഗരം ഐസിസ് പിടിച്ചെടുത്തത്. ഇവിടെയുള്ള ചരിത്രസ്മാരകങ്ങൾ പലതും ഐസിസ് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.പാൽമിറ പിടിച്ചെടുത്തതിന് ശേഷം ഈ പ്രദേശത്തുള്ള നൂറ് കണക്കിന് പേരെ ഐസിസ് വധിച്ചിട്ടുണ്ട്.

ഐസിസ് കുട്ടികളെ ആത്മഹത്യാ ബോംബർമാർ, സൈനികർ, കൊലപാതകികൾ എന്നീ നിലകളിൽ വ്യാപകമായി ഉപയോഗിച്ച് വരുന്നുണ്ട്. കാലിഫറ്റ് കബ്‌സ് എന്ന പേരിലാണ് ഇവരെ ഉപയോഗിക്കുന്നത്. ഈ അടുത്ത മാസങ്ങളിൽ ഈ രീതി ഐസിസ് വർധിപ്പിക്കുമെന്നാണ് അധികൃതർ ഭയപ്പെടുന്നത്. കഴിഞ്ഞ ആഴ്ചയിൽ 500ഓളം കുട്ടികളെയാണ് ഈ ഒരു ആവശ്യത്തിന് വേണ്ടി ഐസിസ് തട്ടിക്കൊണ്ടു പോയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.ഈ കുട്ടികളെ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്ത് ഐസിസിൽ ചേർത്തുമെന്നാണ് ഇറാഖി പൊലീസ് ഭയപ്പെടുന്നത്. ഇറാഖിലെ അൻബാർ, ഡിയാല മേഖലകളിൽ നിന്നാണ് കുട്ടികളെ തട്ടിക്കൊണ്ടു പോയിട്ടുള്ളത്. ഇവരെ ഭീകരാക്രമണത്തിന് ഉപയോഗിക്കുമെന്ന് ഭയവും ശക്തമാണ്.

ഇതാദ്യമായല്ല റോമൻ ആംഫിതിയേറ്ററിന് മുമ്പിൽ ഐസിസ് കൂട്ടക്കൊല നടത്തുന്നത്. മെയ്‌ 27നായിരുന്നു ആദ്യം ഇതിനെ കൂട്ടക്കൊലയ്ക്കുള്ള വേദിയാക്കിയത്. പ്രദേശവാസികളായ 20 പേരെയായിരുന്നു അന്നിവിടെ കശാപ്പ് ചെയ്തത്. സർക്കാർ അനുകൂലികളെന്നാരോപിച്ചായിരുന്നു ഇവരെ കൂട്ടക്കുരതിക്കിരയാക്കിയത്.

ഗ്രീക്കോറോമൻ പൈതൃകപ്രദേശമായ പാൽമിറ യുനെസ്‌കോയുടെ ലോകപൈതൃകപട്ടികയിൽ സ്ഥാനം പിടിച്ച ഇടമാണ്. ഐസിസ് ഈ നഗരം പിടിച്ചപ്പോൾ ഇവിടുത്തെ പൈതൃകാവശിഷ്ടങ്ങൾ നശിപ്പിക്കുന്നതിനെ ചൊല്ലി ലോകമാകമാനം കടുത്ത ഉത്കണ്ഠകൾ ഉയർന്നിരുന്നു. ഐസിസിന്റെ നശീകരണപ്രക്രിയയെ അപലപിച്ച് യുനെസ്‌കോയും രംഗത്തെത്തിയിരുന്നു. വെനീസ് ഓഫ് സാൻഡ്‌സ് എന്നാണ് പാൽമിറ അറിയപ്പെടുന്നത്. ഇത് മിഡിൽ ഈസ്റ്റിലെ മഹത്തായ റോമൻ നഗരമായിരുന്നു. 4000 വർഷങ്ങൾക്ക്മുമ്പ് തന്നെ മരൂഭൂമിയിലെ യാത്രക്കാർക്ക് തണലേകിയ നഗരമായിരുന്നു പാൽമിറ. മഹത്തായ സംസ്‌കാരത്തിന്റെ കളിത്തൊട്ടിലായ ഈ പൈതൃകനഗരം ഇന്ന് ഐസിസിന്റെ ക്രൂരത അരങ്ങേറുന്നതിനുള്ള വേദിയായി മാറിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP