Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സായിപ്പിന്റെ ചെരിപ്പ് നക്കിയ ഭീരു സവർക്കറുടെ അനുയായി അല്ല ഞാൻ; ഗാന്ധിജിയുടെ അനുയായി; കാളക്കുട്ടിയെ കശാപ്പു ചെയ്ത് കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച യുവ തുർക്കി; പിസി ജോർജിന് പണികൊടുത്ത് വീണ്ടും യൂത്ത് കോൺഗ്രസ് നേതാവ്; പൂഞ്ഞാർ എംഎൽഎയുടെ പൊന്നാട നിരസിച്ച് റിജിൽ മാക്കുറ്റി ചർച്ചയിലെ താരമാകുമ്പോൾ

സായിപ്പിന്റെ ചെരിപ്പ് നക്കിയ ഭീരു സവർക്കറുടെ അനുയായി അല്ല ഞാൻ; ഗാന്ധിജിയുടെ അനുയായി; കാളക്കുട്ടിയെ കശാപ്പു ചെയ്ത് കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച യുവ തുർക്കി; പിസി ജോർജിന് പണികൊടുത്ത് വീണ്ടും യൂത്ത് കോൺഗ്രസ് നേതാവ്; പൂഞ്ഞാർ എംഎൽഎയുടെ പൊന്നാട നിരസിച്ച് റിജിൽ മാക്കുറ്റി ചർച്ചയിലെ താരമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിസി ജോർജിന്റെ യുഡിഎഫ് പ്രവേശനം നടക്കില്ല. സെക്രട്ടേറിയറ്റിനു മുന്നിലെ യൂത്ത് കോൺഗ്രസിന്റെ നിരാഹാര സമരപ്പന്തലിൽ പിന്തുണ പ്രഖ്യാപിച്ച് എത്തിയ പി.സി.ജോർജിന്റെ പൊന്നാട നിരസിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ചർച്ചയാക്കുന്നതും പിസി ജോർജിനോട് കോൺഗ്രസിനുള്ള നിലപാടാണ്. എങ്ങനേയും കോൺഗ്രസുമായി അടുക്കാനായിരുന്നു പിസി ജോർജിന്റെ ശ്രമം.

ഗാന്ധിജിയെ വധിച്ചത് ആർഎസ്എസ് ആണെന്ന് ചാനൽ ചർച്ചയിൽ പറഞ്ഞത് നേരത്തെ വിവാദമായിരുന്നു. ഇതിൽ വക്കീൽ നോട്ടീസും കിട്ടി. എന്നാൽ, താൻ പറഞ്ഞതിൽ മാറ്റമില്ലെന്ന് റിജിൽ മാക്കുറ്റി ഫേസ്‌ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു. അങ്ങനെ വ്യത്യസ്തമായ വഴിയിൽ നീങ്ങുന്ന നേതാവാണ് റിജുൽ മാക്കുറ്റി. കണ്ണൂരിൽ ബീഫ് ഫെസ്റ്റിന്റെ ഭാഗമായി പരസ്യമായി മാടിനെ അറുത്ത കേസിൽ റിജിൽ മാക്കുറ്റി അറസ്റ്റ് വരിക്കുകയും ചെയ്തു. അന്ന് പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തു.

ഇത്തരത്തിലൊരു നേതാവാണ് പിസി ജോർജിനും പിണി കൊടുക്കുന്നത്. റിജിലിനൊപ്പം നിരാഹാരം അനുഷ്ഠിക്കുന്ന മറ്റു രണ്ടു വൈസ് പ്രസിഡന്റുമാരായ എൻ.എസ്.നുസൂർ, റിയാസ് മുക്കോളി എന്നിവർ പൊന്നാട സ്വീകരിച്ചപ്പോൾ തൊഴുകൈകളോടെ താൽപര്യമില്ലെന്നു പറഞ്ഞ് റിജിൽ ഒഴിയുകയായിരുന്നു. 'വേണ്ടെങ്കിൽ വേണ്ട' എന്നായിരുന്നു ജോർജിന്റെ പ്രതികരണം. ജോർജിന്റെ യുഡിഎഫ് പ്രവേശന നീക്കം അനിശ്ചിതമായി തുടരവെയാണ് യൂത്ത് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.

സംഭവത്തിന് പിന്നാലെ ഫേസ്‌ബുക്കിലൂടെ റിജിൽ മാക്കുറ്റി പിസി ജോർജിനോടുള്ള എതിർപ്പ് പരസ്യമാക്കുകയും ചെയ്തു. പിസി ജോർജിന്റെ ഷാൾ സ്വീകരിക്കുന്നതിനെക്കാളും നല്ലത് നിരാഹാരം അവസാനിപ്പിച്ച് പോകുന്നതാണെന്നാണ് റിജിൽ പറയുന്നത്. മതേതര കേരളത്തിന് അപമാനമായ രീതിയിൽ ഒരു സമുദായത്തെ ഏറ്റവും മ്ലേച്ചമായ ഭാഷയിൽ അപമാനിച്ചയാളാണ് ജോർജ്ജെന്നും യോഗി സംസാരിക്കുന്ന ഭാഷയാണ് അന്ന് അദ്ദേഹം ഉപയോഗിച്ചതെന്നും റിജിൽ വിമർശിച്ചു. 

യൂത്ത് കോൺഗ്രസ് സമരത്തെ അനുമോദിച്ചും മുഖ്യമന്ത്രിയെയും ഡിവൈഎഫ്‌ഐയെയും വിമർശിച്ചുമായിരുന്നു ജോർജിന്റെ പ്രസംഗം. ഉദ്യോഗാർഥികളുടെ സമരപ്പന്തലിലും എത്തിയ ജോർജ് അടുത്ത നിയമസഭയിലും താൻ എംഎൽഎ ആയി ഉണ്ടാവുമെന്നും നിങ്ങളുടെ പ്രശ്‌നം പരിഹരിക്കാൻ ഇടപെടാമെന്നും വ്യക്തമാക്കി.

ആർ എസ് എസിനെ ഗാന്ധി വധത്തിൽ ബന്ധപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ഇതിന് റിജിൽ ഇട്ട പോസ്റ്റും ചർച്ചയായി. റിജിൽ മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നുള്ള വക്കീൽ നോട്ടീസിനോടാണ് പ്രതികരണം. സായിപ്പിന്റെ ചെരിപ്പ് നക്കിയ ഭീരു സവർക്കറുടെ അനുയായി അല്ല താനെന്ന് പറഞ്ഞ റിജിൽ നാവിന്റെ ചലനശേഷി നഷ്ടപ്പെടുന്നതു വരെ ആർഎസ്എസിന് എതിരെ പോരാടുമെന്നാണ് ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നത്. 'നോട്ടിസ് കിട്ടി ഏഴ് ദിവസത്തിനുള്ളിൽ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും പോലും. ഞാൻ മാപ്പും പറയില്ല ഒരു കോപ്പും പറയില്ല.

ഒരു പീറ കടലാസിന്റെ വില പോലും ഈ നോട്ടിസിന് ഞാൻ കൽപ്പിക്കുന്നില്ല. സായിപ്പിന്റെ ചെരിപ്പ് നക്കിയ ഭീരു സവർക്കറുടെ അനുയായി അല്ല ഞാൻ. ഗാന്ധിജിയുടെ അനുയായി ആണ്.ഒരിക്കൽ കൂടി ആവർത്തിച്ച് പറയുന്നു: ഗാന്ധിജിയെ വധിച്ചത് ആർഎസ്എസ് തന്നെയാണ്. അതുകൊണ്ട് വക്കീൽ നോട്ടിസ് എന്ന ഉമ്മാക്കി കാണിച്ചാലൊന്നും ഭയപ്പെടുന്നവനല്ല ഞാൻ. എന്റെ നാവിന്റെ ചലനശേഷി നഷ്ടപ്പെടുന്നതു വരെ ആർഎസ്എസിന് എതിരെ പോരാടും. അതാണ് എന്റെ രാഷ്ട്രീയം. അതാണ് എന്റെ നിലപാട്.' അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധനത്തിൽ പ്രതിഷേധിച്ച് പൊതുജനമധ്യത്തിൽ കന്നുകാലിയെ കശാപ്പ് ചെയ്ത റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസുകാരെ അഖിലേന്ത്യാ നേതൃത്വം ഇടപെട്ട് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സംഭവം കിരാതമാണെന്ന് പറഞ്ഞ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ രംഗത്ത് വന്നതിന് പിന്നാലെ ആയിരുന്നു സസ്പെൻഷൻ. കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയിൽ വിൽക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധമാണ് വിവാദത്തിലായത്.

കാളക്കുട്ടിയെ പരസ്യമായി കശാപ്പുചെയ്തായിരുന്നു യൂത്ത് കോൺഗ്രസ് സമരം. നടപടിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് നേതാക്കളെ പാർട്ടി സസ്‌പെൻഡ് ചെയ്തത്. യുവമോർച്ച നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ സിറ്റി പൊലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ കേസെടുത്തിരുന്നു. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ മാടിനെ അറുത്തുവെന്നാണ് കേസ്. ഇങ്ങനെ തന്റെ രാഷ്ട്രീയം കരുതലോടെ ചർച്ചയാക്കുന്ന നേതാവാണ് റിജിൽ മാക്കുറ്റി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP