Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലഹരിമരുന്ന് റെയ്ഡിനിടെ ഇളനീർ വിൽപനക്കാരൻ എക്‌സൈസ് ഓഫിസറെ വെട്ടിപ്പരുക്കേൽപിച്ചു; പുറത്ത് വെട്ടേറ്റ എക്‌സൈസ് ഓഫിസറെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി: അറസ്റ്റിലായ പ്രതിയിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു

ലഹരിമരുന്ന് റെയ്ഡിനിടെ ഇളനീർ വിൽപനക്കാരൻ എക്‌സൈസ് ഓഫിസറെ വെട്ടിപ്പരുക്കേൽപിച്ചു; പുറത്ത് വെട്ടേറ്റ എക്‌സൈസ് ഓഫിസറെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി: അറസ്റ്റിലായ പ്രതിയിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു

സ്വന്തം ലേഖകൻ

കണ്ണൂർ: ലഹരിമരുന്ന് റെയ്ഡിനിടെ ഇളനീർ വിൽപനക്കാരൻ എക്‌സൈസ് ഓഫിസറെ വെട്ടുകത്തി കൊണ്ട് വെട്ടിപ്പരുക്കേൽപിച്ചു. മുതുകിൽ ആഴത്തിൽ മുറിവേറ്റ പാപ്പിനിശ്ശേരി എക്‌സൈസ് സിവിൽ ഓഫിസർ വി.നിഷാദി (45) നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിഷാദിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

ഇളനീർ തൊണ്ടുകളിൽ ഒളിപ്പിച്ച കഞ്ചാവ് പൊതികൾ എക്‌സൈസ് സംഘം പിടിച്ചെടുത്തപ്പോൾ പ്രതി നിഷാദിനെ വെട്ടിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുക ആയിരുന്നു. റെയിൽവേ ട്രാക്കിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി കെ.കണ്ണപുരം സ്വദേശി സി.ഷബീറി(36)നെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 25 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി എക്‌സൈസ് അറിയിച്ചു.

ഇന്നലെ 12.45ന് കെഎസ്ടിപി റോഡ് കെ.കണ്ണപുരം യോഗശാലയ്ക്കു സമീപമാണു സംഭവം. ഇളനീർ വിൽപനയ്ക്കിടെ ലഹരിമരുന്നു വിൽപന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്‌സൈസ് സംഘം എത്തിയത്. കണ്ണൂർ എക്‌സൈസ് സർക്കിൾ, പാപ്പിനിശ്ശേരി എക്‌സൈസ് റേഞ്ച് ഓഫിസ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴാണ് പ്രതി അക്രമാസക്തനായത്.

ഇളനീർ തൊണ്ടുകളിൽ ഒളിപ്പിച്ച കഞ്ചാവ് പൊതികൾ കണ്ടെടുത്തപ്പോൾ പ്രതി വെട്ടുകത്തി വീശി അക്രമാസക്തനായി. നിഷാദിനെ ചവിട്ടി നിലത്തു വീഴ്‌ത്തി പിറകിൽനിന്നു വെട്ടുകയായിരുന്നു. വീഴ്ചയിൽ കാൽമുട്ടിനും പരുക്കുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP