Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഴക്കടൽ മത്സ്യബന്ധനം: ഇഎംസിസി കമ്പനിയുമായി കരാർ ഒപ്പിട്ടുവെന്നത് അടിസ്ഥാനരഹിതം; ജനങ്ങളുടെ തെറ്റിദ്ധാരണ അകറ്റാനാണ് ധാരണാപത്രം റദ്ദാക്കിയതെന്നും മുഖ്യമന്ത്രി

ആഴക്കടൽ മത്സ്യബന്ധനം: ഇഎംസിസി കമ്പനിയുമായി കരാർ ഒപ്പിട്ടുവെന്നത് അടിസ്ഥാനരഹിതം; ജനങ്ങളുടെ തെറ്റിദ്ധാരണ അകറ്റാനാണ് ധാരണാപത്രം റദ്ദാക്കിയതെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിനായി ഇഎംസിസി കമ്പനിയുമായി സർക്കാർ കരാറിൽ ഏർപ്പെട്ടുവെന്നത് അടിസ്ഥാന രഹിതമായ ആരോപണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതകളുടെ പിൻബലമില്ലാതെ ഇത്തരം ആരോപണങ്ങൾ പ്രതിപക്ഷ നേതാവ് ഉന്നയിക്കുമ്പോൾ ജനങ്ങൾ തെറ്റിദ്ധരിക്കാൻ ഇടയുണ്ട്. അതിനാലാണ് ധാരണാപത്രം റദ്ദാക്കാൻ സർക്കാർ തയ്യാറായത്. പൊതുസമൂഹത്തിൽ തെറ്റിദ്ധാരണയുടെ ഒരു കണികയും ബാക്കിവെക്കില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

മുഖ്യമന്ത്രി പറഞ്ഞത്

ആഴക്കടൽ

ആഴക്കടൽ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതിൽ ഒരു കാര്യം ആവർത്തിക്കുകയാണ്. ഈ സർക്കാർ മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ്. അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി സാധ്യമായതെല്ലാം ചെയ്യും. ഇഎംസിസി ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ആഴക്കടൽ മത്സ്യബന്ധനത്തിന് കേരള സർക്കാർ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ തകർക്കുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. അതിൽനിന്ന് ചില തിരുത്തലുകൾ അദ്ദേഹം പിന്നീട് വരുത്തി. അദ്ദേഹം മാറിമാറി ഉന്നയിച്ച ഓരോ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്.

സംഭവങ്ങളുടെ നാൾവഴി പരിശോധിച്ചാൽ അത് തെളിയും.

അസെന്റ് കേരള 2020ൽ 117 താൽപര്യപത്രങ്ങളും 34 ധാരണാപത്രങ്ങളും സംരംഭകരുമായി സർക്കാർ ഒപ്പുവെച്ചിട്ടുണ്ട്. കേരളത്തിൽ നിക്ഷേപം നടത്താൻ താൽപര്യപ്പെട്ടുവരുന്ന സംരംഭകരുമായി ഒരു സ്റ്റാൻഡേർഡ് ഫോർമാറ്റിലുള്ള ധാരണാപത്രമാണ് ഒപ്പുവെച്ചിട്ടുള്ളത്. അതിൽ കേരള സർക്കാർ, സർക്കാർ നയങ്ങൾക്കും ചട്ടങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായുള്ള പ്രോത്സാഹനവും പിന്തുണയും നൽകുമെന്നാണ് പറഞ്ഞിട്ടുള്ളത്.

ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ കോർപ്പറേറ്റുകൾ ഉൾപ്പെടെയുള്ള ഒരുവിധ കോർപ്പറേറ്റുകളെയും അനുവദിക്കില്ല എന്നതാണ് സംസ്ഥാന സർക്കാരിന്റെ ഫിഷറീസ് നയം.

ആ നിലയ്ക്ക് കെഎസ്‌ഐഡിസി എംഡി ഒപ്പിട്ട ധാരണാപത്രം ആഴക്കടൽ മത്സ്യബന്ധനത്തിന് പ്രോത്സാഹനം നൽകുന്ന ഒന്നല്ല. സർക്കാർ നയങ്ങൾക്കനുസൃതമായ പിന്തുണയും സഹകരണവുമാണ് ധാരണാപത്രത്തിൽ വാഗ്ദാനം ചെയ്യുന്നത്. സർക്കാർ നയങ്ങൾക്കു വിരുദ്ധമായ ഒരു കാര്യത്തിന് ഈ പിന്തുണ ലഭ്യമാകില്ല. അതിനാൽ തന്നെ ആഴക്കടൽ മത്സ്യബന്ധനത്തിന് കേരള സർക്കാർ പിന്തുണയും സഹകരണവും നൽകുന്നു എന്ന ആരോപണത്തിന് വസ്തുതകളുടെ പിൻബലമില്ല.

തീർത്തും തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുന്ന പ്രതിപക്ഷ നേതാവ് പൊതുമണ്ഡലത്തിൽ ഉന്നയിക്കുമ്പോൾ മത്സ്യത്തൊഴിലാളികളും പൊതുസമൂഹവും തെറ്റിദ്ധരിപ്പിക്കപ്പെടാൻ ഇടയുണ്ട്. ആ കാരണത്താൽ അതീവ ജാഗ്രതയുടെ ഭാഗമായി സർക്കാർ ഈ ധാരണാപത്രം റദ്ദാക്കാൻ കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടർക്ക് വ്യവസായമന്ത്രി നിർദ്ദേശം നൽകിക്കഴിഞ്ഞിട്ടുണ്ട്. സർക്കാർ ചെയ്ത എന്തെങ്കിലും തെറ്റായ കാര്യമല്ല റദ്ദാക്കുന്നത്. പൊതുസമൂഹത്തിൽ തെറ്റിദ്ധാരണയുടെ ഒരു കണികപോലും അവശേഷിക്കരുത് എന്ന നിർബന്ധമുള്ളതുകൊണ്ടാണ് ധാരണാപത്രം റദ്ദാക്കിയത് എന്ന് ഇവിടെ വ്യക്തമാക്കട്ടെ.

എൽഡിഎഫ് സർക്കാരിനു ലഭിക്കുന്ന സ്വീകാര്യത പ്രതിപക്ഷ നിരയിൽ ഉണ്ടാക്കിയ അസ്വസ്ഥത പല തരത്തിലാണ് പുറത്തുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP