Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചേർത്തല വയലാറിൽ ആർഎസ്എസ്-എസ്ഡിപിഐ സംഘർഷം; ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റുമരിച്ചു; കൊല്ലപ്പെട്ടത് വയലാർ സ്വദേശി രാഹുൽ ആർ കൃഷ്ണ എന്ന നന്ദു; നാഗംകുളങ്ങരയിൽ എസ്ഡിപിഐ വാഹനപ്രചാരണ ജാഥയിലെ പ്രസംഗ പരാമർശം ഏറ്റുമുട്ടലിന് കാരണമെന്ന് സൂചന; സ്ഥലത്ത് വൻ പൊലീസ് വിന്യാസം; വ്യാഴാഴ്ച ആലപ്പുഴ ജില്ലയിൽ ബിജെപി ഹർത്താൽ

ചേർത്തല വയലാറിൽ ആർഎസ്എസ്-എസ്ഡിപിഐ സംഘർഷം; ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റുമരിച്ചു; കൊല്ലപ്പെട്ടത് വയലാർ സ്വദേശി രാഹുൽ ആർ കൃഷ്ണ എന്ന നന്ദു; നാഗംകുളങ്ങരയിൽ എസ്ഡിപിഐ വാഹനപ്രചാരണ ജാഥയിലെ പ്രസംഗ പരാമർശം ഏറ്റുമുട്ടലിന് കാരണമെന്ന് സൂചന; സ്ഥലത്ത് വൻ പൊലീസ് വിന്യാസം; വ്യാഴാഴ്ച ആലപ്പുഴ ജില്ലയിൽ ബിജെപി ഹർത്താൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ചേർത്തല വയലാറിൽ ആർഎസ്എസ്-എസ്ഡിപിഐ സംഘർഷത്തിൽ യുവാവ് വെട്ടേറ്റുമരിച്ചു. ആർഎസ്എസ് പ്രവർത്തകൻ വയലാർ ആശാരിപ്പറമ്പിൽ കടപ്പള്ളി വീട്ടിൽ സതീഷിന്റെ മകൻ രാഹുൽ ആർ. കൃഷ്ണയാണ് (നന്ദു) (22) മരിച്ചത്. സംഘർഷത്തിൽ മൂന്ന് ആർഎസ്എസ്, എസ്ഡിപിഐ പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. നാഗംകുളങ്ങരയിൽ ഇരുവിഭാഗങ്ങളുടേയും പ്രകടനത്തിനിടെയാണ് സംഘർഷം ഉണ്ടായത്.

ചൊവ്വാഴ്ച വയലാറിൽ എസ്ഡിപിഐ പ്രവർത്തകരുടെ ബക്കറ്റ് പിരിവ് ആർഎസ്എസ് പ്രവർത്തകർ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് സംഘർഷം ആരംഭിച്ചത്. ഇതിൽ പ്രതിഷേധിച്ച് ഇരുവിഭാഗവും ഇന്ന് പ്രകടനം നടത്തി. ഈ പ്രകടനത്തിനിടെയാണ് ഏറ്റുമുട്ടിയത്.വാഹനപ്രചാരണജാഥയിലെ പ്രസംഗ പരാമർശമാണ് സംഘർഷകാരണമെന്നും പറയുന്നുണ്ട്.

ഇവിടെ ഉച്ചയ്ക്ക് എസ്ഡിപിഐയുടെ വാഹനപ്രചരണജാഥ വന്നിരുന്നു. അതിലെ പ്രസംഗ പരാമർശം സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. വൈകിട്ട് ഇരുകൂട്ടരും പ്രകടനം നടത്തി. ഇതേ തുടർന്ന് ഏറ്റുമുട്ടലുണ്ടായപ്പോൾ നന്ദു വെട്ടേറ്റു മരിച്ചെന്നാണു പ്രാഥമിക വിവരം. വെട്ടേറ്റ രാഹുൽ ആശുപത്രിയിൽ എത്തുംമുൻപ് മരിച്ചു. പ്രകടനം നേർക്കുനേർ എത്തിയപ്പോൾ ഏറ്റുമുട്ടുകയായിരുന്നു. പ്രകടനങ്ങൾക്ക് അകമ്പടിയായി രണ്ട് പൊലീസ് ജീപ്പുമുണ്ടായിരുന്നു. സംഘർഷത്തെത്തുടർന്ന് പ്രദേശത്ത് വൻപൊലീസ് സന്നാഹമുണ്ട്.

കൊലപാതകത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ജില്ലയിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ നടത്തുകയെന്ന് ബിജെപി ആലപ്പുഴ ജില്ല പ്രസിഡന്റ് എം വി ഗോപകുമാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP