Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിയമസഭാംഗം ആയിരിക്കെ അന്തരിച്ച കെ.വി.വിജയദാസിന്റെ മക്കളിൽ ഒരാൾക്ക് ജോലി നൽകും; എൻട്രി കേഡറിൽ ജോലി നൽകാൻ മന്ത്രിസഭാ തീരുമാനം

നിയമസഭാംഗം ആയിരിക്കെ അന്തരിച്ച കെ.വി.വിജയദാസിന്റെ മക്കളിൽ ഒരാൾക്ക് ജോലി നൽകും; എൻട്രി കേഡറിൽ ജോലി നൽകാൻ മന്ത്രിസഭാ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എംഎൽഎ ആയിരിക്കെ അന്തരിച്ച കെ വി വിജയദാസിന്റെ മക്കളിലൊരാൾക്ക് ജോലിനൽകാൻ മന്ത്രിസഭാ തീരുമാനം. കോങ്ങാട് നിന്നുള്ള സിപിഎം പ്രതിനിധി ആയിരുന്നു വിജയദാസ്.

എൻട്രി കേഡറിലാണ് ജോലി നൽകുക. കോവിഡ് ബാധിച്ചതിനെ തുടർന്ന് ജനുവരി 18 ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ വച്ചാണ് എംഎൽഎ അന്തരിച്ചത്. നേരത്തെ ചെങ്ങന്നൂരിന്റെ പ്രതിനിധിയായിരുന്ന സിപിഎമ്മിലെ കെ.കെ. രാമചന്ദ്രൻനായരുടെ നിര്യാണത്തെ തുടർന്ന് മകന് ഉന്നത തസ്തികയിൽ നിയമനം നൽകിയത് വിവാദമായിരുന്നു.

അതിക്രമത്തിനിരയായി മരണപ്പെടുന്ന പട്ടികജാതി-പട്ടികവർഗ്ഗത്തിൽ പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകുന്ന പദ്ധതിപ്രകാരം ചാലക്കുടി വലയങ്ങര വീട്ടിൽ ശശികുമാറിന്റെ ഭാര്യ അംബികാ സുനിക്ക് ലാസ്റ്റ് ഗ്രേഡ് തസ്തികകയിൽ തൃശ്ശൂർ ജില്ലയിൽ നിയമനം നൽകാൻ തീരുമാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP