Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരടിലെ നിർമ്മാണത്തിന് പഞ്ചായത്തിന്റെ ന്യായം ഐക്യ കണ്‌ഠേനയുള്ള പ്രമേയം; ഈ പ്രമേയത്തെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞവരിൽ സിപിഎം നേതാക്കളും; ജയിൻ ഹൗസിങ് ഉമയുടെ മൊഴിയിൽ നിറയുന്നത് കൈക്കൂലിയുടെ സൂചനകൾ; സിപിഎം നേതാവ് ദേവസ്യ കുടുങ്ങിയേക്കും; പൊളിഞ്ഞ ഫ്‌ളാറ്റിൽ അന്വേഷണത്തിന് ഇഡി എത്തുമ്പോൾ

മരടിലെ നിർമ്മാണത്തിന് പഞ്ചായത്തിന്റെ ന്യായം ഐക്യ കണ്‌ഠേനയുള്ള പ്രമേയം; ഈ പ്രമേയത്തെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞവരിൽ സിപിഎം നേതാക്കളും; ജയിൻ ഹൗസിങ് ഉമയുടെ മൊഴിയിൽ നിറയുന്നത് കൈക്കൂലിയുടെ സൂചനകൾ; സിപിഎം നേതാവ് ദേവസ്യ കുടുങ്ങിയേക്കും; പൊളിഞ്ഞ ഫ്‌ളാറ്റിൽ അന്വേഷണത്തിന് ഇഡി എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണ കടത്തിനും ഡോളർ കടത്തിനും ലൈഫ് മിഷനും പിന്നാലെ മരടിൽ അനധികൃത ഫ്ളാറ്റ് നിർമ്മാണത്തിലും സിപിഎമ്മിനെ പിടിക്കാൻ കേന്ദ്ര ഏജൻസി. മരടിൽ അനധികൃത ഫ്‌ളാറ്റ് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് മുൻ മരട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഇഡി അന്വേഷണം. സിപിഎം നേതാവ് കെ. എ. ദേവസ്സി ഉൾപ്പെട്ട ഭരണസമിതിക്കെതിരെയാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി ഫ്ളാറ്റ് നിർമ്മാതാക്കളെ ഇഡി ചോദ്യംചെയ്തു.

അനധികൃത നിർമ്മാണത്തിന് അനുമതി നൽകുന്നതിനു പിന്നിലെ സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ജയിൻ ഹൗസിങ്ങിന്റെ ഉടമയായ സന്ദീപ് മേത്തയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ഇഡി ചോദ്യംചെയ്തിരുന്നു. ജയിൻ ഹൗസിങ്ങിലെ ചില ജീവനക്കാരെയും ഇഡി ചോദ്യംചെയ്തിരുന്നു. അതിൽ പ്രാഥമികമായ അനുമതിക്കായി ആദ്യ തുകയായ അഞ്ചുലക്ഷം രൂപ ഭരണസമിതിക്ക് നൽകിയെന്ന് ചില ജീവനക്കാർ മൊഴിനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്ദീപ് മേത്തയെ വിളിച്ചുവരുത്തി ഇന്നലെ ചോദ്യംചെയ്തത്.

അനധികൃത നിർമ്മാണത്തിന് അനുമതി നൽകുന്നതിന് ഭരണസമിതി കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ ഫ്ളാറ്റ് നിർമ്മാതാക്കളെ ചോദ്യംചെയ്യുന്നത്. ഇനി ഭരണസമിതി അംഗങ്ങളെ ചോദ്യംചെയ്യാനാണ് ഇഡിയുടെ നീക്കം. ഇവരെ അറസ്റ്റു ചെയ്യാനും സാധ്യതയുണ്ട്.

കോടതി ഉത്തരവ് പ്രകാരം തകർക്കപ്പെട്ട ഫ്ളാറ്റുകൾക്ക് അനധികൃത നിർമ്മാണത്തിനായി അനുമതി നൽകിയത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് ആയിരുന്നു അന്വേഷണം നടത്തിയിരുന്നത്. ഫ്ളാറ്റ് നിർമ്മാതാക്കളും അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയും അടക്കം 14 പേരെ പ്രതികളാക്കിയാണ് അന്വേഷണം നടന്നത്. ദേവസ്സിക്കെതിരെ അന്വേഷണം നടത്താൻ ക്രെംബ്രാഞ്ച് സർക്കാരിന്റെ അനുമതി തേടിയിരുന്നെങ്കിലും അനുമതി നൽകിയിരുന്നില്ല.

ഫ്‌ളാറ്റുകൾക്ക് നിർമ്മാണ അനുമതി നൽകിയ കാലയളവിൽ മരട് പഞ്ചായത്ത് അംഗങ്ങളായിരുന്ന രണ്ടുപേരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. പി കെ രാജു, എം ഭാസ്‌കരൻ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. രേഖകളിൽ തിരുത്തൽ വരുത്തിയത് മാധ്യമവാർത്തകളിൽ നിന്നാണ് അറിഞ്ഞതെന്ന് മൊഴി നൽകിയശേഷം പി കെ രാജു പറഞ്ഞു. ആവശ്യപ്പെട്ടിട്ടും രേഖകൾ യോഗത്തിൽ ഹാജരാക്കിയിരുന്നില്ല. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്താണ് മുന്നോട്ടുപോയതെന്നും പി കെ രാജു പറഞ്ഞു.

മരട് പഞ്ചായത്ത് ഭരണസമിതിയുടെ കൂടി പിന്തുണയോടെയാണ് 2006 ൽ നിയമം ലംഘിച്ചുള്ള നിർമ്മാണ അനുമതികൾ നൽകിയതെന്നാണ് അറസ്റ്റിലായ മുൻ മരട് സെക്രട്ടറി മുഹമ്മദ് അഷ്റഫ് നൽകിയ മൊഴി. നിർമ്മാണത്തിന് അനുമതി നൽകിയ കാലത്തെ പല രേഖകളും പിന്നീട് പഞ്ചായത്തിൽ നിന്ന് അപ്രത്യക്ഷമായെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. പഞ്ചായത്ത് മിനുട്സിലും തിരുത്തൽ വരുത്തിയെന്ന ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ കൂടാതെ ഭരണ സമിതിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്.

2006ൽ ചേർന്ന മരട് പഞ്ചായത്ത് കമ്മിറ്റി യോഗത്തിലായിരുന്നു തീരദേശപരിപാലന നിയമത്തിലെ പ്രശനങ്ങൾ കാരണം ഫ്ളാറ്റ് നിർമ്മാണങ്ങൾ തടസ്സപ്പെടുത്തരുതെന്ന് ഐക്യകണ്ഠേന തീരുമാനമെടുക്കുന്നത്. നിയമം ലംഘിച്ച് മരടിൽ ഫ്ളാറ്റുകൾ ഉയരുന്നത് ഈ തീരുമാനത്തിന് പിന്നാലെയാണ്. അങ്ങനെ ഒരു തീരുമാനവും പഞ്ചായത്ത് യോഗത്തിൽ എടുത്തിട്ടില്ലെന്നും മിനിട്സ് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ആയ ദേവസി തിരുത്തി തയ്യാറാക്കിയതാണെന്നും ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പിന്നാലെ കോൺഗ്രസ്സിനൊപ്പം ദേവസിയെ തള്ളി സിപിഎം മുൻ പഞ്ചായത്ത് അംഗവും രംഗത്തു വന്നു. ചോദ്യം ചെയ്യലിന് ഹാജരായ പി കെ രാജുവും ഈ ആരോപണങ്ങൾ തന്നെ ആവർത്തിച്ചു.

സിആർഇസഡ് ടൂവിൽ പെടുന്ന നിർമ്മാണങ്ങൾക്ക് തടസം പാടില്ലെന്ന് തരത്തിൽ ഒരു പ്രമേയം പഞ്ചായത്തിൽ പാസാക്കിയതായി തനിക്ക് അറിയില്ലെന്ന് രാജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത്തരമൊരു പ്രമേയം പാസാക്കിയിട്ടുണ്ടെങ്കിൽ തങ്ങളുടെ അറിവോടെയല്ല. എന്നാൽ പ്രമേയം ഐക്യകണ്ഠേന പാസാക്കിയെന്ന് ആണ് മിനിട്സിൽ രേഖപ്പെടുത്തിയിരുന്നത്. ഈ മിനിട്സ് തിരുത്തപ്പെട്ടതാണെന്നും ഇത് തങ്ങളുടെ അറിവോടെയല്ലെന്നും രാജു പറഞ്ഞിരുന്നു.

സിപിഎം അംഗങ്ങൾ തന്നെ കൈവിട്ടതോടെ മരടിലെ നിയമവിരുദ്ധ നിർമ്മാണ പ്രവർത്തനങ്ങളിൽ കെഎ ദേവസി കടുങ്ങുമെന്ന സൂചന എത്തി. പക്ഷേ സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ എ ദേവസിയെ ആരോ രക്ഷിക്കുകയും ചെയ്തു. ഈ കേസിലാണ് ഇഡിയുടെ ഇടപെടൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP