Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ പാലിക്കാൻ ഇന്ത്യ-പാക് ധാരണ; തീരുമാനം മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ തമ്മിൽ നടത്തിയ ചർച്ചയിൽ

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ പാലിക്കാൻ ഇന്ത്യ-പാക് ധാരണ; തീരുമാനം മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ തമ്മിൽ നടത്തിയ ചർച്ചയിൽ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഇന്ത്യ - പാക്ക് അതിർത്തി മേഖലയിൽ വെടിനിർത്തൽ കരാർ പാലിക്കാൻ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ധാരണ. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ തമ്മിൽ നടത്തിയ ചർച്ചയിലാണു തീരുമാനം. ഇരുരാജ്യങ്ങളുടെയും സൈനിക നേതൃത്വം വ്യാഴാഴ്ച സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

അതിർത്തികളിൽ പരസ്പരം പ്രയോജനകരവും സുസ്ഥിതവുമായ സമാധാനം കൈവരിക്കാനായി ആക്രമണത്തിലേക്ക് നയിക്കുന്ന പ്രശ്നങ്ങളും ആശങ്കകളും പരിഹരിക്കാനായി ഇന്ത്യ-പാക് മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ ധാരണയിലെത്തിയതായി ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

2003 ലാണ് നിയന്ത്രണ രേഖയിലെ വെടിനിർത്തൽ കരാറിൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ചത്. എന്നാൽ സമീപകാലത്ത് പാക്കിസ്ഥാൻ നിരവധി തവണ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.

നിയന്ത്രണ രേഖയ്ക്ക് സമീപം താമസിക്കുന്ന പ്രദേശവാസികൾ നേരിടുന്ന പ്രതികൂല സാഹചര്യം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് വെടിനിർത്തർ കരാർ പാലിക്കാൻ ധാരണയിലെത്തിയതെന്ന് ഡൽഹിയിലെ ഒരു സൈനിക ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു. പരസ്പര ധാരണയിലൂടെ അതിർത്തിയിലെ അക്രമണങ്ങളും സംഘർഷങ്ങളും കുറയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ജമ്മു കശ്മീരിലെ നുഴഞ്ഞുകയറ്റമോ പ്രക്ഷോഭമോ തടയുകയെന്ന ലക്ഷ്യത്തോടെ നിയന്ത്രണ രേഖയിൽ സൈനികരെ വിന്യസിക്കുന്നത് ഇന്ത്യ ലഘൂകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP