Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജിറാഫിനെ കൊന്ന് ഹൃദയം കയ്യിലെടുത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്ത് വേട്ടക്കാരി; ഫേസ്‌ബുക്കിലിട്ട ചിത്രത്തിന് പ്രണയ ദിന സമ്മാനമെന്ന് അടിക്കുറിപ്പും: അങ്ങേയറ്റം ക്രൂരമെന്ന് ഫേസ്‌ബുക്ക് സുഹൃത്തുക്കൾ: 32കാരിയുടെ വേട്ടയാടൽ വിവാദമാകുമ്പോൾ

ജിറാഫിനെ കൊന്ന് ഹൃദയം കയ്യിലെടുത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്ത് വേട്ടക്കാരി; ഫേസ്‌ബുക്കിലിട്ട ചിത്രത്തിന് പ്രണയ ദിന സമ്മാനമെന്ന് അടിക്കുറിപ്പും: അങ്ങേയറ്റം ക്രൂരമെന്ന് ഫേസ്‌ബുക്ക് സുഹൃത്തുക്കൾ: 32കാരിയുടെ വേട്ടയാടൽ വിവാദമാകുമ്പോൾ

സ്വന്തം ലേഖകൻ

ജിറാഫിനെ കൊന്ന് ഹൃദയം കയ്യിലെടുത്ത വേട്ടക്കാരി പുലിവാല് പിടിച്ചു. ദക്ഷിണാഫ്രിക്കയിലെ ട്രോഫി ഹണ്ടറായ മെരിലിസ് ഫാൻഡെർ മെർവെയാണ് ജിറാഫിനെ വേട്ടയാടി പുലിവാല് പിടിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ഗെയി് പാർക്കിൽ വെച്ച് ജിറാഫിനെ വേട്ടയാടി വീഴ്‌ത്തി അതിന്റെ ശരീരം തുരന്ന് ഹൃദയം പുറത്തെടുത്ത ശേഷം അതിന്റെ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുക ആയിരുന്നു. 'ജിറാഫിന്റെ ഹൃദയം എത്ര വലുതാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ...'' എന്ന് തന്റെ ഫേസ്‌ബുക്ക് സുഹൃത്തുക്കളോടായി ചോദിക്കുന്നുമുണ്ട്.

ജിറാഫിന്റെ ഭീമൻ ഹൃദയം കൈയിലേന്തിയുള്ള ചിത്രത്തിന് അവർ അടിക്കുറിപ്പായി എഴുതിയതാകട്ടെ 'പ്രണയ ദിന സമ്മാനം' എന്നും. ജിറാഫിന്റെ തൊലി പരവതാനിയാക്കി ഉപയോഗിക്കാനാണ് തന്റെ ഉദ്ദേശമെന്നും അവർ പറയുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് മെരിലിസിന്റെ പ്രവൃത്തിയിൽ ഞെട്ടൽ രേഖപ്പെടുത്തി കമന്റുമായി എത്തിയത്. ഭർത്താവിന്റെ സഹായത്തോടെയാണ് ഇവർ ജിറാഫിനെ കൊന്നത്. ഭാര്യയുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിനായി അയാൾ 1.5 ലക്ഷം രൂപ ചെലവിടുകയും ചെയ്തു.

ഭാര്യക്കുള്ള പ്രണയ ദിന സമ്മാനമാണത്രേ ജിറാഫിന്റെ ഹൃദയം. എന്നാൽ ഇവരുടെ പ്രവൃത്തി 'അങ്ങേയറ്റം ക്രൂരമാണെന്നും കണ്ടു നിൽക്കാൻ കഴിയുന്നില്ലെന്നും' പലരും പറഞ്ഞു. ഫേസ്‌ബുക്കിൽ നിന്ന് എന്നെന്നേക്കുമായി മെരിലിസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ അധികൃതർക്ക് അപേക്ഷ പോലും നൽകി. എന്നാൽ ഇതൊന്നും ഈ ദമ്പതികളെ ലവലേശം പോലും ഏശിയിട്ടില്ല.

അഞ്ചാം വയസ് മുതൽ വേട്ടയാരംഭിച്ച താൻ സിംഹങ്ങൾ, പുള്ളിപ്പുലികൾ, ആനകൾ എന്നിവ ഉൾപ്പെടെ 500 ഓളം മൃഗങ്ങളെ ഇതുവരെ കൊന്നിട്ടുണ്ടെന്ന് മെരിലിസ് ഫാൻഡെർ മെർവെ അവകാശപ്പെടുന്നുണ്ട്. സൺ സിറ്റി റിസോർട്ടിലേക്ക് ഒരു വാലൻൈറൻസ് യാത്ര ആസൂത്രണം ചെയ്യവേ, ഗെയിം പാർക്കിൽ ഭീമൻ ജിറാഫിനെ കണ്ടുവെന്ന് പറയാൻ ഒരു സുഹൃത്ത് മെരിലിസിനെയും ഭർത്താവിനെയും വിളിക്കുകയായിരുന്നു. പെട്ടന്ന് തന്നെ അവിടേക്ക് വെച്ചുപിടിച്ചായിരുന്നു കൃത്യം നിറവേറ്റിയത്.

താൻ ജിറാഫിനെ വേട്ടയാടി കൊന്നതിലൂടെ 11 പേർക്ക് അതുമായി ബന്ധപ്പെട്ട് ഒരു ദിവസം ജോലി ലഭിച്ചെന്നും പ്രദേശവാസികൾക്ക് ഭക്ഷണത്തിനായി ഒരുപാട് മാംസം ലഭിച്ചെന്നും അവർ വിശദീകരണമായി പറഞ്ഞു. ''വേട്ടയാടൽ നിരോധിച്ചാൽ മൃഗങ്ങൾ മൂല്യമില്ലാത്തവരായി മാറുകയും, ചില ജീവികൾ അപ്രത്യക്ഷമാവാൻ തുടങ്ങുകയും ചെയ്യും. വംശനാശത്തിന്റെ വക്കിൽ നിന്ന് ധാരാളം ജീവികളെ തിരികെ കൊണ്ടുവരാൻ വേട്ടയാടൽ സഹായിച്ചിട്ടുണ്ട്. ട്രോഫി ഹണ്ടർമാർ മാത്രമാണ് ഈ മൃഗങ്ങളെ സംരക്ഷിക്കുന്നത്. ' -അവർ കൂട്ടിച്ചേർത്തു.

എന്നാൽ, അവരുടെ അവകാശവാദങ്ങളെ എതിർത്ത് മൃഗ സംരക്ഷകർ രംഗത്തെത്തി. വന്യ ജീവികളെ തങ്ങൾ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന വേട്ടക്കാരുടെ അവകാശവാദം അങ്ങേയറ്റം തെറ്റിധരിപ്പിക്കുന്നതാണെന്നും ഒരിക്കലും മൃഗങ്ങളെയോ അവരുടെ വംശത്തെയോ നിലനിർത്താൻ ട്രോഫി ഹണ്ടിങ് കാരണമാകുന്നില്ലെന്നും ബോൺ ഫ്രീ ഫൗണ്ടേഷൻ പ്രവർത്തകനായ ഡോ. മാർക് ജോൺസ് വ്യക്തമാക്കി. പ്രാദേശിക സമൂഹങ്ങൾക്ക് ഒരുതരത്തിലുമുള്ള സഹായം അവർ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP