Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപണം; പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് നടന്റെ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിൽ അടയ്ക്കണമെന്ന്; വാദങ്ങൾ അംഗീകരിക്കാതെ വിചാരണ കോടതി; നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ഇനിയും പുറത്തു തുടരാം; ജയിക്കുന്നത് രാമൻപിള്ളയുടെ തന്ത്രങ്ങൾ; അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കാൻ പ്രോസിക്യൂഷൻ

മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപണം; പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് നടന്റെ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിൽ അടയ്ക്കണമെന്ന്; വാദങ്ങൾ അംഗീകരിക്കാതെ വിചാരണ കോടതി; നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ഇനിയും പുറത്തു തുടരാം; ജയിക്കുന്നത് രാമൻപിള്ളയുടെ തന്ത്രങ്ങൾ; അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കാൻ പ്രോസിക്യൂഷൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണ കോടതി തള്ളി. നടന് ഈ വിധി വലിയ ആശ്വാസമാണ്. സാക്ഷികളെ ദിലീപ് സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ഇതാണ് തള്ളുന്നത്. ഈ സാഹചര്യത്തിൽ ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ അപ്പീൽ നൽകുമെന്നാണ് സൂചന.

ഹർജിയിൽ കോടതി വിശദമായ വാദം കേട്ടിരുന്നു. നടൻ ദിലീപിന്റെ പ്രേരണയിലും ആസൂത്രണത്തിലുമാണ് നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയത് എന്നാണ് കേസിലെ പ്രധാന ആരോപണം. കേസുമായി ബന്ധപ്പെട്ട വിവിധയാളുകൾക്ക് കോവിഡ് രോഗബാധയുണ്ടായതിനെത്തുടർന്നും കോടതി മാറ്റണം എന്ന ആവശ്യത്തെത്തുടർന്നുമൊക്കെ ഇതുമായി ബന്ധപ്പെട്ട വിചാരണ നടപടികൾ പലവട്ടം മുടങ്ങിയിരുന്നു.

മാപ്പുസാക്ഷികളിൽ ഒരാളായ വിപിൻലാലിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച കേസിൽ കെ.ബി. ഗണേശ് കുമാർ എംഎ‍ൽഎയുടെ ഓഫിസ് സെക്രട്ടറിയെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിലീപിന് വേണ്ടിയാണ് ഗണേശിന്റെ സെക്രട്ടറി വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ നിലപാട്. ഇതാണ് അംഗീകരിക്കാത്തത്. സമർത്ഥമായ വാദങ്ങൾ ദിലീപിന്റെ അഭിഭാഷകനായ രാമൻപിള്ള ഉയർത്തി. ഇതാണ് അംഗീകരിക്കപ്പെട്ടത്.

കേസിലെ എട്ടാം പ്രതിയായ ദിലീപ് പ്രധാന സാക്ഷികളായ വിപിൻ ലാൽ, ജിൻസൻ എന്നിവരെ ഭീഷണിപ്പെടുത്തി മൊഴി അനുകൂലമാക്കാൻ ശ്രമിച്ചെന്നും വ്യവസ്ഥകൾ ലംഘിച്ചതിനാൽ ജാമ്യം റദ്ദാക്കണം എന്നുമായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. എന്നാൽ കഴിഞ്ഞ വർഷം ജനുവരിയിൽ മൊഴിമാറ്റിക്കാൻ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികൾ ഒക്ടോബറിൽ മാത്രമാണ് പരാതിപ്പെട്ടതെന്നും ഇത് സംശയാസ്പദമാണെന്നുമാണ് ദിലീപ് കോടതിയിൽ വാദിച്ചത്.

പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും തെളിവ് കണ്ടെത്താൻ ആയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ ഹർജി തള്ളണമെന്നും ദിലീപിനായി രാമൻപിള്ള വാദിച്ചു. ഇത് കൂടി പരിഗണിച്ചാണ് കോടതി ഉത്തരവ്. ദിലീപിന് ജാമ്യത്തിൽ തുടരാമെന്ന് കോടതി വ്യക്തമാക്കി. സിനിമാമേഖലയിൽനിന്നടക്കമുള്ള സാക്ഷികളെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ ഈ വാദങ്ങളെല്ലാം വിചാരണ കോടതി നിരാകരിക്കുകയായിരുന്നു. ദിലീപ് നേരിട്ട് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനുള്ള തെളിവുകളില്ലെന്ന് കണ്ടെത്തിയാണ് ഹർജി തള്ളിയതെന്നാണ് റിപ്പോർട്ട്.

നടിയെ ആക്രമിച്ച കേസിൽ നേരത്തെ ഹൈക്കോടതിയാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന് അടക്കമുള്ള കർശന ഉപാധികളോടെയായിരുന്നു ജാമ്യം. ഈ വ്യവസ്ഥ ദിലീപ് ലംഘിച്ചെന്ന് ആരോപിച്ചാണ് ജാമ്യം റദ്ദാക്കാനുള്ള ഹർജി സമർപ്പിച്ചത്. എന്നാൽ വിചാരണ കോടതിയിൽ പ്രോസിക്യൂഷന് തിരിച്ചടി നേരിടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP