Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നു; ഇനി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം

പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നു; ഇനി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നു. ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതെ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി രാജിവെച്ചതിനു പിന്നാലെയാണ് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ തീരുമാനമായത്.

രാഷ്ട്രപതി ഭരണത്തിനുള്ള ശുപാർശ കേന്ദ്ര കാബിനറ്റ് ബുധനാഴ്ച അംഗീകരിച്ചിരുന്നു. മുഖ്യമന്ത്രി രാജിവെക്കുകയും സർക്കാർ രൂപീകരിക്കാൻ ആരും അവകാശവാദം ഉന്നയിക്കാതിരിക്കുകയും ചെയ്തതോടെയാണ് നിയമസഭ പിരിച്ചുവിടാൻ ലഫ്.ഗവർണർ ശുപാർശ ചെയ്തത്. ഇത് പ്രകാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് സഭ പിരിച്ചുവിട്ടു. മൂന്ന് മാസത്തിനുള്ളിൽ പുതുച്ചേരിയിൽ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.

26 അംഗ സഭയിൽ നിന്ന് അഞ്ച് കോൺഗ്രസ് എംഎൽഎമാരും ഒരു ഡിഎംകെ എംഎൽഎയും ഉൾപ്പെടെ ആറ് എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെയാണ് പുതുച്ചേരിയിൽ നാരായണസ്വാമി സർക്കാർ വീണത്. 26 അംഗ സഭയിൽ 14 ആണ് ഭൂരിപക്ഷം. ആറ് എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെ കോൺഗ്രസ് സർക്കാരിന്റെ അംഗബലം 12 ആയി കുറഞ്ഞു.

ഭൂരിപക്ഷം തെളിയിക്കാനുള്ള വിശ്വാസവോട്ടടെടുപ്പിന് മുന്നോടിയായി വി.നാരായണസ്വാമിയും ഭരണപക്ഷ എംഎൽഎമാരും സഭയിൽ നിന്ന് ഇറങ്ങിപ്പോയി. തുടർന്ന് വിശ്വാസം നേടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് സ്പീക്കർ അറിയിക്കുകയായിരുന്നു.

നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി സർക്കാരിനെ അട്ടിമറിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതായി മുഖ്യമന്ത്രി ആരോപിച്ചു. ''മുൻ ലഫ്.കേണൽ കിരൺ ബേദിയും കേന്ദ്ര സർക്കാരും പ്രതിപക്ഷവുമായി സഹകരിച്ച് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP